മദ്യപാനത്തില്‍ നിന്ന് 200 രോഗങ്ങള്‍

ഒന്ന്, അല്ലെങ്കില്‍ രണ്ട് ആവാം. അത് ആരോഗ്യത്തിന് നല്ലതാണെന്ന് പലപ്പോഴും പലരും പറയാറുണ്ട്. മദ്യപാനത്തെ കുറിച്ച് ആ തത്വം ശരിയാണോയെന്ന് കണ്ടെത്തുക വളരെ പ്രയാസം.എന്നാല്‍ മദ്യപാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ലോകത്തിന്റെ പലഭാഗങ്ങളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മദ്യപാനം മൂലം 200 രോഗങ്ങള്‍ ഉണ്ടാകാമെന്നതാണ്. അതില്‍ മുപ്പതെണ്ണം മദ്യപാനം കൊണ്ടു മാത്രം സംഭവിക്കുന്നതാണ്. മറ്റുള്ളവക്ക് മദ്യപാനം Read More …

ദമ്പതികള്‍ വിഷം കഴിച്ചു മരിച്ചു

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് വാഴയൂരില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ചു മരിച്ചു. വാഴയൂര്‍ കോട്ടുപാറ എളാത്തുപടിയിലെ ദേവദാസ് (45), ഭാര്യ ശാന്തകുമാരി(39) എന്നിവരാണ് മരിച്ചത്. അസുഖത്തിന് ചികില്‍സ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  രാവിലെയാണ് വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വാഴക്കാട് പോലീസ് മേല്‍നടപടികള്‍ Read More …

മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു

ന്യുദല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു. 79 വയസായിരുന്നു.ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം.ജമ്മു ജമ്മുകാശ്മീരിലെ പി.ഡി.പിയുടെ നേതാവായിരുന്ന മുഫ്തി കോണ്‍ഗ്രസിലൂടെയാണ് ദേശീയതലത്തില്‍ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായത്. 1987 ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം 89 ല്‍ വി.പി.സിംഗ് മന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയായി.പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ 99 Read More …

ഷെഫീന യൂസഫലിക്ക് സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്

കൊച്ചി: ലുലു ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ടേബിള്‍സ് ഫുഡ് കമ്പനി സി.ഇ.ഒ ഷെഫീന യൂസഫലിക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്. സമൂഹത്തിന് നല്‍കുന്ന മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമായി യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന അംഗീകാരമാണിത്. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ മകളാണ് ഷെഫീന. വിവിധ മേഖലകളില്‍ സാമൂഹ്യസേവനം നടത്തുന്ന എട്ടുപേരെയാണ് ഇത്തവണ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.ഉയര്‍ന്ന നിലവാരമുള്ള Read More …

റോഡ് സുരക്ഷാവാരം: സംസ്ഥാനതല ഉദ്ഘാടനം ഒമ്പതിന്

കൊച്ചി: റോഡ് സുരക്ഷവാരത്തിന്റെ ഭാഗമായി കേരള റോഡ് സുരക്ഷ അതോറിട്ടിയും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിന് കളമശേരിയില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കളമശേരി സെന്റ്‌പോള്‍സ് കോളേജ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത Read More …

അപകടനിരക്ക് പകുതിയായി: ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ ശക്തമായ ഇടപെടലും ബോധവത്കരണവും മൂലം സംസ്ഥാനത്ത് അപകടനിരക്കില്‍ 50% കുറവുണ്ടായതായി ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. ജി. സാമുവേല്‍ അറിയിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച തേര്‍ഡ് ഐ പരിപാടിയിലൂടെ നിയമലംഘനം നടത്തിയ 303 പേര്‍ക്കെതിരേ കേസെടുത്തു. കൂടുതലും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു. തുടക്കത്തിലെ ശിക്ഷയെന്ന നിലയില്‍ ഇവര്‍ക്കായി ഒരു ദിവസം Read More …

ജില്ലയിലെ കാര്‍ഷിക വിഭവങ്ങള്‍ക്ക് അര്‍ഹമായ വിപണി കണ്ടെത്താന്‍ ശ്രമിക്കണം : ടി. ഉഷാകുമാരി

വയനാട്: ജില്ലയിലെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് അര്‍ഹമായ വിപണി കണ്ടെത്താന്‍ സംരംഭകര്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അഭിപ്രായപ്പെട്ടു. കാര്‍ഷിക ഉല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിപണനം ചെയ്യുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം കല്‍പ്പറ്റ വുഡ്‌ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ദ്വിദിന സാങ്കേതിക ശില്‍പ്പശാല Read More …

നീര്‍ത്തട പദ്ധതികള്‍ നാടിന്റെ വികസനത്തിന് അനിവാര്യം

പത്തനംതിട്ട: ഗ്രാമ വികസന വകുപ്പുവഴി നടപ്പാക്കുന്ന നീര്‍ത്തട പദ്ധതികള്‍ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും അവയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സംയോജനം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സംയോജിത നീര്‍ത്തട വികസന പരിപാടി എന്നീ പദ്ധതികളെ സംബന്ധിച്ചു നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് Read More …