ഉടുമ്ബഞ്ചോലയിലെ മോഷ്ടാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം

ഇടുക്കി :ദുരൂഹ സാഹചര്യത്തില്‍ ഉടുമ്ബഞ്ചോല ചെമ്മണ്ണാറില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌ മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ്. കഴിഞ്ഞ ദിവസമാണ് ഇടുക്കി ഉടുമ്ബന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍വെച്ച്‌ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ Read More …

സെക്സ് ചാറ്റ് : ചെന്നൈയില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട ഐ ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: സെക്‌സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഐ.ടി. ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്ബനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയസൂര്യ (22) യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഫോണിലേക്ക് സുന്ദരിയായൊരു യുവതിയുടെ ചിത്രമടങ്ങുന്ന സന്ദേശം വന്നതോടെയാണ് ജയസൂര്യ കെണിയില്‍പ്പെട്ടതെന്ന് പോലീസ് പറയുന്നു. അതിന്റെ ലിങ്കിലുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ Read More …

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ പൈലറ്റിന്‌ ലൈസന്‍സ്‌ നിഷേധിക്കുന്നു; ക്ലിയറന്‍സ് നല്‍കാനാവില്ലെന്ന്‌ ഡിജിസിഎ

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റും തൃശ്ശൂര്‍ സ്വദേശിയുമായ ആദം ഹാരിക്ക് വാണിജ്യ പൈലറ്റ് ലൈസന്‍സ് നിഷേധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ലൈസന്‍സ് നല്‍കാതായതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് ഹാരി (23) യിപ്പോള്‍. ഹോര്‍മോണ്‍ ചികിത്സ നടക്കുന്നതിനാല്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കാനാവില്ലെന്നാണ് ഡിജിസിഎയുടെ Read More …

മലേഷ്യ മാസ്റ്റേഴ്‌സ്: സിന്ധു കശ്യപ് പ്രണീത് എന്നിവര്‍ രണ്ടാം റൗണ്ടില്‍

ലോക ഏഴാം നമ്ബര്‍ താരമായ സിന്ധുവിനെതിരെ ബിംഗ് ജിയാവോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യന്‍ ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ ബിങ് ജിയാവോയോട് സിന്ധു പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഈ വിജയം. സ്കോര്‍: 21-13, 17-21, 21-15. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ഗ്വാട്ടിമാലയുടെ കെവിന്‍ Read More …

പൊടിക്കാറ്റ്; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റ് അടുത്ത ദിവസങ്ങളിലും തുടരാന്‍ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ദക്ഷിണ സൗദിയിലെ ജീസാന്‍ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തില്‍ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാല്‍ റോഡുകളില്‍ ഗതാഗതം Read More …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍.റിട്ട.പോലിസ് ഉദ്യോഗസ്ഥനായ കൊല്ലയില്‍ വിക്രമന്‍ നായരാണ് അറസ്റ്റിലായത്. 16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിക്രമന്‍ നായര്‍ പോലിസ് പിടിയിലായത്.

സജി ചെറിയാനെ ചുളുവില്‍ തിരിച്ചുകൊണ്ടുവരാന്‍ ഡാം തുറന്നുവിടരുത് -വി.ടി. ബല്‍റാം

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച്‌ പ്രസംഗിച്ചതിന്റെ പേരില്‍ രാജിവെച്ച മന്ത്രി സജിചെറിയാനെ തിരികെ മന്ത്രിയാക്കാന്‍ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. കഴിഞ്ഞ തവണ ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. ‘ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് നാണം കെട്ട് രാജി Read More …

കേന്ദ്രമന്ത്രിമാരായ നഖ്വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു

ന്യൂഡല്ഹി: കേന്ദ്ര മന്ത്രിമാരായ മുഖ്താര് അബ്ബാസ് നഖ്വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു. നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും രാജിവച്ചത്. കാബിനറ്റ് യോഗത്തിനു ശേഷം നഖ്വി ബിജെപി ആസ്ഥാനത്ത് എത്തി പാര്ട്ടി അധ്യക്ഷന് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.സഭാംഗമല്ലാതെ Read More …