വ്യാപാര മേഖലയില്‍ വളര്‍ച്ചയ്ക്ക് ചൈനയുടെ രഹസ്യ നീക്കങ്ങള്‍; ലോകരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു

ലണ്ടന്‍: വ്യാപര മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനുള്ള രഹസ്യ നീക്കങ്ങള്‍ ചൈന നടത്തുന്നതായും ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ രഹസ്യമായി സമ്മര്‍ദ്ദം ചെലുത്തുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നും ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലോകം കടുത്ത ഭീഷണിയാണ് അഭിമുഖീകരിക്കുന്നതെന്നും ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ചൈനയെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇരു രഹസ്യാന്വേഷണ ഏജന്‍സികളുടേയും പ്രതികരണം. ചൈനയില്‍ Read More …

കെഎസ്‌ആര്‍ടിസിയ്ക്ക് പുതിയ പതിനൊന്ന് ജില്ലാ ഓഫീസുകള്‍; പ്രവര്‍ത്തനം ജൂലൈ 18 മുതല്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി 11 ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ജൂലൈ 18 മുതല്‍ തുടങ്ങും. ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍​ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നേരത്തേ 98 ഡിപ്പോ/ വര്‍ക്ക് ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. സുശീല്‍‌ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ചെലവ് കുറയ്ക്കാനും Read More …

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ പോയി: യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത

മലപ്പുറം: പൊന്നാനി വട്ടപറമ്ബില്‍ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസല്‍മയെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. അയിങ്കലം യതീംഖാനയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ എന്ന പേരിലാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പൊന്നാനി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു തുമ്ബും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജൂണ്‍ മാസം 26 തിയ്യതിയാണ് ഉമ്മുസല്‍മയെ കാണാതായത്. പഠിച്ചിരുന്ന അയിങ്കലം യതീംഖാനായില്‍ Read More …

വിവാഹ വാഗ്ദാനം നല്‍കി, ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ പീഡിപ്പിച്ചു: ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് എതിരെ കേസ്

ചിറ്റാരിക്കാല്‍: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് പരാതി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെതിരെയാണ് ദളിത് യുവതിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗത്തിന് കേസ് എടുത്തത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന 23കാരിയെ വിവാഹ വാഗ്ദാനം നല്‍കി Read More …

മുടി വളര്‍ത്തി; അധ്യാപകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച്‌ വലിച്ചിഴച്ചതായി പരാതി

ചങ്ങരംകുളം : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുടി വളര്‍ത്തിയതിന് അധ്യാപകന്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച്‌ വലിച്ചിഴച്ചതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ചങ്ങരംകുളം പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും പരാതി നല്‍കി. കോലിക്കര തൊട്ടുവളപ്പില്‍ ഷെബീറിന്റെ 11 വയസുകാരനായ മകന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഡൊണേറ്റ് ചെയ്യുന്നതിന് തലമുടി വളര്‍ത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന Read More …

മുസ്‍ലിം സ്ത്രീകളുടെ കുട്ടികളുടെ സ്വത്തിന്റെ രക്ഷകര്‍തൃത്വം വഹിക്കല്‍; തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മുസ്‍ലിം സ്ത്രീകള്‍ക്ക് കുട്ടികളുടെ സ്വത്തിന്റെ രക്ഷകര്‍തൃത്വം വഹിക്കാന്‍ അവകാശമുണ്ടോയെന്ന കാര്യം തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി. മാതാവിന് മക്കളുടെ സ്വത്ത് സംരക്ഷണത്തിന്‍റെ ചുമതലക്കാരിയാകുന്നതിന് വിലക്കുണ്ടെന്നോ ഇല്ലെന്നോ ഖുര്‍ആനിലോ ഹദീസിലോ പ്രത്യേകിച്ച്‌ പരാമര്‍ശമില്ല.അതിനാല്‍ രണ്ട് നിലയിലും വ്യാഖ്യാനിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പിന്തുടര്‍ച്ചാവകാശം പോലുള്ള പൊതു കാര്യങ്ങളില്‍ മതത്തിന്റെറ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ പാടില്ലെന്നിരിക്കെ Read More …

വയനാട്ടില്‍ ഇപ്പോള്‍ വെണ്ണപ്പഴമാണ് മിന്നും താരം; വില ഉയരുന്നു, പ്രതീക്ഷയില്‍ കര്‍ഷകര്‍

ആദ്യകാലങ്ങളില്‍ വയനാട്ടില്‍ പലരും വെണ്ണപ്പഴക്കൃഷിയിലേക്ക് (ബട്ടര്‍ ഫ്രൂട്ട് / അവക്കാഡോ – Avocado) തിരിഞ്ഞത് മടിയോടെയാണ്. മുന്‍ കാലങ്ങളില്‍ വാനിലയുടെ അനുഭവം മുന്നിലുള്ളതിനാല്‍ തോട്ടങ്ങളിലെ മറ്റ് വിളകള്‍ ഒഴിവാക്കി, വെണ്ണപ്പഴം കൃഷി ചെയ്താല്‍ ആപ്പിലാകുമോ എന്നതായിരുന്നു പലരുടെയും ആധി. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിപണിയില്‍ നിന്ന് ഇപ്പോള്‍ അനുകൂല വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മേല്‍ത്തരം Read More …

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ മരിച്ച നിലയില്‍. തമിഴ്‌നാട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മോഷണക്കേസില്‍ ആറുമാസത്തെ ശിക്ഷ അനുഭവിക്കുകയായിരുന്നു.