മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകള്‍ക്ക് സമാനം; മന്ത്രി പി. രാജീവ്

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച്‌ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകള്‍ക്ക് സമാനമാണെന്ന് മന്ത്രി പി. രാജീവ്. അതീവ സുരക്ഷയുള്ള വിമാനത്തില്‍വെച്ച്‌ ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം ആസൂത്രിതമായാണ്. അസംബന്ധ നാടകങ്ങള്‍ക്കും ആക്രമ പരമ്ബരകള്‍ക്കും മഹനീയ മുഖം നല്‍കുന്ന മാധ്യമങ്ങളും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് – ബി ജെ പി കൂട്ടുകെട്ടിന്റെ Read More …

മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രണം ചെയ്ത ആക്രമണം; തോമസ് ഐസക്ക്

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ ഇ പി ജയരാജന്‍ ഇടപെട്ട് അത് തടയുകയായിരുന്നുവെന്നും മുന്‍മന്ത്രി തോമസ് ഐസക്ക്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച്‌ വിമര്‍ശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങളാണ് യുഡിഎഫിന്റേത്. യാത്ര ചെയ്യുന്ന സന്ദര്‍ഭത്തില്‍ Read More …

കെപിസിസി ആസ്ഥാനം ആക്രമിച്ച സംഭവം; സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസിന്റെ കരിദിനാചരണം

സിപിഐഎംഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസ് ഒരിക്കലും അക്രമത്തിന് മുതിര്‍ന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറന്‍സി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഐഎം വ്യക്തമാക്കണം. വിമാനത്തില്‍ ആദ്യം ആക്രമണവും കൈയ്യാങ്കളിയും നടത്തിയത്‌എല്‍ഡിഎഫ് Read More …

നിയമം ഉറങ്ങുമ്ബോള്‍ ബുള്‍ഡോസര്‍ സംസ്‌കാരം തഴച്ചുവളരുന്നു: കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് അടക്കമുള്ളവരുടെ വീടുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ കപില്‍ സിബല്‍. നിയമം ഉറങ്ങുമ്ബോള്‍ രാജ്യത്ത് ബുള്‍ഡോസര്‍ സംസ്‌കാരം തഴച്ചുവളരുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയെ ഒറ്റതിരിച്ച്‌ ആക്രമിക്കാമെന്ന് കരുതേണ്ട: മന്ത്രി റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിച്ച്‌ ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്നും മുഖ്യമന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു വൈകീട്ട് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ അവിടെയും പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്ത് വിമാനത്തില്‍വെച്ചും മുഖ്യമന്ത്രിക്കെതിരെ യൂത്ത് Read More …

മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌ അപമാനകരം: കാനം രാജേന്ദ്രന്‍

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌ ഏറെ അപമാനമുണ്ടാക്കുന്നതാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിക്കുപോലും ഇത്തരത്തിലുള്ള ഭീഷണി നേരിടേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള എല്ലാ സ്വാതന്ത്രവും എല്ലാവര്‍ക്കുമുണ്ട്‌. എന്നാല്‍, എല്ലാ അതിരും വിട്ടുള്ള പ്രവര്‍ത്തനങ്ങളെ ജനാധിപത്യ വിശ്വാസികള്‍ അപലപിക്കണം. ഏതാനും ദിവസങ്ങളായി Read More …

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1,000 കടന്നു

സൗദിയില്‍ ഇന്ന് പുതിയ കോവിഡ് രോഗബാധിതര്‍ 1,000 കടന്നു. 1,188 പേര്‍ക്ക് പുതുതായിരോഗം ബാധിച്ചു. 923 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,78,983 ഉം രോഗമുക്തരുടെ എണ്ണം 7,60,490 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം Read More …

കാണാതായ കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത് ഇരുപത്തിയാറുകാരി, ഒടുവില്‍ പോസ്റ്റ് മുക്കി

ബീജിംഗ്: കാണാതായ കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത ഇരുപത്തിയാറുകാരി അവസാനം പോസ്റ്റ് പിന്‍വലിച്ചു. റേച്ചര്‍ വാട്ടേഴ്‌സ് എന്ന യുവതിയാണ് കാമുകന്‍ പോള്‍ മക്ഗീയെ കാണാനില്ലെന്ന് കാണിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് ഏപ്രിലിലാണ് നാല്‍പ്പതുകാരനായ പോള്‍ യു.കെയിലേക്ക് പോയത്. നോര്‍വിച്ചിലാണ് ഇയാളുടെ വീട്. ആഴ്ചകള്‍ പിന്നിട്ടിട്ടും യുവാവ് Read More …