കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വദേശി ഷാജിറിന്‍റെ മകന്‍ മുസമ്മിന്‍ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്, നാട്ടുകാര്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന്, പുഴയോരത്ത് അവശനിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിച്ച്‌ അറിവിന്റെ കൈമാറ്റം സാധ്യമാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു മുഖ്യമന്ത്രി

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിച്ച്‌ അറിവിന്റെ കൈമാറ്റം സാധ്യമാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തു സമഗ്ര അഴിച്ചുപണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാര്‍ഥികളുടെ Read More …

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലിസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്. തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി Read More …

പിണറായി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയെ തകര്‍ക്കുന്നു: രമേശ് ചെന്നിത്തല

പിണറായി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്റെ(റ്റിഡിഎഫ് )67ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച്‌ നടന്ന സംസ്ഥാനതല നേതൃയോഗം തമ്ബാനൂര്‍ രാജീവ് ഗാന്ധി ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി ശമ്ബളം കൊടുക്കുന്ന രീതിയിലേക്ക് Read More …

പാചകവാതക വില കൂട്ടി; ഗാര്‍ഹിക പാചക ഗ്യാസ് വില സിലിന്‍ഡറിന് 3.50 രൂപയും വാണിജ്യ സിലിന്‍ഡറിന്റെ വില 8 രൂപയും വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിന്‍ഡറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക പാചക ഗ്യാസ് വില സിലിന്‍ഡറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡെല്‍ഹിയില്‍ വില 1000 തൊട്ടു. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. വ്യാഴാഴ്ച തൊട്ട് 14.2 കിലോ എല്‍പിജി സിലിന്‍ഡറുകളുടെ വില ഡെല്‍ഹിയില്‍ 1003, മുംബൈ 1002, കൊല്‍കത്ത 1029, Read More …

സംസ്ഥാനത്ത് കനത്ത മഴ; അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്നു. കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. Read More …

കാമുകന്‍ വാട്സ്‌ആപ്പില്‍ ബ്ലോക്ക് ചെയ്തു; മനംനൊന്ത ഇരുപതുകാരി ജീവനൊടുക്കി

മുംബൈ: കാമുകന്‍ വാട്സ്‌ആപ്പില്‍ തന്നെ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് 20 വയസുകാരിയായ യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലെ സബര്‍ബന്‍ ദഹിസാറിലെ റെയില്‍വേ ട്രാക്കിന് സമീപമുള്ള കാമുകന്‍റെ വീട്ടിലാണ് പ്രണാലി ലോകാരെ യുവതി തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.പ്രണാലിയും 27 കാരനായ യുവാവും തമ്മില്‍ ആറു മാസമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തില്‍ Read More …

സ്വർണ്ണക്കടത്ത്:
സത്രീകൾ അറസ്റ്റിൽ

കൊച്ചി:വിദേശത്തു നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൻ വന്ന സ്ത്രീകളിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ സ്വർണ്ണം വിമാനതാവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി .730 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് അനധികൃതമായി കണ്ടെടുത്തുവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയത് . മൂന്ന് മാലകളും രണ്ടു വളകളും ഒരു സ്വർണ്ണ ബിസ്ക്കറ്റും ഒരു ജോഡി Read More …