‘ഷിന്‍ഡെ സര്‍ക്കാറിന് ആയുസ് ആറ്മാസം മാത്രം’; എല്ലാവരും ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍. അതിനാല്‍ മഹാരാഷ്ട്രയില്‍ ഉടന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ എന്‍സിപി നിയമസഭാംഗങ്ങളെയും പാര്‍ട്ടിയുടെ മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു Read More …

42 റമ്ബുട്ടാന്‍ മരങ്ങള്‍ക്ക് രണ്ടുലക്ഷത്തി പന്ത്രണ്ടായിരം പുതച്ചുമൂടി,​ സുരക്ഷിതമായി

പന്തളം: പന്തളം കടയ്ക്കാട് കരിമ്ബ് വിത്ത് ഉത്പാദന കേന്ദ്രത്തിലെ ഒരേക്കറില്‍ നട്ടുവളര്‍ത്തിയ 42 റമ്ബൂട്ടാന്‍ മരങ്ങളിലെ കായ്കള്‍ ലേലം ചെയ്തു. ലേലം എടുത്തത് ചെങ്കോട്ട സ്വദേശി കുമാറാണ്. ഇത്തവണ 2 ലക്ഷത്തി പന്ത്രണ്ടായിരം രൂപയ്ക്കാണ് ലേലം ചെയ്തത് നല്‍കിയത്.ചിലതില്‍ പഴുത്ത് തുടങ്ങിയിട്ടുണ്ട്. വല ഇട്ട് നിറുത്തിയിരിക്കുകയാണ് ഇവ .15മരങ്ങളിലെ കായ്കള്‍ വിളഞ്ഞെങ്കിലും പഴുത്ത് വിളവെടുക്കാന്‍ ഒരാഴ്ച Read More …

ബഹിരാകാശത്തെ 6 മാസം, എല്ലുകളില്‍ സംഭവിക്കുന്നത് വലിയ മാറ്റം; കണ്ടെത്തലുമായി ഗവേഷകര്‍

കാല്‍ഗറി: ചന്ദ്രനും ചൊവ്വയും ഉള്‍പ്പെടെ ഭൂമിയ്ക്ക് വെളിയിലുള്ള ലക്ഷ്യങ്ങള്‍ തേടി പുതുപരീക്ഷണത്തിലാണ് ഗവേഷകര്‍. ഭൂമിയ്ക്ക് വെളിയില്‍ ബഹിരാകാശത്തും ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പല കേന്ദ്രങ്ങളിലും ഗുരുത്വാകര്‍ഷണത്തിലുള്ള കുറവ് വെല്ലുവിളിയാണ്. ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുന്നത് മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന കാര്യത്തില്‍ ഇപ്പോഴും ശാസ്ത്രലോകത്തിന് പൂര്‍ണമായ ധാരണയില്ല.എന്നാല്‍ ബഹിരാകാശത്തെ ദീര്‍ഘകാല താമസം എല്ലുകള്‍ ക്ഷയിക്കാന്‍ കാരണമാകും എന്ന കണ്ടെത്തലുമായി Read More …

പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ നിര്യാതനായി

പത്തനംതിട്ട: എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ ശശി (49) നിര്യാതനായി. തമിഴ് നാട് ചെങ്കോട്ട പുളിയറ സ്വദേശിയാണ്. 20 വര്‍ഷത്തിലധികമായി എ ആര്‍ ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. 2013 മുതല്‍ ശബരിമല തീര്‍ഥാടനകാലത്ത് തിരുവാഭരണ ഘോഷയാത്രയില്‍ അകമ്പടി പോകുന്നത് പതിവായിരുന്നു.10 വര്‍ഷത്തോളം വിവിധ എസ് പി മാരുടെ ഗണ്‍മാനായി ജോലിനോക്കുകയുണ്ടായി. ഭാര്യ അഞ്ജലി (42), മക്കള്‍ എസ് എന്‍ Read More …

ജിസിഡിഎ ലേസര്‍ ഷോ അഴിമതി: മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി

കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ലേസര്‍ ഷോ അഴിമതിക്കേസില്‍ മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ ഒന്നാം പ്രതി. വേണുഗോപാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. അഴിമതി മൂലം ജിസിഡിഎയ്ക്ക് ഒരു കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്‍ വേണുഗോപാല്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് വിജിലന്‍സ് എഫ്‌ഐആര്‍.സാമ്പത്തിക ലാഭത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും Read More …

കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപടികള്‍‍ തുടങ്ങി

തിരുവനന്തപുരം ∙ കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണില്‍ വലിയ മാറ്റം വരുത്തി സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം കൊണ്ടുവരുന്ന നടപടികള്‍‍ തുടങ്ങി. ശനിയാഴ്ച സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴി‍ഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നു. നിലവില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുമ്ബോള്‍ ഡബിള്‍ ഡ്യൂട്ടിയായാണ് കണക്കാക്കുന്നത്. Read More …

മമത ബാനര്‍ജിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ ആള്‍ പിടിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദക്ഷിണ കൊല്‍ക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലേക്ക് അതിക്രമിച്ച്‌ കയറിയയാള്‍ പിടിയിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയത്. ഏതാനും മണിക്കൂര്‍ വീടിന്റെ പരിസരത്ത് തങ്ങിയ ഇയാളെ പിന്നീട് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. 34 ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള മമത ബാനര്‍ജിയുടെ Read More …

കോഴിക്കോട് കോര്‍പറേഷനില്‍ പാസ്സ്‌വേര്‍ഡ് ചോര്‍ത്തല്‍; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഓഫിസിലെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്ബര്‍ നല്‍കിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുക. നാല് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയിലും ഒന്ന്, രണ്ട് പ്രതികള്‍ സിജെഎം കോടതിയിലുമാണ് അപേക്ഷ നല്‍കിയത്. മൂന്നാം പ്രതിയായ Read More …