ഷാഹിദ് അഫ്രീദിക്ക് നായകസ്ഥാനെ നഷ്ടപ്പെടും

കറാച്ചി: ട്വന്റി 20 ലോകകപ്പിനുശേഷം ഷാഹിദ് അഫ്രീദിയെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിനുശേഷം വിരമിക്കുമെന്ന് അഫ്രീദി സൂചന നല്‍കിയിട്ടുണെ്്ടന്നും പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. കോല്‍ക്കത്തയില്‍നിന്നു തിരിച്ചെത്തി ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഇന്ത്യക്കെതിരായ തോല്‍വിയോടെ പാക് ടീമില്‍ അഫ്രീദിയുടെ നാളുകള്‍ എണ്ണപ്പെട്ടതായാണു Read More …

മലയാളം സബ്‌ടൈറ്റില്‍: സിനിമ ജനകീയമാകുന്നു

തിരൂര്‍:  ലോകഭാഷാ സിനിമകള്‍ ജനകീയമാകുന്നതില്‍ മലയാളം സബ്‌ടൈറ്റിലിന്റെ ശക്തമായ സ്വാധീനമുണ്ടെന്ന് പരിസ്ഥിതി, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ കെ. പി രവീന്ദ്രന്‍ പറഞ്ഞു. തുഞ്ചഴെുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പരിസ്ഥിതി ചലച്ചിത്രോത്സവത്തില്‍ മലയാളം സബ്‌ടൈറ്റില്‍ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യാപകമായി പരമാവധി സാധാരണക്കാരിലേക്ക് സിനിമ ഇറങ്ങിചെല്ലുന്നതിന് ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. Read More …

ഏപ്രില്‍ 19 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 19വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റ് മുഖേനയാണ് (രലീ.സലൃമഹമ.ഴീ്.ശി) അപേക്ഷ സമര്‍പ്പിക്കേണ്ടത്. വോട്ടര്‍മാര്‍ക്ക് നേരിട്ടോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്‍കാം. വെബ്‌സൈറ്റിന്റെ ഹോം പേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആദ്യ സ്‌ക്രീന്‍ തെളിയും. Read More …

പരസ്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി

കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയബന്ധമുള്ള പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാന്‍ തുടങ്ങി. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡാണ് ഇവ നീക്കുന്നത്. പരസ്യ സാമഗ്രികള്‍ മാറ്റുന്നതിന് കളക്ടര്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് സ്‌ക്വാഡ് രംഗത്തിറങ്ങിയത്. തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, വൈപ്പിന്‍ മണ്ഡലങ്ങളില്‍ ഇന്നലെ ജില്ലാതല സ്‌ക്വാഡ് പര്യടനം നടത്തി. Read More …

മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡിങ്

കൊല്ലം:  തീരസംരക്ഷണത്തിന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നിര്‍ദേശമനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മത്സ്യബന്ധന ബോട്ടുകള്‍ക്ക് അതത് സംസ്ഥാനത്തെ മത്സ്യമേഖലയുമായി ചര്‍ച്ച ചെയ്ത് കളര്‍ കോഡ് നിശ്ചയിച്ചു. ബോട്ടിന്റെ വീല്‍ ഹൗസിന് ഓറഞ്ച് കളറും ഹള്ളിനും ബോഡിക്കും കടും നീല നിറവുമാണ് സംസ്ഥാനത്തെ ഫിഷിംഗ് ബോട്ടുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. പുതുതായി രജ്‌സ്‌ട്രേഷനുവേണ്ടി തയ്യാറാക്കു ബോട്ടുകളും ലൈസന്‍സ് പുതുക്കേണ്ട Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രചാരണം നടത്തരുത്

മലപ്പുറം:  സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് എല്ലാ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. സോഷല്‍ മീഡിയയിലൂടെയുള്ള പ്രചാരണം, മറ്റ് രാഷ്ട്രീയ കക്ഷികളെ വ്യക്തിഹത്യ ചെയ്യല്‍ എന്നിവ Read More …

കുപ്രസിദ്ധ അമ്പല മോഷ്ടാവ് അറസ്റ്റില്‍

കിളിമാനൂര്‍, പാങ്ങോട്, അറ്റിങ്ങള്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ കാരേറ്റ് ലക്ഷം വീട്ടില്‍ കോഴിയോടന്‍ എന്നു വിളിക്കുന്ന ശശിധരനെയാണ് ആറ്റിങ്ങള്‍ പോലീസ് അറസ്റ്റ് ചെയതത്. ആറ്റിങ്ങലില്‍ മോഷണ ശ്രമത്തിനിടെയാണ് സി ഐ   വി എസ് ബിജു,  എസ് ഐ എസ് ശ്രീജിത്ത് എ എസ് ഐ ഹസ്സന്‍ഖാന്‍ തുടങ്ങിയവരടങ്ങിയ പോലീസ് സംഘം Read More …

തട്ടിപ്പ് സംഘം പോലീസ് പിടിയില്‍

മലപ്പുറം:  മലപ്പുറത്ത് ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി ചമഞ്ഞ് തട്ടിപ്പ് നടത്തികൊണ്ടിരുന്ന പ്രതികളെ മലപ്പുറം എസ് ഐ റിച്ചാര്‍ഡ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ കെ ആര്‍ ഉദയരാജ്, എന്‍എം അബ്ദുളള , സാബുലാല്‍, എന്നിവരടങ്ങിയ സംഘം എറണാങ്കുളത്ത് നിന്നാണ് Read More …