പവന്ന് ₹ 320 കുറഞ്ഞ് സ്വർണ്ണവില 74000 നും താഴേക്ക്

മൂന്ന് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്നിരുന്ന സ്വര്‍ണം ഇന്ന് കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കവെയാണ് കേരളത്തില്‍ വില കുറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയതാണ് കാരണം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില-മുംബൈ വിപണിയിലെ സ്വര്‍ണവില-ഡോളര്‍ രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് ഓരോ ദിവസവും ജ്വല്ലറി വ്യാപാരികള്‍ കേരളത്തില്‍ വില നിശ്ചയിക്കുക. ഡോളര്‍ സൂചിക Read More …

കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ​ബ്രേക്ക് നഷ്ടപ്പെട്ട ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയ ജീവനക്കാരനാണ് മരിച്ചത്

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ജീവനക്കാരൻ ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും, വാഹനം ഇദ്ദേഹത്തിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും Read More …

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യാ മുന്നണി സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുൽ പറഞ്ഞു. ഗയ ജിയിൽ നടന്ന വോട്ട് അധികാർ യാത്രയ്ക്കിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മോഷണം പിടിക്കപ്പെട്ടു, ഇപ്പോൾ കമ്മീഷൻ എന്നോട് Read More …

സി.പി.എമ്മിലെ കത്ത് വിവാദം, സിപിഎമ്മിന് ഉത്തരമുട്ടിയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്

നിഷേധിക്കാൻ അവരുടെ പക്കൽ ഒന്നുമില്ല. അവഗണിക്കുക ,അസംബന്ധമെന്ന് പറയുക എന്ന കുബുദ്ധിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വൻകിട പണക്കാർ പാർട്ടിയെ സ്വാധീനിക്കുന്നുഗുരുതരമായ ആക്ഷേപമാണ്ഉയർന്നിട്ടുള്ളത് സർക്കാരിന്റെ പദ്ധതിക്കായി വന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് സി.പി.എം നേതാക്കന്മാരുടെയും, സ്വന്തക്കാരുടെ കൈകളിലേക്ക് എത്തിയെന്ന ഗൗരവമേറിയ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.ഇതിൽഅന്വേഷണവും, നടപടിയും ഉണ്ടാകണമെന്നും സണ്ണി ജോസഫ് കോട്ടയത്ത്‌ പറഞ്ഞു. അജിത് കുമാറിൻ്റെ കേസിൽ മുഖ്യമന്ത്രി Read More …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആയുർവേദ ഡോക്‌ടർ പിടിയിൽ.

മാഹി സ്വദേശി ശ്രാവൺ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പ‌ദമായ സംഭവം നടക്കുന്നത്. അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച നാദാപുരം പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

ഹിമാചൽ പ്രദേശിൽ ഭൂചലനം.

കാംഗ്ര മേഖലയിലാണ് റിക്‌ടർ സ്കെ‌യിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല. ഹിമാചൽ പ്രദേശിൽ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് Read More …

പാർട്ടി സെക്രട്ടറിയായതുകൊണ്ടാണ് എം.വി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാൻ.

ഏതെങ്കിലും രണ്ട് വാർത്ത പത്രങ്ങളിൽ വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. ശുദ്ധനായ മനുഷ്യനാണ് ഗോവിന്ദൻ മാഷ്. സത്യസന്ധനായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. പാർട്ടി സെക്രട്ടറിയായപ്പോൾ അല്ലെ ആരോപണം വന്നത്. പാർട്ടി സെക്രട്ടറിയായതാണ് പ്രശ്‌നം. പാർട്ടി സെക്രട്ടറിയായ ആരെയും നിങ്ങൾ ടാർഗറ്റ് ചെയ്യും. അർഥമില്ലാത്ത കാര്യങ്ങളാണ് Read More …

കത്ത് വിവാദം: വെറുക്കപ്പെട്ടവരുമായാണ് സി പി എമ്മിന് ചങ്ങാത്തമെന്ന് കെ മുരളീധരൻ

വി എസിന്റെ അഭാവം സി പി എം എന്തും ചെയ്യാനുള്ള ലൈസൻസ് ആക്കിയിരിക്കുകയാണ്. ആരോപണങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ തൊലി പൊളിക്കുമെന്നും കെ മുരളീധരൻ. പാർട്ടി പുനഃസംഘടനക്കല്ല, തദ്ദേശ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റു തീരുമാനങ്ങൾ ഉണ്ടാകൂ എന്നും മുരളീധരൻ.