ബാലികയെ പീഢിപ്പിച്ച ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍:ബാലികയെ പീഡിപ്പിച്ച ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി സ്വദേശിയും ചപ്പാരപ്പടവില്‍ ഹോട്ടല്‍ തൊഴിലാളിയുമായ ഏര്യം കണ്ണങ്കൈയിലെ കെ.എം.ഷമീമാണ് (42)അറസ്റ്റിലായത്.വീട്ടിലാരുമില്ലാത്ത സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്. മലപ്പുറം സ്വദേശിയായ ഒരു യുവതിയും നാലുകുട്ടികളുമൊത്താണ് യുവാവ് പരിയാരത്ത് താമസിക്കുന്നത്.യുവതിയും Read More …

മദ്യലഹരിയില്‍ കാറോടിച്ച് വാഹനങ്ങള്‍
തകര്‍ത്ത അഭിഭാഷകന്‍ പിടിയില്‍

തൊടുപുഴ:മദ്യലഹരിയില്‍ കാര്‍ ഓടിച്ച അഭിഭാഷകന്‍ ആറ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശിയായ സൂര്യലാല്‍ പിടിയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെങ്ങല്ലൂര്‍കോലാനി ബൈപാസ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പാല ഭാഗത്തേക്ക് കാറില്‍ അമിത വേഗതയിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡര്‍ Read More …

കൂളിമാട് പാലം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കോഴിക്കോട്:നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പൊതുമരാമത്ത് വകുപ്പിന് നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.പാലത്തിന്റെ പ്രവൃത്തിയില്‍ കമ്പനി വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. മേലില്‍ Read More …

ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍

ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍ . സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ജനകീയരായ ഗള്‍ഫ് ഭരണാധികാരികളെക്കുറിച്ചു പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രവാസി സമൂഹത്തെ പ്രതിസന്ധിയില്‍ ആക്കുന്നത് കൂടിയാണ്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴിപ്പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കിയില്ല. ക്രൈംബ്രാഞ്ചിന്റെ ആവശ്യം Read More …

സൗദിയില്‍ 945 പേര്‍ക്ക് കോവിഡ്; മൂന്നു മരണം

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച 945 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,183 ആയി. രോഗബാധിതരില്‍ 9,799 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരമാണ്. റിയാദ് 376, ജിദ്ദ 131, ദമാം 114, Read More …

വിമാനത്തിലെ പ്രതിഷേധം ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ച്‌ അന്വേഷണ സംഘം. കേസില്‍ കുറ്റകൃത്യത്തിലെ ഇരയായാണ് മുഖ്യമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ മൊഴിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഉടന്‍ മൊഴിയെടുത്തേക്കില്ല. മൊഴി രേഖപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ സാവകാശം തേടാനാണ് സംഘത്തിന്റെ തീരുമാനം. Read More …

യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകള്‍ ലോകകേരള സഭയില്‍ പങ്കെടുക്കുന്നുണ്ട് ; കുഞ്ഞാലിക്കുട്ടി

ലോകകേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ മാത്രമാണ് പങ്കെടുക്കാത്തതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് പ്രവാസികളെ മാനിക്കുന്നു. അവരുടെ കാര്യത്തില്‍ വേര്‍തിരിവില്ലെന്നും അദ്ദേഹം പറഞ്ഞുലോകകേരള സഭയില്‍ പങ്കെടുക്കേണ്ടെന്നത് യുഡിഎഫിന്റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോകകേരള സഭയില്‍ പങ്കെടുത്തോട്ടെ എന്ന നിലപാടാണ് മുസ്‌ലിം Read More …

‘അഗ്‌നിപഥ്’ മാതൃരാജ്യത്തെ സേവിക്കാനുള്ള സുവര്‍ണാവസരം: രാജ്‌നാഥ് സിങ്

രാജ്യത്തെ യുവാക്കള്‍ക്ക് സായുധ സേനയില്‍ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ‘അഗ്‌നിപഥ്’ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കഴിഞ്ഞ രണ്ടു വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടപടികള്‍ നടക്കാത്തതിനാല്‍ നിരവധി യുവാക്കള്‍ക്ക് സായുധ സേനയില്‍ ചേരാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ‘യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി Read More …