കെട്ടിടംപൊളി: നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

ജിദ്ദ: ചേരികള്‍ ഒഴിവാക്കുന്നതിന്റെയും നഗരവികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചുതുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകള്‍ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ താമസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം ഉള്‍പ്പെടെയുള്ള വിവിധ ഭവനസേവനങ്ങള്‍ നല്‍കുമെന്ന് നേരേത്ത മക്ക Read More …

യുവതിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ രണ്ട് പേര്‍ക്ക് 10 വര്‍ഷം തടവ്

ദുബൈ: യുവതിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് ഏഷ്യന്‍ സ്വദേശികള്‍ക്ക് പത്ത് വര്‍ഷം തടവ്. 1.87 ലക്ഷം ദിര്‍ഹം പിഴയുമിട്ടിട്ടുണ്ട്. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ദുബൈ ക്രിമിനല്‍ കോടതിയുടേതാണ് വിധി. രണ്ട് ദിവസം യുവതിയെ തടവില്‍ പാര്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. 7000 Read More …

ജീവനക്കാരുടെ സ്വയം വിരമിക്കല്‍ യോഗ്യത പ്രായം 55ല്‍ നിന്ന് 40 ആയി കുറച്ച്‌ എയര്‍ ഇന്ത്യ

ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച്‌ എയര്‍ ഇന്ത്യ. ജീവനക്കാര്‍ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്‍്റെ ഭാ​ഗമായാണ് യോഗ്യതാ പ്രായം 55ല്‍ നിന്ന് 40 ആയി കുറച്ചത്. ഇതിനു പുറമെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് കമ്ബനി ക്യാഷ് ഇന്‍സെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്ബനികളായ ടാറ്റ സ്റ്റീല്‍, വിസ്താര എന്നിവയില്‍ ജോലി ചെയ്തിട്ടുള്ള സീനിയര്‍, മിഡില്‍ Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുല്‍ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം. കേസില്‍ ഈ മാസം 8ന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രസ്താവിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി Read More …

ഹജ്ജ്; മിനയില്‍ ആഭ്യന്തര തീര്‍ഥാടകരുടെ സ്ഥലനിര്‍ണയം പൂര്‍ത്തിയായി

ഹജ്ജിന് ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് മിനയില്‍ സ്ഥലങ്ങള്‍ നിര്‍ണയിക്കാനുള്ള നടപടികള്‍ ഹജ്ജ്-ഉംറ മന്ത്രാലയം പൂര്‍ത്തിയാക്കി. ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മഷാത്തിന്റെയും തീര്‍ഥാടകര്‍ക്കായുള്ള കോഓഡിനേറ്റിങ് കൗണ്‍സില്‍ മേധാവി ഡോ. സഈദ് അല്‍ജുഹ്നിയുടെയും സാന്നിധ്യത്തിലാണ് മിനയിലെ സ്ഥലങ്ങള്‍ നിര്‍ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. മിനയിലെ അബ്റാജ് ടവര്‍ കെട്ടിടത്തിലുള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ആഭ്യന്തര തീര്‍ഥാടകരുടെ താമസത്തിന് നിശ്ചയിച്ചിരിക്കുന്നത്. Read More …

മത-സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കും: സാദിഖലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മത-സാമുദായിക ഐക്യം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മത-സാമുദായിക ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കുക എന്ന ദൗത്യം ലീഗ് കാര്യക്ഷമമായി ഏറ്റെടുക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ സംസ്ഥാന പര്യടനത്തിന് ഇന്ന് കാസര്‍കോട് തുടക്കം കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു Read More …

തൃക്കാക്കരയുടെ വിധി കാത്ത് കേരളം; വോട്ടെണ്ണല്‍ നാളെ

കൊച്ചി: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ ജനം ആര്‍ക്കൊപ്പമായിരുന്നെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്‌ട്രോണിക് യന്ത്രങ്ങളും. ഒരു റൗണ്ടില്‍ 21 വോട്ടിങ് യന്ത്രങ്ങളാവും എണ്ണുക. പത്ത് മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. Read More …

അമേരിക്കയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.സംഭവസ്ഥലത്തുവച്ച്‌ തന്നെ അക്രമിയും കൊല്ലപ്പെട്ടു.പ്രാദേശിക സമയം 4.50ഓടെയാണ് ആശുപത്രിയില്‍ നടക്കുന്നത്. രണ്ടാംനിലയിലെ ഒരു ഡോക്ടറുടെ ഓഫിസിലാണ് അക്രമിയുണ്ടായിരുന്നത്. വെടിവയ്പ്പ് നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയതോടെ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി. പൊലീസുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു.ഉവാള്‍ഡെ Read More …