‘സിവിക് ചന്ദ്രൻ ആ പെൺകുട്ടിയെ ബലമായി കടന്നുപിടിച്ചു’; ചുംബിച്ചു,വെളിപ്പെടുത്തി ദൃക്‌സാക്ഷി

കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ സാഹിത്യകാരൻ സിവിക് ചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേ‍ർ സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തുന്നുണ്ട്. സിവിക് ചന്ദ്രന് പിന്തുണയുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ ദേവിക രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിവിക് ചന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ചിത്തിര കുസുമൻ. സിവിക് ചന്ദ്രനെ Read More …

രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ 32 തവണ പാചകവാതക വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ 32 തവണ പാചകവാതക വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തിനിടെ സിലിണ്ടറിനു 350 രൂപയോളമാണ് വര്‍ധിപ്പിച്ചത്. അതേസമയം, നിര്‍ത്തലാക്കിയ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നല്‍കിയില്ല.

പൊക്കാളി കൃഷി: പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി

കൊച്ചി: ചെല്ലാനം മറുവക്കാട് പാടശേഖരം നെല്‍കൃഷിക്ക് യോഗ്യമെന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച അഭിഭാഷക കമീഷണര്‍ക്ക് മതിയായ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി. നെല്‍കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ജലവിതാനം സമയബന്ധിതമായി ക്രമീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച കമീഷണര്‍ക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ഉത്തരവ്. മറുവക്കാട് മേഖലയില്‍ പരിശോധനക്ക് വരുമ്ബോള്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് Read More …

വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം; പ്രതി പോലീസ് പിടിയില്‍

കൊച്ചി: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി കൊട്ടാരം ബാബു എന്നറിയപ്പെടുന്ന ബാബുവാണ്(57) അറസ്റ്റിലായത്. കടവന്ത്ര ശാസ്ത്രി നഗറിലെ മാത്തുക്കുട്ടി എബ്രഹാം എന്നയാളുടെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. വീട്ടുടമയായ മാത്തുക്കുട്ടിയും കുടുംബവും വീട്പൂട്ടി പുറത്തുപോയ തക്കം നോക്കിയായിരുന്നു മോഷണ ശ്രമം. മോഷണം നടത്താന്‍ ശ്രമിക്കുന്നത് അയല്‍വാസിയായ സ്ത്രീ കാണുകയും Read More …

വയനാട്ടില്‍ 7 റോഡുകള്‍ക്ക് 105 കോടി അനുവദിച്ചു

വയനാട്: ജില്ലയിലെ 7 റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 42 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. പനമരം – നെല്ലിയമ്ബം -നടവയല്‍ റോഡിന് 15 കോടിയും ബേഗൂര്‍ തിരുനെല്ലി റോഡിന് 12 കോടിയും വെള്ളമുണ്ട വാരാമ്ബറ്റ പന്തിപ്പൊയില്‍ Read More …

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി; ചെക്ക് പോസ്റ്റുകളില്‍ പരിശോധന

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്ബിളിലാണ് സ്ഥിരീകരികരണമുണ്ടായത്. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്ബിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ബാക്കിയുള്ള പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫോറസ്റ്റ് എല്ലാ ചെക്ക് പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തണമെന്ന് Read More …

ബൈക്കില്‍ സഞ്ചരിക്കവെ അപകടം; റോഡില്‍ വീണ ഗര്‍ഭിണി പ്രസവിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

ഫിറോസാബാദ്: റോഡപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരികയായിരുന്ന കാമിനി എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. ഫിറോസാബാദിലെ നാര്‍ഖിയില്‍ ബുധനാഴ്ചയായിരുന്നു സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.ഫിറോസാബാദിലെ ധനൗല സ്വദേശിയാണ് മരിച്ച കാമിനി. ഭര്‍ത്താവ് രാമുവിനൊപ്പം Read More …

സൗദിയില്‍ സ്‌കൂള്‍ സെമസ്റ്റര്‍ സംവിധാനം പുനഃപരിശോധിക്കും

സൗദിയില്‍ സ്‌കൂള്‍ സെമസ്റ്റര്‍ സംവിധാനം പുനഃപരിശോധിക്കും. ഉന്നത വിദ്യാഭ്യാസത്തി​ന്റെ നിലവാരം ഉയര്‍ത്താനായി ആഗോളതലത്തിലെ സ്വീകാര്യമായ മാതൃകകള്‍ക്ക്​ അനുസൃതമായി സാങ്കേതിക, തൊഴില്‍ പരിശീലന കോളജുകളിലും സര്‍വകലാശാലകളിലും സ്‌കൂളുകളിലുമെല്ലാം നടപ്പാക്കിയ മൂന്നു സെമസ്റ്റര്‍ സമ്ബ്രദായം വിലയിരുത്താനും പുതിയ രീതിയെ വിദ്യാര്‍ഥികള്‍ എങ്ങനെ പരിഗണിക്കുന്നുവെന്ന് പരിശോധിക്കാനുമാണ്​​ ശൂറയുടെ നിര്‍ദേശം. മൂന്നു ടേം സംവിധാനം മൂലം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയിട്ടുണ്ടോ എന്നു​ പരിശോധിക്കണം. Read More …