ഇരുപത്തി ഒന്നാം നുറ്റാണ്ടിലെ ചതിയുദ്ധങ്ങള്‍

‘ഭീകരവിരുദ്ധ യുദ്ധവും’ ‘മയക്കുമരുന്നുവിരുദ്ധ യുദ്ധവും’ വഞ്ചനയായിരുന്നു. രണ്ടും തമ്മില്‍ ബന്ധമുണ്ട്. അവ ശരിക്കും ‘ഭീകരതക്കുവേണ്ടിയുളള യുദ്ധവും’ ‘മയക്കുമരുന്നിനുവേണ്ടിയുളള യുദ്ധവും’ ആയി  നേര്‍വിപരീത രൂപങ്ങളുടെ ഉദാത്ത മാതൃകകളാവുകയായിരുന്നു. മനുഷ്യകുലത്തിന്റെ ശത്രുക്കളായ അന്താരാഷ്ട പ്രഭുവര്‍ഗ്ഗത്തിന് നിയമവിരുദ്ധയുദ്ധങ്ങള്‍ക്കായി പണവും ആസുത്രണവും സാധ്യമാക്കുന്നതിന് മയക്കുമരുന്നു മാഫിയയും ഭീകരതയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ചും ഹെറോയിന്‍. എല്ലാം പരസ്യപ്പെടുത്തിയിട്ടും. എല്ലാറ്റിന്റേയും ശ്രേതാക്കളായ സ്വന്തം ജനതയുടെ Read More …

മകരമാസത്തിലെ മാര്‍ച്ചുകള്‍

അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിലെ സകല രാഷ്ടീയപാര്‍ട്ടികളും അതിന്റെ തലപ്പത്തിരിക്കുന്ന ആശാന്‍മാരും അവരവരുടെ റീബ്രാന്‍ഡിംങ്ങിനായി റോഡ് ഷോ ആരംഭിച്ചിരിക്കുന്നു. ചിലത് തുടങ്ങി. ചിലതു തുടങ്ങാനിരിക്കുന്നു. മറ്റു ചിലത് തുടങ്ങും. എല്ലാറ്റിന്റേയും തുടക്കം സ്വാഭാവികമായും 14 മാത്തെ ജി്ല്ലയായ കാസര്‍ക്കോട്ട് നിന്നുതന്നെയാണ്. ഓറടെ ഭാഗ്യെ…. ഒന്ന് ജനരക്ഷായാത്രയാണ്. ജനരക്ഷകനായി വേഷമിട്ടത് സാക്ഷാല്‍ വി.എം സുധീരന്‍ തന്നെ. അദ്ധേഹമാവുമ്പോള്‍ പുരാണത്തിലെ Read More …

മിഡിപ്പ് പരിപാടിയുടെ വിവരശേഖരണത്തിന് തുടക്കമായി

മലപ്പുറം:   ജില്ലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് മലപ്പുറം ഡിസ്ട്രിക്റ്റ് ബിസിനസ് ഗ്രൂപ്പ് കണ്‍സോര്‍ഷ്യം (എം.ബി.ജി) യുടെ നേതൃത്വത്തിലുള്ള മലപ്പുറം ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് പ്രോജക്ട് അഥവാ മിഡിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യമായി ജില്ല യിലെ മത-രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും നാടിന്റെ Read More …

സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍ഗോഡും മലപ്പുറവും സെമിയില്‍

മലപ്പുറം:   സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍ഗോഡും മലപ്പുറവും സെമിയില്‍. പാലക്കാടിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് കാസര്‍ഗോഡ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ആതിഥേയരും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരുമായ മലപ്പുറം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊല്ലത്തെ തോല്‍പ്പിച്ചത്. ആദ്യ കളിയില്‍ പാലക്കാടിനെ തകര്‍ത്തു വിട്ട കാസര്‍ഗോഡ് കളിയുടെ മുഴുവന്‍ സമയത്തും മേധാവിത്വം നിലനിര്‍ത്തി. കളി തുടങ്ങി Read More …

ഫിഷിംഗ് ഹാര്‍ബറിന് ഫെബ്രുവരി 13 ന് ശിലയിടും

പരപ്പനങ്ങാടി: അറുപത്തി മൂന്നു കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്ട പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്നു അടുത്തമാസം പതിമൂന്നിനു ചാപ്പപ്പടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനകര്‍മ്മം നടത്തുമെന്ന് മന്ത്രി അബ്ദുറബ്ബ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ഭാഗത്തുള്ളവര്‍ക്കും സൗകര്യ പ്രദമായ സ്ഥലത്താണ് ഹാര്‍ബര്‍നിര്‍മ്മിക്കുന്നത്.നിര്‍മാണ ചിലവിനുള്ള മുഴുവന്‍തുകയും ഒന്നിച്ചാണ് വകയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്‌നംമൂലം പവൃര്‍ത്തി ഒരുനിലക്കും തടസ്സപ്പെടുകയില്ല. ഫിഷറീസ് മന്ത്രി കെ.ബാബു,മന്ത്രി Read More …

തമിഴ്‌നാട് റേഷനരി കേരളത്തിലേക്ക്

നിലമ്പൂര്‍: നാടുകാണി ചുരം വഴി ഇറക്കുമതി ചെയ്യുകയായിരുന്ന രണ്ട് ടണ്‍ റേഷനരി തമിഴ്‌നാട് വനം വകുപ്പ് പിന്തുടര്‍ന്ന് പിടികൂടി. നാടുകാണിയിലെ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ പോന്ന പിക്കപ്പ് വാന്‍ പിന്തുടര്‍ന്നാണ് വനം വകുപ്പ് തമിഴ്‌നാടിന്റെ അതിര്‍ത്തി കഴിഞ്ഞ് കേരളത്തില്‍ നിന്നും പിടികൂടിയത്. ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടന്ന വാഹനത്തെ കുറിച്ച് തമിഴ്‌നാട് വനം വകുപ്പ് കേരള അതിര്‍ത്തി പ്രദേശമായ Read More …

ജര്‍മന്‍ നിര്‍മിത തോക്കുമായി യുവാവ് പിടിയില്‍

നിലമ്പൂര്‍:: ജര്‍മന്‍ നിര്‍മ്മിത തോക്കും തിരകളുമായി നാടുകാണി ചുരത്തില്‍ നിന്നും ഒരാള്‍ വനം വകുപ്പിന്റ പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വനം വകുപ്പ് പിടിച്ചെടുത്തു. തിരുവാലി സ്വദേശി നെച്ചിയന്‍ അബ്ബാസ് (43) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന വഴിക്കടവ് വെള്ളക്കട്ട സ്വദേശി നൈസല്‍ (26), തിരുവാലി സ്വദേശികളായ മുഹമ്മദ് ഷെരീഫ് Read More …

കുടുംബശ്രീയുടെ വനിതാ കണ്ടക്ടര്‍ സേന വരുന്നു

തിരുവനന്തപുരം- സംസ്ഥാനത്തെ ബസുകളില്‍ ഇനി വളയിട്ട കൈകള്‍ കാശുവാങ്ങും.  കുടുംബശ്രീ രൂപം നല്‍കിയ വനിതാകണ്ടകര്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഒരു തൊഴില്‍ മേഖലയില്‍ കൂടി വനിതകള്‍ കയ്യടക്കും. വനിതാ കണ്ടക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന പുതിയ പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കും. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിക്കും.സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി Read More …