വി ഡി സതീശന്‍ വ്യക്തത വരുത്തണം: കെ വി തോമസ്‌

കൊച്ചി: ആര്‍എസ്‌എസ് ബന്ധം സംബന്ധിച്ച പുതിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്തേണ്ട ബാധ്യത വി ഡി സതീശനുണ്ടെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. ‘തെളിവുകള്‍ സഹിതമാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സതീശന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മാത്രമല്ല, പ്രതിപക്ഷനേതാവുകൂടിയാണ്. അതുകൊണ്ട് വിശദമായി മറുപടി പറയേണ്ടതുണ്ട്’–- കെ വി തോമസ് പറഞ്ഞു.

സിപിഐ എം ഇല്ലാത്ത കേരളം അപകടകരം: സാദിഖലി തങ്ങള്‍

മലപ്പുറം: സിപിഐ എം ഇല്ലാത്ത കേരളം വിനാശകരമാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിന്റെ ശക്തമായ സാന്നിധ്യമുള്ളതിനാലും ശക്തമായ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതിനാലുമാണ് കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. ജനാധിപത്യ Read More …

ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്‌ദി ഉദ്‌ഘാടനം ചെയ്‌ത കാര്യം ഓര്‍മയില്ലെന്ന്‌ സതീശന്‍

2006ല്‍ ആര്‍എസ്‌എസിന്റെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത കാര്യം തനിക്ക് ഓര്‍മയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. | 2013ല്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്നും സമ്മതിച്ചു. ആര്‍എസ്‌എസ് വോട്ട് തേടി നേതാക്കളെ കണ്ടെന്ന ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍ വി ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും മൗനം. Read More …

“ബാഗില്‍ ബോംബൊന്നുമില്ല”; വിമാനം വൈകിപ്പിച്ച്‌ യാത്രക്കാരന്റെ മറുപടി

തിരുവനന്തപുരം> വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്ത് മറുപടി പറഞ്ഞു കുടുങ്ങി വെഞ്ഞാറമൂട് സ്വദേശി. പരിശോധനയ്ക്കിടെ ബാഗില്‍ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് “ബാഗില്‍ ബോംബൊന്നുമില്ലെ’ന്ന് മറുപടി നല്‍കിയ പ്രദീപ് പ്രസന്നനെ സിഐഎസ്‌എഫ് പിടികൂടി പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്. വലിയതുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തിങ്കള്‍ വൈകിട്ട് 6.45ഓടെ Read More …

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കാനന്‍ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരം കൂടിയാലോചനകള്‍ നടത്തിയുമാണ് ഭൂമി ഇടപാട് നടത്തിയെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം Read More …

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകള്‍; ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ Read More …

ഗുജറാത്തിലും തെലങ്കാനയിലും പ്രളയം, ഡല്‍ഹിയിലും മുംബൈയിലും അതിശക്തമഴ; മഴക്കെടുതി രൂക്ഷം

രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മിക്കസംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. ഗുജറാത്തിലെ കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നദികളും കരകവിയുകയും ഡാമുകള്‍ നിറഞ്ഞ് ഒഴുകുകയുമാണ്. പലയിടത്തും വെള്ളത്തിനടിയിലാണ്. പ്രളയസമാനമായ സാഹചര്യത്തില്‍ പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 500ലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ഗുജറാത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 Read More …

എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

അട്ടപ്പാടി: എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഷോളയൂര്‍ പോലീസാണ് ഇന്നലെ രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്.ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ വിവിധ Read More …