വിമാനത്തില്‍ പ്രതിഷേധിച്ചത് അപക്വമായ തീരുമാനം : കെ സുരേന്ദ്രന്‍

വിമാനത്തില്‍ പ്രതിഷേധിച്ചത് അപക്വമായ തീരുമാനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഐഎമ്മിനെ സഹായിക്കാനുള്ള നടപടിയാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള സംഘര്‍ഷമായി പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പാലക്കാട് പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസിലെ ചില ഘടകങ്ങള്‍ അറിഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിക്ക്‌ നേരെ അക്രമം നടത്തിയത് എന്ന് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ Read More …

ആര്‍എസ്‌എസ് ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹമെന്ന് ഡിവൈഎഫ്‌ഐ

പത്തനംതിട്ട: ആര്‍എസ്‌എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നതായി ആരോപണം. ജില്ലയിലെ ആര്‍എസ്‌എസ് ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആണ് രംഗത്തെത്തിയിരിക്കുന്നത്. കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തില്‍ ദലിത് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിനുമുമ്ബില്‍ കൊണ്ടുവരണം. പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പ്രാഥമിക വിവരം. 2017ലും കോന്നിയിലെ സ്ഥാപനത്തില്‍ ഒരു പെണ്‍കുട്ടി Read More …

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; അധ്യാപകന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനെജ്മെന്റാണ് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് Read More …

‘വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണ്’; പരിഹാസവുമായി എംഎം മണി

മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ വിമാനത്തിലെ പ്രതിഷേധത്തെ പരിഹസിച്ച് എംഎം മണി. ഇന്ന് രാവിലെയാണ് സംഭവത്തില്‍ എംഎം മണി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പരിഹാസ പോസ്റ്റ് ഇട്ടത്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ Read More …

മലയാളി യുവതികളെ അറബികള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് വിറ്റു; മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഐഎസില്‍ ചേര്‍ക്കുമെന്ന് റാക്കറ്റിന്റെ ഭീഷണി, ഒടുവില്‍ മോചനം

10 ലക്ഷം രൂപയ്ക്ക് മനുഷ്യക്കടത്ത് റാക്കറ്റ് കുവൈറ്റിലെ അറബികള്‍ക്ക് വിറ്റ മൂന്നു മലയാളി സ്ത്രീകളെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികളുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റാക്കറ്റിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം കെ ഗസ്സാലി എന്ന ആളാണ് റാക്കറ്റിന്റെ തലവന്‍. യുവതികളെ മോചിപ്പിക്കാന്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് Read More …

ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ; തെറിപ്പിച്ചത് സൗദി അറേബ്യയെ

ന്യൂദല്‍ഹി: മെയ് മാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി മാറിയത്. ഇറാഖാണ് ഒന്നാമത്. മേയ് മാസത്തില്‍ ഇന്ത്യന്‍ റിഫൈനേഴ്‌സിന് പ്രതിദിനം 819,000 ബാരല്‍ (ബിപിഡി) റഷ്യന്‍ എണ്ണ ലഭിച്ചു എന്നാണ് വ്യാപാര സൂചികകളില്‍ നിന്നുള്ള Read More …

ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; റിക്രൂട്ട്‌മെന്റിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തൊഴില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച്‌ എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ‘എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷം അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ റിക്രൂട്ട് Read More …

നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ പിന്‍മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഇദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഇന്ന് കേസ് പരിഗണനയ്ക്ക് Read More …