ജില്ലയില്‍ ആറു ശതമാനം വര്‍ധന

മലപ്പുറം: ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 2015 സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ആറു ശതമാനം വര്‍ധനവുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മൂന്നു മാസത്തിലൊരിക്കല്‍ ചേരുന്ന യോഗം റിസര്‍വ് ബാങ്ക് തിരുവനന്തപുരം മാനെജര്‍ കെ.പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് കൗണ്ടറുകളില്‍ നിന്ന് ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് പരിപാടി Read More …

വീണ്ടും സദ്ദാം

മലപ്പുറം: മലപ്പുറത്തിന്റെ രാഷ്ട്രീയഭൂമികയില്‍ സദ്ദാം ഹുസൈന്‍ ഒരിക്കല്‍ കൂടി ഇടം പിടിക്കുന്നു. തിരൂരില്‍ അടുത്തമാസം നടക്കുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണബോര്‍ഡുകളിലാണ് ഇറാഖിന്റെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ഫോട്ടോകളും ബോര്‍ഡുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് മുസ്്‌ലിം മനസ്സുകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ സദ്ദാമിനെയും ടിപ്പുവിനെയും മലാലയെയുമൊക്കെ Read More …

സബര്‍ബന്‍ കേരളത്തിന്

്യൂഡല്‍ഹി: തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ പദ്ധതി കേരളത്തിന്. റെയില്‍വേ ബജറ്റിലാണ് പദ്ധതിക്ക് അനുമതിയായത്. പദ്ധതി നടത്തിപ്പിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പിന്‍മേലാണ് ബജറ്റില്‍ പദ്ധതി വന്നത്. ചെന്നൈ, മുംബൈ നഗരങ്ങളിലെ പോലെ സബര്‍ബന്‍ സര്‍വീസിനായി പ്രത്യേക പാത നിര്‍മിക്കുക കേരളത്തിന്റെ സാഹചര്യത്തില്‍ പ്രായോഗികമല്ല. നിലവിലുള്ള ഇരട്ടപ്പാതയില്‍ ഓട്ടോമാറ്റിക് Read More …

എസ്.ഹരികിഷോര്‍ മികച്ച കലക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 31-ാമത് കളക്ടറായ എസ്.ഹരികിഷോറിന് ലഭിച്ചത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരം. മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പത്തനംതിട്ട കളക്ടര്‍ ഇന്നലെ ഏറ്റുവാങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി.ബാലകിരണും ഒന്നാം സ്ഥാനം പങ്കിട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി Read More …

വികസന ചോദ്യങ്ങള്‍ക്ക് ഫ്‌ളാഷ്‌മോബ

പത്തനംതിട്ട: കേരളത്തില്‍ എത്ര വിമാനത്താവളങ്ങളുണ്ട് ? എത്ര മെഡിക്കല്‍ കോളേജുകളുണ്ട് ? തുറമുഖങ്ങളേതെല്ലാം ? നീര കര്‍ഷകന് ഒരു തെങ്ങില്‍ നിന്ന് ലഭിക്കുന്ന വരുമാനം ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്ര ബാറുകളാണ് അടച്ചുപൂട്ടിയത് ?……… ഇങ്ങനെ നിരവധി ചോദ്യങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ കോന്നിയിലെയും പത്തനംതിട്ടയിലെയും ജനങ്ങള്‍ ഒട്ടും പതറാതെ ഉടനടി മറുപടി നല്‍കി ചോദ്യകര്‍ത്താവിനെ അമ്പരപ്പിച്ചു. Read More …

ആര്‍ സാംബന് ലാഡ്‌ലി അവാര്‍ഡ്

മലപ്പുറം: മികച്ച ഫീച്ചറിനുള്ള യു.എന്‍.എഫ്.പി.എ-ലാഡ്‌ലി അവാര്‍ഡിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. ‘കൂടണയുന്ന അമ്മക്കിളികള്‍’ എന്ന തലക്കെട്ടില്‍ 2014 നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരക്കാണ് അവാര്‍ഡ്. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ ദുരിതജീവിതത്തെക്കുറിച്ചായിരുന്നു പരമ്പര. മാര്‍ച്ച് നാലിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മുംബൈ ആസ്ഥാനമായുള്ള പോപ്പുലേഷന്‍ ഫസ്റ്റ് Read More …

കെ എച്ച് ആര്‍ എ ഭവന്‍ സമര്‍പ്പണം 27 ന്

മലപ്പുറം: കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാഭവന്‍  ഈ മാസം 27ന്  രാവിലെ ഒന്‍പതിന് മുണ്ടുപറമ്പ് ബൈപ്പാസ് റോഡില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിക്കും. ഓഫിസ് ഉദ്ഘാടനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ശശികുമാര്‍ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം മുന്‍ മന്ത്രി പാലോളി മുഹമ്മദുകുട്ടി നിര്‍വ്വഹിക്കും. ഉന്നത വിജയം നേടിയ ഹോട്ടലുടമകളുടെ Read More …

മാപ്പ് മണിയാശാന്‍

തിരുവനന്തപുരം: വനിതാ പോളിടെക്‌നിക് പ്രിന്‍സിപ്പളിനെ പ്രസംഗത്തില്‍ അധിക്ഷേപിച്ച സി പി എം നേതാവ് എം എം മണി മാപ്പുപറഞ്ഞ് തടിയൂരി. ഉപയോഗിച്ച പദപ്രയോഗം പിശകായെന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നുമായിരുന്നു മണി തിരുവനന്തപുരത്ത് പറഞ്ഞത്. പാര്‍ട്ടി നടത്തിയ കൊലപാതകങ്ങള്‍ വണ്‍, ടു, ത്രീ… അക്കമിട്ട് പറഞ്ഞ മണിവിവാദങ്ങളിലും കേസിലും പെട്ടത് കഴിഞ്ഞ വര്‍ഷമായിരുന്നു. എസ് എഫ് ഐ Read More …