മുത്തങ്ങ പുനരധിവാസം: ആദ്യഘട്ട ഭൂവിതരണം ജനുവരിയില്‍

വയനാട് : മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദിവാസി ഭൂവിതരണ പദ്ധതിയുടെ ആദ്യഘട്ടമായി 300 പേര്‍ക്ക് ജനുവരി അവസാനത്തോടെ ഭൂവിതരണം നടത്താന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ധാരണയായി. ആദിവാസി ഗോത്ര മഹാസഭ നിര്‍ദ്ദേശിച്ച 212 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണനാ ക്രമത്തില്‍ ആദ്യഘട്ടത്തില്‍ ഭൂമി നല്‍കുക. 300 പേര്‍ ഉള്‍പ്പെട്ട ഒന്നാംഘട്ട ലിസ്റ്റ് Read More …

ഗുരുദര്‍ശനങ്ങളെ വണങ്ങി സോണിയ ശിവഗിരിയില്‍

തിരുവനന്തപുരം: മാനവിക സമത്വത്തിന്റെ പ്രസക്തിവിളിച്ചോതുന്ന ഗുരുദര്‍ശനങ്ങളെ വണങ്ങി എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധി ശിവഗിരി മഠത്തിലെത്തി. ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം സോണിയ നിര്‍വ്വഹിച്ചു.സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ മഹല്‍ദര്‍ശനങ്ങളെ വഞ്ചിക്കുകയാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും മനുഷ്യര്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുമാണ് ശ്രീനായാരണ ഗുരു Read More …

മലപ്പുറത്തിന്റെ മുഖച്ചിത്രം മാറുന്നു

മലപ്പുറം: അപ്ഹില്ലിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയാണ് മലപ്പുറം നഗരത്തിന്റെ ഇന്നത്തെ പ്രധാന മുഖച്ചിത്രം; പക്ഷെ അത് വികൃതമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടവും അറ്റകുറ്റപണികള്‍ നടത്താത്ത പരിസരങ്ങളുമാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയുടെ മങ്ങിയ ചിത്രം. നഗരത്തിന്റെ പലഭാഗങ്ങളിലും സ്വകാര്യ ഭൂമികളില്‍ ബഹുനിലകെട്ടിടങ്ങള്‍ വളര്‍ന്നെങ്കിലും കെ.എസ്.ആര്‍.ടി.സിമാത്രം നഗരമധ്യത്തിലെ ഡിപ്പോയെ ഗൗനിച്ചിരുന്നില്ല. ചേരികളിലെ കുടിലുകള്‍ പോലെ പൊട്ടിപാളിഞ്ഞ കെട്ടിടങ്ങള്‍ക്കും ഗാരേജിനുമുള്ളില്‍ Read More …

പ്രതിപക്ഷനേതാവിനെതിരെ ജയലളിതയുടെ രൂക്ഷവിമര്‍ശം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ ഡി എം കെ നേതാവുമായ കുമാരി ജയലളിത പ്രതിപക്ഷ പാര്‍ട്ടി ഡി എം ഡി കെ നേതാവ് വിജയകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.”വിജയകാന്ത് തന്റെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപകീര്‍ത്തി പെടുത്താന്‍ ശ്രമിക്കുകയാണ് തന്റെ അനുയായികള്‍ അത് വിശ്വസിക്കരുതെന്നു ജയ ആവിശ്യപെട്ടു.” തന്റെ പാര്‍ട്ടി അണികള്‍ തന്നില്‍ നിന്നകന്നുപോവില്ലെന്നും വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ Read More …

സാക്കിര്‍ നായിക്ക് പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ക്ക് മാഗ്ലൂരില്‍ പ്രവേശിക്കുന്നതിനു വിലക്ക്

  ബാഗ്ലൂര്‍ : ഇസ്ലാമിക പ്രചാരകന്‍ സാക്കിര്‍ നായിക്കും വി എച്ച് പി നേതാവ്  പ്രവീണ്‍ തൊഗാഡിയയും മാഗ്ലൂരിലേക്ക് പ്രവേശിക്കുന്ന വിലക്കികൊണ്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മേഖലയില്‍ കഴിഞ്ഞ അഞ്ചുമാസങ്ങളായി സാമൂദായിക സംഘര്‍ഷം നിലനില്‍ക്കുന്നതാുകൊണ്ടാണ് വിലക്ക്. നിരോധനം ഡിസംമ്പര്‍ 31 മുതല്‍ 2016ജനുവരി ആറ് വരയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കരസേന ഉദ്യോഗസ്ഥര്‍ പതിനാലു വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്

നാഷണല്‍ ബ്യുറോ കൊല്‍കൊത്ത : പതിനാലുവയസുകാരിയെ ട്രെയിനില്‍ വെച്ച് രണ്ടു പട്ടാളക്കാര്‍ ബലാസംഘത്തിനിരയാക്കി.  ഹൗറ അമൃതസര്‍ എക്‌സപ്രസില്‍ സൈനികര്‍ക്കറിസേര്‍വ് ചെയ്ത കോച്ചിലാണ് സംഭവം. ജാര്‍ക്കന്തിലെ മധൂപൂര്‍സറ്റേഷനില്‍വെച്ച് റെയില്‍വെസേനയും റെയില്‍വെ പോലീസ് സേനയും ചേര്‍ന്ന്കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. വീഡിയോ ഫൂട്ടേജില്‍ നിന്ന തന്നെ ബലാല്‍സംഗം ചെയ്ത പട്ടാളക്കാരെ കുട്ടി കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ലെന്ന് ടൈംസ് Read More …

2015ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്

2015 ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി  ആര്‍.എസ്.എഫ്‌ (റിപോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ്) റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊല്ലപെട്ടത്   സമാധാനപരമായ രാജ്യങ്ങളിലാണെന്നും ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  67 പേരും കൊല്ലപെട്ടത് ഈ വര്‍ഷം (2015) ഡ്യൂട്ടി സമയത്താണ്. 11 ഉം 10 പേര്‍ കൊല്ലപെട്ടത് ഏറെ കലാപകലുഷിതമായ ഇറാഖിലും സിറിയയിലുമാണ്. ഫ്രാന്‍സില്‍ എട്ട് പേര്‍ കൊല്ലപെട്ടു. Read More …

പ്രായോഗിക പരീക്ഷ

പത്തനംതിട്ട: ജില്ലയില്‍ ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 216/14) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജനുവരി അഞ്ചു മുതല്‍ എട്ടുവരെ രാവിലെ ആറു മുതല്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രായോഗിക പരീക്ഷ (എച്ച്. ടെസ്റ്റ്+റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് മെമ്മോ, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ Read More …