ഓട്ടിസം ശില്‍പശാല

തിരുവനന്തപുരം : ഓട്ടിസം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനുമായി വിഷന്‍ ഷെയറിംഗ് ശില്‍പശാല സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളും ഈ മേഖലയിലെ വിദഗ്ധരും ശില്പശാലയില്‍ പങ്കെടുത്തു. നാഡീവ്യൂഹ സംബന്ധമായ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും യോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി എല്ലാ ജില്ലകളിലും ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. സാമൂഹ്യ നീതി Read More …

ഉപഭോക്തൃ വാരാചരണം : സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് സമ്മാനപദ്ധതി

തിരുവനന്തപുരം : ഉപഭോക്തൃവാരാചരണത്തോടനുബന്ധിച്ച് സപ്ലൈകോ ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. മികച്ച നിര്‍ദ്ദേശത്തിന് ഡിപ്പോതലത്തില്‍ സമ്മാനം നല്‍കും. ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറം ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. കൂടാതെ ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് Read More …

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴിവ്

തിരുവനന്തപുരം : തിരവനന്തപുരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ (സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ) പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് വകുപ്പ് തലവന്‍ മുഖേന, സര്‍വീസ് ചട്ടപ്രകാരമുള്ള അപേക്ഷ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് Read More …

കമ്പ്യൂട്ടര്‍ കോഴ്‌സ്

കോഴിക്കോട് : അടൂര്‍ എല്‍.ബി.എസ് സബ് സെന്ററില്‍ 30 ന് ആരംഭിക്കുന്ന നാലുമാസ ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്മലയാളം) കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ കെ.ആര്‍.എം ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04734227538, 9495104665.

വനിതകള്‍ക്ക് തൊഴിലവസരം

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന നിര്‍വഹണ ഏജന്‍സിയായ കിറ്റക്‌സ് ഗാര്‍മെന്‍സിന്റെ ജില്ലാതല തിരഞ്ഞെടുപ്പ് നാളെ (ഡിസം.18) രാവിലെ 10 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടക്കും. 18 നും 35 നും മധ്യേ പ്രായമുള്ള ബി.പി.എല്‍ കുടുംബങ്ങളിലെയും കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലെയും Read More …

മത്സ്യബന്ധന ബോട്ടുകള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

കോഴിക്കോട് : സംസ്ഥാനത്തെ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന എല്ലാ മത്സ്യബന്ധന ബോട്ടുകളും ഡിസംബര്‍ 31ന് മുമ്പ് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് അസി: ഡയറക്ടര്‍ അറിയിച്ചു. മത്സ്യ ബന്ധനത്തിന് പോകുന്ന എല്ലാ ബോട്ടുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലൈസന്‍സും, ഐഡന്റിറ്റി കാര്‍ഡും കരുതണം. മത്സ്യബന്ധനം നിരോധിച്ച ഭാഗങ്ങളില്‍ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്താന്‍ പാടില്ല.

മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡിങ്ങ് നടപ്പാക്കണം

കോഴിക്കോട് : കേരള തീരത്ത് പ്രവര്‍ത്തിക്കുന്നതും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡിങ്ങ് നടപ്പിലാക്കണമെന്ന് ഫിഷറീസ് അസി: ഡയറക്ടര്‍ അറിയിച്ചു. ഹളളിന് കടും നീല നിറവും വീല്‍ ഹൗസിന് ഓറഞ്ച് നിറവുമാണ് നിര്‍ദേശിച്ചിട്ടുളളത്. ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ മത്സ്യബന്ധനയാന ഉടമകള്‍ ശ്രദ്ധിക്കണം.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ആയുര്‍യോഗ പദ്ധതി

കോഴിക്കോട്: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡ്രൈവര്‍മാരെ സഹായിക്കുന്ന ആയുര്‍യോഗ പദ്ധതിക്ക് ഇന്ന് തുടക്കം. ഡ്രൈവര്‍മാരുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സന്നിഗ്ധ ഘട്ടങ്ങളെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമുതകും വിധം ആയുര്‍വേദവും യോഗയും സമന്വയിപ്പിച്ച് നല്‍കുന്ന പരിശീലന രീതിയാണിത്. ജില്ലാ പഞ്ചായത്തും ഭാരതീയ ചികില്‍സാവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് നാലു മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ Read More …