സീനിയര്‍ ഫുട്ബാള്‍: വയനാടിനെ തൃശൂര്‍ തകര്‍ത്തു

മലപ്പുറം: ഏക പക്ഷീയമായ മൂന്നു ഗോള്‍ തോല്‍വിയോടെ അന്തര്‍ജില്ലാ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനു മടക്കം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ തൃശൂരിനോടായിരുന്നു വയനാട് തകര്‍ന്നത്. ആദ്യപകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളുമാണ് തൃശൂര്‍ നേടിയത്. മത്സരത്തിന്റെ മുപ്പതാം മിനിറ്റില്‍  വയനാടിന്റെ ഗോള്‍ മുഖത്തു അവരുടെ പ്രതിരോധനിരയ്ക്കുണ്ടായ ആശയക്കുഴപ്പമാണ് ഗോളില്‍ കലാശിച്ചത്. Read More …

പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

പെരിന്തല്‍മണ്ണ: അന്യായമായി സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പലിനെ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കോളേജിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു, പിന്നീട് പരാതി നല്‍കിയ വിദ്യാര്‍ത്ഥി പരാതി പിന്‍വലിച്ചെങ്കിലും കോളേജിലെ ഇടത്പക്ഷ അദ്ധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നിരന്തരം ഈ വിദ്യാര്‍ത്ഥികളെ Read More …

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

നിലമ്പൂര്‍: കഞ്ചാവ് കേസുകളിലും മോഷണകേസുകളിലും പ്രതികളായ യുവാക്കള്‍ വീണ്ടും കഞ്ചാവുമായി പൊലീസ് പിടിയില്‍. കരുളായിയിലെ കൊളങ്ങര നിഷാദ് (മൈസൂരാന്‍ 29), കരുളായി കളംകുന്ന് ഇല്ലിക്കല്‍ ഇല്ല്യാസ് (38) എന്നിവരെയാണ് വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്റെയും നിലമ്പൂര്‍ ഷാഡോ പൊലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്. വഴിക്കടവ് മേഖലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പ്പനയുണ്ടെന്നുള്ള രക്ഷിതാകളുടെ പരാതിയില്‍ നിലമ്പൂര്‍ Read More …

വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി റിമാന്റില്‍

മഞ്ചേരി: പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.  വള്ളുവമ്പ്രം മുപ്പാറക്കല്‍ പീടികപ്പറമ്പന്‍ സുനീര്‍ (23)നെയാണ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.  വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു Read More …

സഹിഷ്ണുതയുടെ സന്ദേശവുമായി മതമൈത്രി സംഗമം

മലപ്പുറം: അസഹിഷ്ണുതയുടേയും വര്‍ഗീയ ചേരിതിരിവിന്റെയും കാലത്തു സഹിഷ്ണുതയുടെ പ്രധാന്യം ഉണര്‍ത്തി പാണക്കാട് തറവാട്ടിന്റെ രണ്ടാമതു മതമൈത്രി സംഗമം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. സമാധാനമുള്ള സമൂഹത്തിനായി രാജ്യം  സത്യസന്ധമായി ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റു മതവിഭാഗങ്ങളുടെ സാന്നിധ്യം സഹിക്കുക അതിലപ്പുറം അവരെ അറിയാനും അംഗീകരിക്കാനും കഴിയുന്ന തലത്തിലേക്ക് Read More …

കേരളം നാലാം ക്ലാസ്സില്‍ നിലമ്പൂരിന് പ്ലസ്ടു പഠനം

നിലമ്പൂര്‍: കേരളത്തെ  സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യ സംസ്ഥാനമായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി  പ്രഖ്യാപിക്കുമ്പോള്‍ ഒമ്പത് വര്‍ഷം മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ നിലമ്പൂര്‍ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്നു. 2008 ജനുവരി എട്ടിനാണ് അന്നത്തെ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ നിലമ്പൂര്‍ ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് Read More …

മിലിറ്ററി മൊബൈല്‍ ക്യാന്റീന്‍ 18 മുതല്‍ ജില്ലയില്‍

വയനാട്:  മിലിറ്ററി മൊബൈല്‍ ക്യാന്റീന്‍ ജനുവരി 18 മുതല്‍ 21 വരെ ജില്ലയില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഒക്‌ടോബര്‍ 31 വരെ സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് രേഖകളുമായി എത്തിയാല്‍ കാര്‍ഡ് നല്‍കും.

ദേശീയ നാടന്‍ കലാമേളയില്‍ പങ്കെടുക്കാന്‍ അവസരം

വയനാട്: പട്ടിക വിഭാഗത്തില്‍പെട്ട സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി നടത്തുന്ന ദേശീയ നാടന്‍ കലാമേളയില്‍ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാന്‍ അവസരം. മേളയില്‍ പങ്കെടുക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗക്കാര്‍ Read More …