കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ സംസ്ഥാന ധനവകുപ്പ്. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത്. ഗ്രാമ – നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്‌മെന്റ് രീതി എന്നിവ പഠിക്കും. റിപ്പോർട്ട് വൈകാതെ Read More …

മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും സംഘവും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിലെ നോക്കിയ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ Read More …

ആര്‍എസ്‌എസ് യൂണിഫോമിനെതിരെ കോണ്‍ഗ്രസിന്റെ ട്വീറ്റ്; വിമര്‍ശിച്ച്‌ ബിജെപി

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് യൂണിഫോമിനെതിരായ കോണ്‍ഗ്രസിന്റെ ട്വീറ്റ് അപലപനീയമാണെന്നു ബിജെപി. രാജ്യം അഗ്നിക്കിരയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമമെന്നു ബിജെപി നേതാവ് തരുണ്‍ ചുഗ് ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതല്ലെന്നു ബിജെപി നേതാവ് സംബിത് പത്ര. രാജ്യത്ത് ആക്രമം വേണോ എന്നു രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് ഉടന്‍ തന്നെ ചിത്രം നീക്കം ചെയ്യണമെന്നു Read More …

15-കാരിയെ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍

മുംബൈ> പതിനഞ്ചുകാരിയെ സ്കൂളില്‍ വെച്ച്‌ പീഡിപ്പിച്ച കേസില്‍ പ്യൂണ്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനത്തിലാണ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്. വീട്ടിലെത്തിയ ശേഷം പെണ്കുട്ടിയുടെ പെരുമാറ്റത്തില് അസ്വാഭാവികത തോന്നിയ വീട്ടുകാര് സ്കൂളില് വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിന് ശേഷം പ്യൂണ്‍ സ്കൂളില്‍ വരാതായതോടെ ഗംദേവി പോലീസ് സ്റ്റേഷനില് സ്കൂള് മാനേജ്മെന്റ് Read More …

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‌കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.ഞായറാഴ്ചയായിരുന്നു സംഭവം. ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് Read More …

ആറുകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

മേപ്പാടി: മേപ്പാടി സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മേപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ ആറു കിലോഗ്രാം കഞ്ചാവ്‌ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ വില്‍പ്പനക്കാരനായ മേപ്പാടി വിത്തുകാട്‌ പിച്ചംകുന്നശ്ശേരി വീട്ടില്‍ നാസിക്‌ (26) നെയും, ഇയാള്‍ക്ക്‌ കഞ്ചാവ്‌ കടത്തുന്നതിനും ഒളിപ്പിച്ച്‌ വയ്‌ക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കൂട്ടു കച്ചവടക്കാരനായ കോട്ടത്തറവയല്‍ പാറായില്‍ വീട്ടില്‍ മണിയെയും(25) പോലീസ്‌ അറസ്‌റ്റ് Read More …

തെരുവ്‌നായകളെ കൊലപ്പെടുത്താന്‍ കോടതിയുടെ അനുമതി തേടും: കോഴിക്കോട് മേയര്‍

കോഴിക്കോട് ‌ ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവ്‌നായകളെ കൊലപ്പെടുത്താനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്. തെരുവ് നായകളുടെ ഷെല്‍ട്ടറിനായി സ്ഥലം കണ്ടെത്തുമെന്നും മേയര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തിലും മറ്റും തെരുവ്‌നായ ശല്ല്യം രൂക്ഷമായ സഹാചര്യത്തിലാണ് മേയറുടെ പ്രതികരണം. അതിനിടെ ഇന്നലേയും കോഴിക്കോട് തെരുവ് നായയുടെ ആക്രമണമുണ്ടായി. ബേപ്പൂരിലെ അരക്കിണറില്‍ Read More …

സഭാനാഥന്‍ ഷംസീര്‍; നിയമസഭയുടെ 24-ാം സ്പീക്കറായി എ എന്‍ ഷംസീര്‍

കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചു. കേരള നിയമസഭയുടെ 24–ാമത്‌ സ്‌പീക്കറായാണ് എ എന്‍ ഷംസീര്‍ Read More …