വീണ്ടും പി സി ജോര്‍ജ്

നിലമ്പൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ സേവ് കോണ്‍ഗ്രസ് ഫോറം. മലപ്പുറം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെതിരെ നിലകൊള്ളുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ കപട മതേതരവാദമാണ് ആര്യാടന്‍ പിന്തുടരുതെന്ന് ഇവര്‍ ആരോപിക്കുന്നു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണതുടര്‍ച്ചയെന്നതിലേക്ക് Read More …

മാതൃകാ ലക്ഷ്യം

മലപ്പുറം: മലപ്പുറത്തെ ഓട്ടോറിക്ഷകള്‍ ഇന്നോടിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു, മലപ്പുറം ഹാജിയാര്‍ പള്ളി പറമ്പില്‍ റഷീദിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി. സംഘടനാ വ്യത്യാസമില്ലാതെ ആറുപത് ഓട്ടോ തൊഴിലാളികളാണ് ഈ സദുദ്യമത്തിന് ഓട്ടം പോയത്. രണ്ടു വൃക്കകളും തകരാറിലായ റഷീദ് ഇപ്പോള്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറു മാസത്തിനകം വൃക്ക മാറ്റിവെക്കണമെന്ന നിര്‍ദേശമാണ് Read More …

തങ്ങളും തുടങ്ങി

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ആബിദ് ഹുസൈന്‍ തങ്ങള്‍ പ്രചരണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വീടുകള്‍ കയറിയുളള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുളളത്. മണ്ഡലത്തിന് പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയതില്‍ മുസ്ലീം ലീഗില്‍ തന്നെ അതൃപതി ഉടലെടുത്തിരുന്നു. ലീഗിലെ ഒരു വിഭാഗം ഈ വിഷയം ഉന്നയിച്ച് പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് Read More …

വിമാന റാഞ്ചല്‍: മോക്ഡ്രില്‍

കരിപ്പൂര്‍: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മോക് ഡ്രില്‍ നടത്തി. ദേശവിരുദ്ധ പ്രവര്‍ത്തകര്‍ വിമാനം റാഞ്ചിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി സര്‍ക്കാരുമായി വിലപേശല്‍ നടത്തുന്ന സാഹചര്യങ്ങളില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എങ്ങനെയെല്ലാം പ്രവര്‍ത്തിക്കണം എന്ന് പരിചയപ്പെടുത്തുന്നതിനായാണ് മോക്ഡ്രില്‍ നടത്തിയത്. വൈകുന്നേരം അഞ്ചിന് ആരംഭിച്ച മോക്ഡ്രില്ലില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സി.ഐ.എസ്.എഫ്) Read More …

ക്ഷേത്രത്തിലേക്ക് ടിപ്പര്‍ ഇടിച്ച് കയറി 2 പേര്‍ മരിച്ചു

മലപ്പുറം: എടപ്പാളിനടുത്ത് മോതൂര്‍ തിരുമാണിയൂര്‍ കല്ലുപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉള്‍സവത്തിനിടെ മണ്ണ് കടത്തിയ ടിപ്പര്‍ ക്ഷേത്രത്തിലേക്ക് ഇടിച്ച് കയറി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്ക്. കല്ലുപറമ്പ് ദിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. ഉല്‍സവത്തിന്റെ ഭാഗമായി പുലര്‍ച്ചെ നടന്ന താലം എഴുന്നള്ളിപ്പിനിടയിലേക്ക്  അമിത  വേഗതയില്‍ ടിപ്പര്‍ ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു Read More …

മഞ്ഞപിത്തം ജാഗ്രത പാലിക്കണം

മലപ്പുറം:  മത്സ്യം, മൃതദേഹം എന്നിവ കേട് കൂടാതെ സൂക്ഷിക്കുന്നതിന് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഐസ് ആഘോഷ വേളകളില്‍ വെല്‍ക്കം ഡ്രിങ്കിനായി വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടെത്തിയതായി ഡി.എം.ഒ അറിയിച്ചു.  വഴിയോരങ്ങളില്‍ വില്‍ക്കുന്ന പാനീയങ്ങളിലും ഇത്തരം ഐസ് ഉപയോഗം വര്‍ധിച്ചു വരുന്നതായും കണ്ടെത്തി.  വലിയ കട്ടകളായ ഐസുകള്‍ ഉപയോഗിക്കുന്ന വില്‍പന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ മെഡിക്കല്‍ ഓഫീസര്‍, Read More …

പതിനാറുകാരിയുടെ വിവാഹം തടഞ്ഞു

പത്തനംതിട്ട:  ആനയടി സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിക്ക് വിവാഹം കഴിച്ചുകൊടുക്കാനുള്ള മാതാപിതാക്കളുടെ ശ്രമം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തടഞ്ഞു. മാര്‍ച്ച് 26 ന് വിവാഹം നടത്താന്‍ ക്ഷണക്കത്ത് തയാറാക്കിയിരുന്നു. ശൈശവ വിവാഹ നിരോധന നിയമം 2006 അനുസരിച്ച് നടപടി സ്വീകരിക്കാന്‍ സി.ഡി.പി.ഒയ്ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ Read More …

ഒരു സ്‌കൂളിന് ഒരു യൂണിഫോം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒരു സ്‌കൂളിന് ഒരുതരത്തിലുളള യൂണിഫോം എന്ന തത്വം പൂര്‍ണമായും നടപ്പിലാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം അടുത്തമാസം തന്നെ എല്ലാ പ്രധാനാധ്യാപകര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോതരത്തിലുളള യൂണിഫോം വേണമെന്ന രീതിയുണ്ടെന്നും Read More …