ഉമ തോമസ് 25016 എന്ന ചരിത്ര ഭൂരിപക്ഷവുമായി ഇനി നിയമസഭയിലേക്ക്

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടപ്പില്‍ ചരിത്ര വിജയുമായി ഉമ തോമസ്. 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. 70098 വോട്ടുകളാണ് ഉമ തോമസ് നേടിയത്. എല്‍ഡിഎഫിന്റെ ജോ ജോസഫിന് 45834 വോട്ട് മാത്രമാണ് നേടാനായത്. 12588 വോട്ടാണ് എ.എന്‍. രാധാകൃഷ്ണന്‍ നേടിയത്. എല്‍ഡിഎഫിന്റെ ക്യാപ്റ്റന്‍ മുഖ്യമന്ത്രിക്കേറ്റ വന്‍ തിരിച്ചടിയാണ് ഇത്. Read More …

പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 4 യുവാക്കള്‍ റിമാന്‍ഡില്‍

ഉപ്പുതറ: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. കരിന്തരുവി കാപ്പിക്കാട് ലയത്തില്‍ കിരണ്‍ വനരാജന്‍ (27), കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേല്‍ വിഷ്ണു ബിജു (21), ഉപ്പുതറ പൊരികണ്ണി വൃന്ദാഭവന്‍ അനന്തു രാജന്‍ (20), ഉപ്പുതറ ലോണ്‍ട്രി കടുവിനാല്‍ അഖില്‍ രാധാകൃഷ്ണന്‍ (23) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ 7 മാസമായി Read More …

ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതി: യു.ഡി.എഫ് മുന്നേറ്റത്തില്‍ കുഞ്ഞാലിക്കുട്ടി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉമ തോമസ് 10017 വോട്ടിന് മുന്നില്‍ നില്‍ക്കുമ്ബോള്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഉമ തോമസിന്റെ വിജയമുറപ്പാണെന്നും ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, തൃക്കാക്കരയില്‍ പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. Read More …

പശുവിനെ ലൈംഗീകമായി പീഡിപ്പിച്ചു; 22കാരന്‍ അറസ്റ്റില്‍

പശുവിനെ ലൈംഗീകമായി പീഡിപ്പിച്ച 22കാരന്‍ അറസ്റ്റിലായി. പൂനെയിലാണ് സംഭവം. ലോണാവാല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം പ്രതി പൂനെയിലെ കുസ്ഗാവ് സ്വദേശിയാണ്. മെയ് 31ന് തന്റെ പശുവിന്റെ പെട്ടന്നൊരു മുരള്‍ച്ച കേട്ടതായി പരാതിക്കാരനായ സതീഷ് ദഗ്ദു കൊക്കരെ ആരോപിച്ചു. പശുത്തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ യുവാവ് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറഞ്ഞു. സതീഷ് ഉടന്‍ Read More …

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ മെയ് രണ്ടാം പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ Read More …

കെ റെയില്‍ തോറ്റു, കേരളം ജയിച്ചു: രമേശ് ചെന്നിത്തല

തൃക്കാക്കരയിലെ എല്‍ഡിഎഫിന്റെ തോല്‍വി കെ റെയിലിനേറ്റ തോല്‍വിയാണെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ജനവിധിയെ മാനിച്ച്‌ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍! കെ – റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ Read More …

വയനാടന്‍ ഊര് കാഴ്ചകളുമായി ‘എന്‍ ഊര്’

വയനാട്: മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്ബര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച’ ജൂണ്‍ 4, 5 തീയതികളില്‍ ഇതോടൊപ്പം നടക്കും. മഴക്കാഴ്ച എക്‌സിബിഷന്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര Read More …

എന്റെ പ്രചാരണവും എന്‍ഡിഎക്ക് ​ഗുണം ചെയ്തില്ല, തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗം; പി.സി ജോര്‍ജ്

തൃക്കാക്കരയില്‍ തന്റെ പ്രചരാണവും എന്‍ഡിഎക്ക് ​ഗുണം ചെയ്തില്ലെന്ന് പി.സി ജോര്‍ജ്. എന്‍ഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് പി സി ജോര്‍ജ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. Read More …