ഒരു വയസുകാരി ബക്കറ്റില്‍ വീണ് മരിച്ചു

കോട്ടയം:ഒരു വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരിച്ചു. കിടങ്ങൂര്‍ സൗത്ത് ചിറപ്പുറം ഞാറക്കാട്ടില്‍ ജയേഷ് -ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണു മരിച്ചത്. ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെമ്പിളാവ് വളര്‍കോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ആയിരുന്നു സംഭവം. അമ്മയുടെ സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെ നേരം കഴിഞ്ഞു കാണാതായി. തിരച്ചിലിനൊടിവിലാണ് കുളിമുറിയിലെ Read More …

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

പാലക്കാട്:മയക്കുമരുന്നുമായി യുവാവ് പോലീസിന്റെ പിടിയിലായി.തൃപ്പാളൂരില്‍ നടത്തിയ പരിശോധനക്കിടയില്‍ ഈസ്റ്റ് ഒറ്റപ്പാലം പള്ളിത്താഴത്തേല്‍ വീട്ടില്‍ ആഷിഫിനെ(23)യാണ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്താനായത്. ബാംഗ്ലൂരില്‍ നിന്ന് ആവശ്യക്കാര്‍ക്ക് എം.ഡി.എം.എ എത്തിക്കുന്ന ഇടനിലക്കാരനാണ് താനെന്ന് ആഷിഫ് മൊഴി നല്‍കി. ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ മയക്കുമരുന്നിനായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വാളയാറില്‍ വെച്ച് കഴിഞ്ഞ ദിവസം Read More …

നാദാപുരത്ത് പിതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തി

നാദാപുരം: ഉറങ്ങി കിടക്കുകയായിരുന്ന പിതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തി. മീത്തലെ മുടവന്തേരിയിലെ പറമ്പത്ത് സൂപ്പി(61)യാണ് മരിച്ചത്. മകന്‍ മുഹമ്മദലി(31)യാണ് പിതാവിനെ കുത്തിയത്. അക്രമത്തിനിടയില്‍ മുഹമ്മദലിയുടെ കാലിന് വെട്ടേറ്റു. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയുന്നു.സാരമായ പരുക്കുള്ള മുഹമ്മദലിയേയും സൂപ്പിയുടെ ഭാര്യ ജമീല,മകന്‍ മുനീര്‍ എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകി വീട്ടില്‍ നിന്ന് കൂട്ടക്കരച്ചില്‍ കേട്ട് Read More …

പോലീസിനെ കബളിപ്പിച്ച് പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മയക്കുമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീര്‍ അലി (23) ആണ് കാസര്‍കോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയായിരുന്നു.മെയ് 12 ന് ബദിയടുക്കയില്‍ വച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ Read More …

മത പണ്ഡിതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം-സാദിഖലി തങ്ങള്‍

പയ്യന്നൂര്‍:വെല്ലുവിളി നിറഞ്ഞ പുതിയ കാലത്ത് മത പണ്ഡിതന്മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കല്‍ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജിന്റെ പത്തൊല്‍പതാം വാര്‍ഷിക-ഏഴാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്്‌ല്യാര്‍ അധ്യക്ഷനായി. Read More …

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി | വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ വിവാദ പ്രസംഗത്തിലാണ് കോടതി നടപടി. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പോലീസ് കേസെടുത്തതെന്ന് പി സി കോടതിയില്‍ പറഞ്ഞു .തിരുവനന്തപുരം കേസില്‍ മജിസ്‌ട്രേറ്റ് നേരത്തെ ജാമ്യം നല്‍കി .അതിന്റെ വിരോധം Read More …

മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ ബസുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു

പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് സ്‌കൂള്‍ മേധാവി ഉറപ്പു വരുത്തണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ ആവരുത്. Read More …

കരാറുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കും;മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം;ഗവര്‍മെണ്ട് കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായി പരിഗണിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.പതിനെട്ടാമത് ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം  മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാരുടെ മുദ്രാവാക്യം വിളികളാല്‍ പ്രകമ്പനം കൊണ്ട സൂര്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ എം വി കുഞ്ഞപ്പന്‍ നഗറില്‍ Read More …