സ്വപ്‍ന സുരേഷിനെതിരായ പരാതി : കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി

മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്‍നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ ബുദ്ധികേന്ദ്രം ആരെന്ന് കണ്ടെത്തണമെന്നുമാണ് ജലീല്‍ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിലൂടെ ഇലക്‌ട്രോണിക്‌ തെളിവുകള്‍ പരിശോധിച്ച്‌ സത്യം പുറത്തുകൊണ്ട് വരണമെന്നും അദ്ദേഹം Read More …

കലാപാഹ്വാനം; സിപിഎം നേതാവിന്റെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരെ പുതിയ കേസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പോലീസ്

പാലക്കാട്: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിയ്‌ക്ക് നല്‍കിയ പരാതിയിലാണ് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തത്. കലാപ ആഹ്വാനശ്രമം,വ്യാജരേഖ ചമയ്‌ക്കല്‍, ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കസബ പോലീസ് കേസെടുത്തത്. പുതിയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പോലീസ് വ്യക്തമാക്കി. കൂടുതല്‍ Read More …

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ; ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും

: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച അറിയാം. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ മന്ത്രി വി.ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും Read More …

യോഗി വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണ്, വിഷയം കോടതികള്‍ ശ്രദ്ധിക്കണം: മായാവതി

ന്യൂഡല്‍ഹി: യോഗി സര്‍ക്കാര്‍ കുറ്റവാളികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നശിപ്പിക്കുന്നത് അന്യായവും നിയമ വിരുദ്ധവുമാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുകയാണെന്നും, ഈ വിഷയം കോടതികള്‍ ശ്രദ്ധിക്കണമെന്നും മായാവതി പറഞ്ഞു. പ്രയാഗ്‌രാജിലെ മുഹമ്മദ് ജാവേദിന്‍റെ വീട് ഭരണകൂടം തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി മായാവതി രംഗത്തെത്തിയത്. വെള്ളിയാഴ്ച നഗരത്തില്‍ നടന്ന Read More …

‘സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഐഎം ശ്രമം’; ശക്തമായ പ്രതിഷേധം ഉയരുമെന്ന് കെ മുരളീധരന്‍

സംസ്ഥാനത്തൊട്ടാകെ കലാപം അഴിച്ചു വിട്ടു സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി ആസ്ഥാന മന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന Read More …

വീട്ടമ്മയില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്തു; ദേവികുളത്ത് തട്ടിപ്പുകാരന്‍ പാസ്റ്റര്‍ പിടിയില്‍

ഇടുക്കി ദേവികുളത്ത് തട്ടിപ്പുകാരന്‍ പാസ്റ്റര്‍ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റര്‍ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് രമാദേവിയില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. Read More …

സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധം; ഇടതുപക്ഷത്തിനെതിരെ വി ടി ബല്‍റാം

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് മുന്‍ എം.എല്‍.എ വി.ടി. ബെല്‍റാം. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല Read More …

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കേരള സര്‍ക്കാരിന്റെ ജവാന്‍ റമ്മും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഓരോ ഔട്ട്‌ലെറ്റിലേക്കും 350 മുതല്‍ 400 കെയ്‌സ് ജവാന്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ പരമാവധി 100 കെയ്‌സ് മാത്രമാണ് ലഭ്യമാകുന്നതെന്നാണ് വിവരം. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പലരും വ്യാജമദ്യത്തിന് പിന്നാലെ Read More …