‘നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്ബിലിന്റെ ആരാധകര്‍, വിവാദ വനിതയുടെ നമ്ബര്‍ കിട്ടിയതിലും ദുരൂഹത’: കെ ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫലിനെതിരെ മുന്‍മന്ത്രി കെടി ജലീല്‍. നൗഫലും കുടുംബവും ഫിറോസ് കുന്നംപറമ്ബിലുമായി അടുത്ത ബന്ധം ഉള്ളവരാണെന്ന് കെ ടി ജലീല്‍ ആരോപിച്ചു. തവനൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ഫിറോസ് കുന്നംപറമ്ബിലിനൊപ്പം നൗഫലിന്റെ സഹോദരന്‍ പ്രവര്‍ത്തിച്ചുവെന്നും, വിവാദ വനിതയുടെ നമ്ബര്‍ നൗഫലിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം Read More …

പി സി ജോര്‍ജിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ്; അറസ്റ്റ് പ്രതികാര നടപടിയെന്ന് വിമര്‍ശനം

സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ്. പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു. സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന്‍ ചോദിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശങ്ങള്‍.

വയനാടന്‍ രുചികള്‍ മിസ് ചെയ്യരുതെന്ന് ട്വിറ്ററില്‍ കുറിച്ച്‌ രാഹുല്‍ ഗാന്ധി

വയനാടന്‍ കുടം കുലുക്കി സര്‍ബത്തും പക്കവടയും ചട്ണിയും ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധി. കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്‌എസ് കൂള്‍ ഹൗസില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്തത്. “കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്.എസ് കൂള്‍ ഹൗസില്‍ നിന്ന് ചൂടുള്ള പക്കവടയും ചട്ണിയും വയനാടന്‍ Read More …

വിഡി സതീശന്റെ നിലവാരത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കരുത്; കടുപ്പിച്ച്‌ എംഎ ബേബി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അവസാന വാക്കായ രാഹുല്‍ ഗാന്ധി സിപിഎമ്മിനെ വിമര്‍ശിച്ചതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാഹുല്‍ ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് ബേബി പ്രതികരിച്ചു. സിപിഎമ്മും ബിജെപിയും ധാരണയുണ്ടെന്ന അഭിപ്രായം ശരിക്കും രാഹുല്‍ ഗാന്ധിക്കുണ്ടോ? രാജ്യത്തെ പ്രതിപക്ഷ ഐക്യനിരയില്‍ എപ്പോഴും ഇടതുപക്ഷത്തിന്റെ സാന്നിധ്യമുണ്ട്. ഇടതുപക്ഷത്തിന്റെ പങ്കില്ലാത്ത പ്രതിപക്ഷ ഐക്യമാണോ രാഹുല്‍ Read More …

ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ കൊടുത്ത പടക്കം അയാളുടെ കയ്യില്‍നിന്ന് തന്നെ പൊട്ടി: സുധാകരന്‍

കോഴിക്കോട്: താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിട്ടപ്പോള്‍ അത് അയാളുടെ കയ്യില്‍ കിടന്നു തന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നുവെന്നും കെ.സുധാകരന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.മണ്ടത്തരങ്ങള്‍ക്കും വിടുവായത്തങ്ങള്‍ക്കും Read More …

9 മാസം ഗര്‍ഭിണി; വയറ്റില്‍ അണുബാധ, യുവതി മരിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: കുഴിക്കാലയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുഴിക്കാല കുറുന്താര്‍ സ്വദേശി ജോതിഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജോതിഷിന്റെ ഭാര്യ അനിത ജൂണ് 28നാണ് മരിച്ചത്. 9 മാസം ഗര്‍ഭിണിയായിരുന്ന അനിതയുടെ വയറ്റില്‍ അണുബാധയുണ്ടായതും ഗര്‍ഭസ്ഥ ശിശു മരിച്ചതും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ Read More …

ക്വാറി തട്ടിപ്പ് കേസില്‍ പിവി അന്‍വറിനെതിരെ ഇഡി അന്വേഷണം

നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പിവി അന്‍വര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസിലാണ് അന്വേഷണം. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടുമായ ബന്ധപ്പെട്ട സാമ്ബത്തക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എംഎല്‍എയ്ക്ക് ക്രഷര്‍ വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമിനോടും കേസിലെ പരാതിക്കാരനായ മലപ്പുറം സ്വദേശി സലാമിനോടും ഹാജരാകാനും ഇഡി നിര്‍ദേിച്ചിട്ടുണ്ട്. ജൂലായ് Read More …

ശബരിമല വെർച്വൽ ക്യൂ സംവിധാനം പൂർണമായി ഉപേക്ഷിക്കണം: അയ്യപ്പസേവ സംഘം

അയ്യപ്പഭക്തരുടെ ശബരിമല ദർശനത്തിന്, സർക്കാർ ഏർപ്പെടുത്തിയ വെർച്ചൽ ക്യൂ സംവിധാനം പൂർണ്ണമായി പിൻവലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി ഇ കൃഷ്ണൻ നായർ.സാങ്കേതിക തകരാറുകൾ മൂലം ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.ഇത് മൂലം നിരവധി ഭക്തർ ശബരിമല ദർശനത്തിന് സാധിക്കാതെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്.സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ Read More …