പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച വരെ; സമയപരിധി നീട്ടി ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചു വരെ നീട്ടി. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതായി ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സിബിഎസ്ഇ കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന Read More …

സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ഇഡിയടക്കമുള്ള ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു: കോടിയേരി

സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ഇഡിയടക്കമുള്ള ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ . കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കയറൂരി വിടുന്നുവെന്നും ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് GST ഏര്‍പ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്രനയത്തിനെതിരെ ആഗസ്റ്റ് 10 വൈകിട്ട് അഞ്ചിന് ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read More …

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാല്‍ കോടതിയ്‌ക്ക് നോക്കി നില്‍ക്കാനാവില്ല; നടിയ്‌ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാതിക്കാരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം വിചാരണക്കോടതിയ്‌ക്ക് എതിരെയുള്ള ആരോപണങ്ങളിലാണ് നടിയെ കോടതി വിമര്‍ശിച്ചത്. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ നടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്ന് നടി വ്യക്തമാക്കി. Read More …

നായയെ കുളിപ്പിച്ചില്ല; എസ്പിയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍; മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്ത് ഐജി

തിരുവനന്തപുരം: പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകള്‍ക്കം ഐജി തിരിച്ചെടുത്തു. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എന്ന പേരിലാണ് പൊലീസുകാരനെ എസ്പി നവനീത് ശര്‍മ്മ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു മണിക്കൂറിനകം ഇതു തിരുത്തി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തരവിടുകയായിരുന്നു. നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് എസ്പിയുടെ ഗണ്‍മാന്‍ ആയ പൊലീസുകാരനെതിരെ നടപടി എടുത്തതെന്ന് Read More …

മലപ്പുറം ജില്ലയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. Read More …

ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ: മുഖ്യമന്ത്രി

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു വിന് ആശംസകളറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ് ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട Read More …

വാഹനാപകടത്തേതുടർന്ന് ചികിത്സയിലായിരുന്ന വനിതാ കോൺസ്റ്റബിൾ മരണപ്പെട്ടു

വാഹനാപകടത്തേതുടർന്ന് ചികിത്സയിലായിരുന്ന വനിതാ കോൺസ്റ്റബിൾ മരണപ്പെട്ടു. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ കോൺസ്റ്റബിൾ സിൻസി. പി അസീസ് ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്

‘തല കട്ടിലില്‍ ഇടിപ്പിച്ചു’; മര്‍ദ്ദനത്തെക്കുറിച്ച് റിഫ മെഹ്നാസ് പറയുന്ന ഓഡിയോ പുറത്ത്

കോഴിക്കോട്:ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെ്ഹ്നുവിന്റെ മരണത്തിന് മുമ്പുള്ള ശബ്ദ ശകലം പുറത്ത്. മരണത്തിന് മുമ്പ് തനിക്ക് നേരയുണ്ടായ മര്‍ദ്ദനത്തിന്റെ ക്രൂരതകള്‍ വിശദീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ തല ബലം പ്രയോഗിച്ച് കട്ടിലിന് ഇടിച്ചെന്ന് ശബ്ദ ശകലത്തിലുണ്ട്. നേരത്തെ, റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിഫയെ മെഹ്നാസ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുടുംബം Read More …