സ്വരാജും മുകേഷും നികേഷും വീണയും

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജിനെയും നടന്‍ മുകേഷിനെയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കും. എന്നാല്‍ സ്വരാജിന്റെ മണ്ഡലം സംബന്ധിച്ചു തീരുമാനമായില്ല. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെയും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു വീണ മത്സരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിനെയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തില്‍ Read More …

തെരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ മാര്‍ച്ച് 29 മുതല്‍

പാലക്കാട്:  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 29 മുതല്‍ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്കും ഏപ്രില്‍ ഒന്നാം തിയതി രാവിലെ 11 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ നിര്‍ദ്ദേശങ്ങളെകുറിച്ച് ക്ലാസ്സെടുക്കും. Read More …

മാതൃകാ ബൂത്തുമായി വോട്ടുവണ്ടി എത്തും

പത്തനംതിട്ട മാതൃകാ പോളിംഗ് ബൂത്തുമായി നാളെ (28) വോട്ടുവണ്ടിയെത്തും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ എങ്ങനെ വോട്ടുചെയ്യാം എന്നറിയിച്ചും ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താന്‍ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നഭ്യര്‍ഥിച്ചും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വണ്ടി പര്യടനം നടത്തും. രാവിലെ 11 ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഫഌഗ് ഓഫ് നിര്‍വഹിക്കുന്ന വോട്ടുവണ്ടി കലാലയങ്ങള്‍, കവലകള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ എത്തും. സ്വീപ് Read More …

വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുക്കും

പത്തനംതിട്ട:  വീട്ടിലും അയല്‍പക്കങ്ങളിലുമുള്ള വോട്ടര്‍മാരെ വോട്ടുചെയ്യുന്നതിന് പ്രേരിപ്പിക്കുമെന്ന് ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ (28) പ്രതിജ്ഞയെടുക്കും. പോളിംഗ് ശതമാനം കുറഞ്ഞ ജില്ല എന്ന പേര് മാറ്റി പത്തനംതിട്ടയില്‍ വോട്ടര്‍മാരെ പരമാവധി ബൂത്തിലെത്തിക്കുന്ന മിഷന്‍ 80 ശതമാനം പദ്ധതിയുടെ ഭാഗമായാണ് പ്രതിജ്ഞ. പത്തനംതിട്ട മാര്‍ത്തോമ്മ സ്‌കൂളില്‍ ഉച്ചയ്ക്ക് 12.30 ന് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ലാ കളക്ടര്‍ Read More …

പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പുചിഹ്നങ്ങള്‍ പതിക്കരുത്

തിരുവനന്തപുരം: പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ ചിഹ്നങ്ങളോ വരയ്ക്കുന്നതും എഴുതുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം കൊടിമരങ്ങളിലും സ്മാരക സ്തൂപങ്ങളിലും തിരഞ്ഞെടുപ്പു സംബന്ധമായ പരസ്യങ്ങളോ ചിത്രങ്ങളോ Read More …

സംസ്ഥാന ചിത്രകലാ ക്യാമ്പ്

വയനാട്:  കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ വാഗമണ്‍ പാലറ്റ് പീപ്പിള്‍ ആര്‍ട്ടിസ്റ്റ് റസിഡന്‍സിയില്‍ കേരളത്തിലെ മുതിര്‍ന്ന കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 3 വരെ സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. 29ന് രാവിലെ 11 ന് അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപ്പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വൈക്കം Read More …

പെട്രോളിയം ഉത്പന്നങ്ങളുടെ അപകടം; പരിശീലനം നല്‍കി

മലപ്പുറം:  പെട്രോളിയം ഉത്പന്നങ്ങളും രാസപദാര്‍ഥങ്ങളും കൊണ്‍ണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ഇവ കൈകാര്യം ചെയ്യുന്നതിനായി പൊലീസ് ഡ്രൈവര്‍മാര്‍ക്ക്  പരിശീലനം നല്‍കി.  എടപ്പാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവേസ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.)ല്‍ രണ്ട് ബാച്ചുകളായി നടത്തിയ ത്രിദിന പരിശീലനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 31 പൊലീസ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു. പരിശീലനത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമാണ് Read More …

കെട്ടിവെക്കാനുളള പണം നല്‍കിയത് ടീച്ചറമ്മ

കുറ്റിപ്പുറം:  കെ.ടി.ജലീലിന് മത്സരിക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍. 92 വയസുകാരിയായ ടീച്ചറമ്മ തുക ജലീലിന് കൈമാറി. ഒരു ജനപ്രതിനിധിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരത്തിന്റെ നിമിഷമായിരുന്നു അത്. കെ.ടി.ജലീല്‍ ഇത്തവണയും മത്സരിക്കണമെന്ന് തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ പറയുമ്പോള്‍ ജലീലിനും അത് ആഹ്ലാദത്തിന്റെ നിറഭേദങ്ങള്‍ സമ്മാനിച്ചു. ഇത്തവണ മത്സരിക്കുന്നതിന് തിരഞ്ഞെടുപ്പ് Read More …