ആത്മഹത്യയല്ല, അപായപ്പെടുത്തിയത്; കുളച്ചലില്‍ കണ്ട മൃതദേഹം കിരണിന്റേതെന്ന് അച്ഛന്‍

ചെന്നൈ: തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍. ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച്‌ പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു. കിരണ്‍ ആത്മഹത്യ ചെയ്യില്ല. വെള്ളത്തില്‍ ഇറങ്ങാന്‍ അവന് പേടിയാണ്. മകനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് അച്ഛന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരണം. Read More …

കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തേക്കാള്‍ കൂടുതല്‍ കുഴികള്‍ ദേശീയപാതയിലുണ്ട്, കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ അടക്കുന്ന കാര്യത്തില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. റോഡിന്‍റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയെന്നെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ കുഴിയെണ്ണാന്‍ കൂടി സമയം കണ്ടെത്തണം. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ദേശീയ Read More …

നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും,താന്‍ മാത്രമാണ് നിലവില്‍ ജയിലിലുള്ളതെന്നും സുനി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.അന്വേഷണം നടക്കുമ്ബോള്‍ കേസില്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയാണ് ജാമ്യപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനി. കേസിലെ Read More …

കാട്ടാനയുടെ ചവിട്ടേറ്റ് പൊലീസുകാരന് പരിക്ക്

എടക്കര: പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കോഴിക്കോട് എ.ആര്‍ ക്യാമ്ബില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്റ്റേഷനില്‍ എത്തിയ സിവില്‍ പൊലിസ് ഓഫീസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്. ഇയാളെ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി രാവിലെ ഒമ്ബതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഏഴരയോടെ പോത്തുകല്‍ കോടാലിപൊയിലിലാണ് Read More …

ഗോട്ടബയ വ്യോമസേന വിമാനത്തില്‍ ലങ്ക വിട്ടു, ഭാര്യയ്‌ക്കൊപ്പം മാലദ്വീപി

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ മാലദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. സൈനിക വിമാനത്തിലാണ് ഗോതാബയ കടന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഗോതാബയ രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗോതാബയയുടെ രാജി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.മാലദ്വീപില്‍ എത്തിയ രാജപക്‌സെ പോലീസ് അകമ്പടിയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി മാലദ്വീപ് അധികൃതര്‍ വെളിപ്പെടുത്തി.ചൊവ്വാഴ്ച ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച Read More …

ഇന്ത്യ ഒരു ലോകശക്തിയായി മാറിക്കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്ര മോദി

പാട്ന: ഇന്ത്യ ലോകശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ നിയമസഭയുടെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ലക്ഷ്യബോധത്തോടെയുള്ള ഇന്ത്യയുടെ വികസന പദ്ധതികള്‍ കാരണം, രാജ്യം ഒരു ആഗോള ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാനാത്വത്തിലെ ഏകത്വം കാരണം, ഇന്ത്യ ഒന്നാണെന്നും പ്രധാനമന്ത്രി Read More …

മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി; ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കസ്റ്റഡിയിലെടുത്ത പ്രതിസ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. പൂങ്കാവിലെ ഡിവൈഎഫ്‌ഐ നേതാവാണ് രാത്രി സ്റ്റേഷനില്‍നിന്നു ചാടിപ്പോയത്. കുടുംബ വഴക്കിനെ തുടര്‍ന്നു പിതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചതിനെതുടര്‍ന്ന് സ്റ്റേഷനിലേക്കെത്തിയ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെയെത്തിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അടിപിടിക്കേസ് ആയതിനാല്‍ ലോക്കപ്പില്‍ ഇട്ടില്ല. പകരം Read More …

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെപിസിസി നേതൃയോഗത്തിലണ് സതീശന്റെ വിമര്‍ശനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല്‍ അംഗീകരിക്കില്ലെന്നും നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.കോഴിക്കോട് ചേരാനിരിക്കുന്ന ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് Read More …