ഭീഷണി കാര്യമാക്കുന്നില്ല, കത്തിന് പിന്നില്‍ സഖാക്കള്‍ : കെ.കെ. രമ
വധഭീഷണിയുമായി കത്തിനോട് പ്രതികരിച്ച് ആര്‍.എം.പി.ഐ നേതാവും വടകര എം.എല്‍.എയുമായ കെ.കെ. രമ. ഭീഷണി കാര്യമാക്കുന്നില്ലെന്നും അതില്‍ ഒരു കഴമ്ബുമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ലെന്നും രമ വ്യക്തമാക്കി. ഇടതുപക്ഷത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കരുതെന്നാണ് കത്തിലെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ Read More …
