ലയണ്‍സ് ക്ലബ്ബ് വാര്‍ഷിക സേവന പദ്ധതി തുടങ്ങി

പാലക്കാട്: തൃത്താലലയണ്‍സ് ക്ലബ്ബിന്റെ വാര്‍ഷിക സേവന പദ്ധതിക്ക് കക്കാട്ടിരി ജി.യു.പി സ്‌കൂളില്‍ തുടക്കമായി.ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്്‌സണ്‍ ഡോ.പി.കെ.കെ ഹുറൈര്‍കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് വി.എം.സുബൈര്‍, സെക്രട്ടറി സജിത്ത പണിക്കര്‍,മുന്‍ പ്രസിഡന്റുമാരായ പി.എം.രവീന്ദ്രനാഥ്,വിജയകൃഷ്ണന്‍ ഉള്ളനാട്ട്,എം.മണികണ്ഠന്‍,വേണുഗോപാല്‍ കള്ളിയത്ത്,എം.കെ.മോഹന്‍കുമാര്‍,സേതുമാധവന്‍,ഹെഡ്മാസ്റ്റര്‍ സി.ഐ രാജന്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ്…….
സംഘത്തിലെ അഞ്ചുപേര്‍ മലപ്പുറം പോലീസിന്‍റെ പിടിയില്‍ ……

മലപ്പുറം: ജില്ലയില്‍ വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചു പേര്‍ മലപ്പുറം പോലീസിന്‍റെ പിടിയില്‍.തട്ടിപ്പിനിരയായ പെരിന്തല്‍മണ്ണ സ്വദേശി യുടെ പരാതിയില്‍ ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് .ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്‍റെ നേതൃത്വത്തില്‍ സി.ഐ.ജോബിതോമസും പ്രത്യകസംഘവും നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം Read More …

മദ്‌റസകളല്ല ആര്‍എസ്‌എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്: സുനിതാ നിസാര്‍

തിരുവനന്തപുരം: മദ്‌റസകള്‍ക്കെതിരേ വിഷം വമിക്കുന്ന പ്രസ്താവന നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍. രാജ്യത്ത് സമാധാനത്തിന്റെ വീണ്ടെടുപ്പിന് മദ്‌റസകളല്ല ആര്‍എസ്‌എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്. രാജ്യത്തെ അപകടകാരികളും മനസ്സില്‍ വെറുപ്പിന്റെ വിഷം കുത്തിനിറച്ചിരിക്കുന്നവരും ആര്‍എസ്‌എസ് ശാഖകളില്‍ നിന്ന് പരിശീലനം കിട്ടിയവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. Read More …

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നഗരത്തില്‍ ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി സെല്‍മ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു ഈ യുവതി . പ്രസ്സ്ലൈവ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് Read More …

ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച 15കാരി മരിച്ചു; കാമുകനും കൂട്ടുകാരനും പിടിയില്‍

ചെന്നൈ: ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കാമുകനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. മുരുകന്‍ എന്ന 27കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ എല്ലാദിവസവും വീട്ടില്‍ നിന്ന് സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത് മുരുകനായിരുന്നു. ഇതിനിടെയാണ് ഇവര്‍ക്കിടയില്‍ അടുപ്പം വളര്‍ന്നത്. അടുത്തിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. തുടര്‍ന്ന് ഒരു കൂട്ടുകാരന്റെ സഹായത്തോടെ വ്യാജ Read More …

സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ കബളിപ്പിക്കാന്‍ ശ്രമിച്ച പുരുഷനും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ട 3 പ്രവാസി വനിതകളും പിടിയില്‍

കുവൈത്ത് സിറ്റി: സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പുരുഷന്‍ പിടിയില്‍. തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. Read More …

ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നു; രാഹുല്‍ ഗാന്ധി

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് സന്ദ്ര്‍ശിച്ചു രാഹുല്‍ ഗാന്ധി എം.പി. ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. എന്നിരുന്നാലും ഓഫീസ് തകര്‍ത്ത സംഭവം നിര്‍ഭാഗ്യകരമാണ്. തകര്‍പ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ Read More …

സമരം തുടര്‍ന്നാല്‍ നടപടി; സിഐടിയുവിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ സ്ഥിരമായി ശമ്ബളം നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടി വരുമെന്ന് കേരള ഹൈക്കോടതി എംപ്ലോയീസ് യൂണിയനോട് പറഞ്ഞു. തെറ്റായി പെരുമാറിയാല്‍ സിഎംഡിയെ തല്‍സ്ഥാനത്ത് നിന്ന് എങ്ങനെ നീക്കം ചെയ്യണമെന്ന് കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ധര്‍ണയുമായി മുന്നോട്ട് Read More …