വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നില്ല; മദ്യവില്‍പ്പന ശാലകളില്‍ എക്‌സൈസ് വകുപ്പ് പരിശോധന നടത്തി.

മദ്യവില്‍പ്പന ശാലകളില്‍ എക്സൈസ് വകുപ്പ് പരിശോധന നടത്തി. വിലകുറഞ്ഞ മദ്യം ഉണ്ടായിട്ടും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ബാവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ടതിനാല്‍ പലയിടത്തും ഔട്ട്ലെറ്റുകള്‍ ശൂന്യമായിരുന്നു. ജീവനക്കാരും മദ്യപിക്കാനെത്തിയവരും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി. സ്പിരിറ്റിന്‍റെ വിലയിലുണ്ടായ വര്‍ദ്ധനവാണ് ക്ഷാമത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ Read More …

പുളിക്കൽ റഹീസിന് ഗോൾഡൻ വിസ നൽകി യുഎഇ ആദരിച്ചു

ദുബായിലെ പ്രമുഖ മലയാളി യുവ വ്യവസായി പുളിക്കൽ റഹീസിന് യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡണ്‍ വിസ ലഭിച്ചു. ഇലക്ട്രോണിക്സ് കെമിക്കൽ എന്നീ രംഗത്ത് മികച്ച നിക്ഷേപങ്ങള്‍ നടത്തിയ യുവാവ് എന്ന നേട്ടത്തിനാണ് ഈ അംഗീകാരം. ദുബായ് പോലീസ് ഹെഡ് കോട്ടേഴ്സിൽ നടന്ന ചടങ്ങില്‍, ഐക്യ അറബ് എമിറേറ്റുകളുടെ പ്രധാനമന്ത്രിയും, ദുബൈ എമിറേറ്റിന്റെ ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ Read More …

മഅ്ദിന്‍ സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍

മലപ്പുറം: വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന ഹാജിമാരുടെ സംശയ നിവാരണത്തിനായി മഅദിന്‍ അക്കാദമിയില്‍ 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. മഅ്ദിന്‍ അക്കാദമിയില്‍ നടന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെയുള്ള കര്‍മശാസ്ത്ര സംശയങ്ങള്‍, നിയമവശങ്ങള്‍ തുടങ്ങി ഹാജിമാര്‍ക്ക് ആവശ്യമായ Read More …

സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച്‌ വരുമാനം കൂട്ടാനൊരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച്‌ വരുമാനം കൂട്ടാനൊരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി.പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസ്സുകള്‍ ഇറക്കുകയും ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുകയും ചെയ്യാനാണ് തീരുമാനം.ഇതിനായി രണ്ട് സ്പെല്ലുകള്‍ക്കിടവേളകളില്‍ മണിക്കൂറില്‍ 75 രൂപ കണക്കാക്കി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നല്‍കും.രണ്ട് സ്പെല്ലും 8 മണിക്കൂര്‍ കഴിഞ്ഞാല്‍ സറണ്ടര്‍ തുകയ്ക്ക് ആനുപാതികമായി അലവന്‍സും നല്‍കും. Read More …

വ്യാജ പ്രചാരണങ്ങള്‍ നടിയെ സ്വാധീനിച്ചു, ഹര്‍ജിക്ക് പിന്നില്‍ കോണ്‍ഗ്രസ് -കടകംപള്ളി സുരേന്ദ്രന്‍

ആക്രമിക്കപ്പെട്ട നടി ഹൈകോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തി. സി.പി.എം നേതാക്കളായ ഇ.പി ജയരാജനാണ് ആദ്യം നടിക്കെതിരെ രംഗത്തെത്തിയത്. ആക്രമിച്ച്‌ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച്‌ സര്‍ക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും Read More …

ഇ.പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു: വി.ഡി സതീശന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു . സംസ്ഥാന സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച്‌ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ എന്ന ഇ.പിയുടെ സംശയത്തിന് Read More …

സമാധാനം, അഭിവൃദ്ധി, സ്ഥിരത ഉറപ്പാക്കി, ഇന്ത്യ പസഫിക്കില്‍ ക്വാഡിന്റെ നേട്ടം പറഞ്ഞ് പ്രധാനമന്ത്രി

ടോക്യോ: ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ ആക്രമണാത്മക നയങ്ങള്‍ക്കെതിരെ ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ നിര്‍ണായക കാര്യങ്ങള്‍ ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. ലോകത്ത് സുപ്രധാനമായൊരു ഇടം ക്വാഡ് നേടിയെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതും ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഇത് നേടിയെടുക്കാനായത്. ഇന്തോ-പസഫിക് മേഖലയിലെ പല കാര്യങ്ങളും നടപ്പാക്കാനുള്ള Read More …

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷം പിഴ

കൊല്ലം: വിസ്മയ സ്ത്രീധന പീഡന മരണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവുശിക്ഷയും 12.55 ലക്ഷം രൂപ പിഴയും ചുമത്തി കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ സുപ്രധാന വിധി. പ്രതിയുടെ പ്രായവും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം ഒഴിവാക്കിയത്. പിഴത്തുകയില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ Read More …