കാരുണ്യ വഴിയില്‍ മാതൃകയായി ജാംജൂം സൂപ്പര്‍മാര്‍ക്കറ്റ്

മലപ്പുറം- വ്യത്യസ്തമായി പാലിയേറ്റിവ് ദിനാചരണം സംഘടിപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കരും മാനേജ്‌മെന്റും സമൂഹത്തിന് മാതൃകയാവുന്നു. മലപ്പുറം ജാംജൂം സൂപ്പര്‍മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കരും ഡയറക്ടര്‍മാരുമാണ് തങ്ങളുടെ ഒരു ദിവസത്തെ വേതനം പൂര്‍ണ്ണമായും മലപ്പുറം പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു കീഴിലുള്ള നിരാലംഭരായ രോഗികളുടെ ചികിത്സക്കായി നല്‍കുവാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ തന്നെയാണ് ഈ ആശയം മുമ്പോട്ട് വെച്ചതെന്നും മാനേജ്‌മെന്റ് അതിനെ പൂര്‍ണ്ണമായി Read More …

ഊരകത്ത് ഇക്കോ ടൂറിസം പദ്ധതി

മലപ്പുറം-സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ഊരകം മമ്പീതിയില്‍ തുടങ്ങുന്ന ടൂറിസം ഇക്കോ വില്ലേജിന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശിലയിട്ടു. കടലുണ്ടിപ്പുഴയുടെ തീരത്ത് നിര്‍മിക്കുന്ന ഇക്കോ വില്ലേജിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നടപ്പാത, കിയോസ്‌കുകള്‍, ഡിജിറ്റല്‍ ലൈബ്രററി, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം, ബോട്ടിങ് സൗകര്യം എന്നിവയാണ് വില്ലേജിലുണ്ടാവുക.  മൂന്ന് Read More …

കാലികറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍

ട്രാന്‍സാക്ഷണല്‍ അനാലിസിസ് സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസില്‍ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 16-ന് രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. ബി.ആര്‍ക് സപ്ലിമെന്ററി പരീക്ഷ: തിസീസ് സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാല ബി.ആര്‍ക് പത്താം സെമസ്റ്റര്‍ (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ Read More …

രക്താര്‍ബുദം ബാധിച്ച വീട്ടമ്മ സഹായം തേടുന്നു

മലപ്പുറം: രക്താര്‍ബുദം ബാധിച്ച മുപ്പതുവയസുകാരിയായ വീട്ടമ്മ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂര്‍ സ്വദേശിയും കോട്ടക്കല്‍ പാലത്തറയില്‍ സ്ഥിരം താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ സജീവന്റെ ഭാര്യ ശ്രീദേവി അഞ്ചുവര്‍ഷമായി ഗുരുതര രക്താര്‍ബുദത്തിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. 75 ദിവസം കൂടുമ്പോള്‍ രക്തം മുഴുവനായി മാറ്റുന്നതിനും മരുന്നുകള്‍ക്കുമായി മൂന്നരലക്ഷത്തോളം രൂപ ചിലവും വരും. വാടക Read More …

പന്തല്ലൂര്‍ സ്‌കൂളിന്റെ മണ്ണിര പെരുമയ്ക്ക് ദേശീയാംഗീകാരം

മലപ്പുറം: മണ്ണിരയെന്ന ശാസ്ത്ര നാടകത്തിലൂടെ മലപ്പുറം പെരുമ ദേശീയ തലത്തിലെത്തിച്ചിട്ടുണ്ട് പന്തല്ലൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ മികച്ച നാടകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എട്ടാം ക്ലാസുകാരന്‍ അര്‍ജ്ജുന്‍ കൃഷ്ണദേവിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. രാജ്യത്തെ വിവിധ സോണുകളില്‍ നിന്ന് ഒമ്പത് നാടകങ്ങളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. സൗത്ത് സോണില്‍ Read More …

എന്‍ട്രന്‍സില്‍ വസ്ത്രം നിയന്ത്രിക്കരുത്

മലപ്പുറം-അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വസ്ത്രധാരണത്തില്‍ ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ സുതാര്യമാക്കുന്നതിന്റെയും സുരക്ഷയുടെയും ഭാഗമായി പരിശോധന കര്‍ശനമാക്കുകയാണ് വേണ്ടത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുന്നതിനും മതാചാരങ്ങള്‍ പുലര്‍ത്തുന്നതിനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പെണ്‍കുട്ടികളുടെ ശിരോവസ്ത്രത്തിനും മറ്റുമുള്ള നിയന്ത്രണം. ഇക്കാര്യം പുനഃപരിശോധിക്കാന്‍ Read More …

പ്രവാസികളുടെ ചോരയും നീരും കാണാതിരുന്നുകൂടാ……

മലപ്പുറം: ലോകത്തെ സാമ്പത്തികമായി ശക്തമായ രാജ്യങ്ങള്‍ക്ക് പോലും  സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ ഇന്ത്യയ്ക്കും പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളത്തിനും ഏറെ ബുദ്ധിമുട്ടുണ്ടാകാതിരുന്നത് പ്രവാസി മലയാളികളുടെ വിയര്‍പ്പിന്റെ വിലയായ വിദേശ നാണ്യമായിരുന്നു. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് 50കളുടെ ഒടുവില്‍ മുതല്‍ ജോലിക്കായി പോയിരുന്നെങ്കിലും ആദ്യകാലത്ത് ഇതിലേറെയും യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇവരില്‍ മിക്കവരും അവിടെത്തന്നെ പൗരത്വം സ്വീകരിക്കുകയും ബന്ധുക്കളെ Read More …

ജെല്ലികെട്ട് : കേന്ദ്രവിജ്ഞാപനം സുപ്രീം കോടതിസ്‌റ്റെ ചെയ്തു.

ദില്ലി : ജെല്ലികെട്ട് നിരോധനം നീക്കികൊണ്ടുളള കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റെ ചെയ്തു. മൃഗസംരക്ഷണ സമിതിയുടെ ഹര്‍ജിയിന്‍ മേലാണ് തീര്‍പ്പ്. ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെ  പൊങ്കല്‍ സമ്മാനത്തിന് തിരിച്ചടിയായി. ജനുവരി 7 നായിരുന്നു വന-പരിസ്്തിതി മന്ത്രാലയം ജെല്ലികെട്ട് നിരോധനം നീക്കിയുളള ഉത്തരവിറക്കിയത്. മന്ത്രാലയത്തിന്റെ തന്നെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സമിതി അന്നു തന്നെ മ്ര്രന്താലയത്തിന്റെ Read More …