കരിപ്പൂരില്‍ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി പുതിയോട്ടില്‍ മുഹമ്മദ് ആസിഫ് (28), ഇയാളെ കൊണ്ടുപോകാനെത്തിയ മലപ്പുറം മമ്ബാട് പരതമ്മല്‍ ചുങ്കത്ത്, സി.എച്ച്. മുഹമ്മദ് യാസര്‍ Read More …
