നടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ ഹരജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അതിജീവിതയായ നടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.വെള്ളിയാഴ്ചയ്ക്കകം വിശദീകരണം രേഖാമുലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്നും കേസില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിജീവിതയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ കോടതിയെ Read More …
