ഭാര്യക്കെതിരായ നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്നും ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സിഎസ് Read More …

രണ്ട് വയസുകാരിയുടെ പ്രതികാരം, കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ ചുണ്ടില്‍ കടിച്ച പാമ്ബിനെ പെണ്‍കുട്ടി കൊന്നു

പലതരം പ്രതികാര കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആരെയും ഞെട്ടിക്കുന്ന പ്രതികാര കഥയാണ് ഒരു രണ്ടര വയസുകാരി. ടര്‍ക്കിയിലെ പെണ്‍കുട്ടി പ്രതികാര കഥയിലെ നായിക. വീടിന്റെ പിന്‍ഭാഗത്തെ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. വായില്‍ പാമ്ബിനെ കടിച്ച്‌ പിടിച്ച്‌ നില്‍ക്കുന്ന കുട്ടിയെയാണ് അവിടെ എത്തിയവര്‍ കണ്ടത്. കുട്ടിയുടെ ചുണ്ടില്‍ പാമ്ബിന്റെ കടിയേറ്റ Read More …

കിഫിബിക്കെതിരായ അന്വേഷണത്തിന് സ്റ്റേ ഇല്ല; രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി

കൊച്ചി: കിഫിബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. കിഫ്ബിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്തമാസം രണ്ടിലേക്ക് കേസ് കോടതി മാറ്റി. അന്വേഷണത്തിന് സ്‌റ്റേ വേണമെന്ന ആവശ്യമാണ് കിഫ്ബിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടത്. എന്നാല്‍ തല്‍ക്കാലത്തേക്ക് Read More …

ബഹ്റൈനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 48 പ്രവാസികള്‍ പിടിയില്‍

ബഹ്റൈനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 48 പ്രവാസികള്‍ പിടിയില്‍.ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ പുരുഷന്മാരും 39 പേര്‍ സ്ത്രീകളുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സവര്‍ക്കറുടെ ബാനര്‍ മാറ്റി ടിപ്പുവിന്റേത് സ്ഥാപിച്ചു; ശിവമോഗയില്‍ സംഘര്‍ഷം,ഒരാള്‍ക്ക് കുത്തേറ്റു

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഒരു സംഘം സ്ഥാപിച്ച വി.ഡി. സവര്‍ക്കറുടെ ബാനര്‍ എടുത്തുമാറ്റി മറ്റൊരു സംഘം ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പോലീസ് എത്തി ബാനറുകള്‍ നീക്കം ചെയ്തു.പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുസംഘങ്ങളേയും Read More …

മോന്‍സന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു, വെളിപ്പെടത്തലുമായി ഡ്രൈവര്‍ ജെയ്‌സണ്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. മോന്‍സന്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തുന്നത്. മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കാനുമൊക്കെ ഡിഐജി എസ് സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം വാഹനം Read More …

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി രണ്ട് ​ഗ്രനേഡ് ആക്രമണങ്ങള്‍; ഒരു പോലീസുകാരനും സാധാരണക്കാരനും പരിക്കേറ്റു

ശ്രീന​ഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ഭീകരര്‍ നടത്തിയ ​ഗ്രനേഡ് ആക്രമണങ്ങളില്‍ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റു. ബഡ്ഗാമിലെ ഗോപാല്‍പോര ചദൂര പ്രദേശത്താണ് ഭീകരര്‍ ഒരു ​ഗ്രനേഡ് ആക്രമണം നടത്തിയത്. കരണ്‍ കുമാര്‍ സിംഗ് എന്ന സിവിലിയന് പരിക്കേറ്റു. അദ്ദേഹത്തെ ചികിത്സയ്ക്കായി ശ്രീന​ഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കരണ്‍ കുമാര്‍ സിം​​ഗിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പോലീസ് വക്താവ് Read More …

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്സ് തിന്നുക എന്നതാണ് പരിപാടി; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ഷംസീര്‍ എം എല്‍ എ

ബത്തേരി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ എ എന്‍ ഷംസീര്‍ എം എല്‍ എ. തല പോയ തെങ്ങിനാണ് വളമിട്ടതെന്നെന്ന് കേരളത്തില്‍ നിന്ന് 19 പേരെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായെന്ന് അദ്ദേഹം പരിഹസിച്ചു. “രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴം പൊരി തിന്നുക, ബത്തേരിയില്‍ വരിക Read More …