ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; നിശാനിയമം; പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫിസും വളഞ്ഞ് ജനങ്ങള്‍
പ്രസിഡന്റ് ഗോതബായ രജപക്‌സ രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിശാനിയമം ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്നു പുലര്‍ച്ചെയാണ് പ്രസിഡന്റ് ഗോതബായ രജപക്‌സെ മാലിദ്വീപിലേക്കു കടന്നത്. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്‌സെ മാലിദ്വീപില്‍ എത്തിയത്. വ്യോമസേന ഇതു സ്ഥിരീകരിച്ചു. പ്രസിഡന്റ് രാജ്യം വിട്ടതായി Read More …
