കള്ളക്കടത്തുകാരെ സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത് തെളിയിക്കുന്നതാണ് കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം. കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഐഎം നേതാക്കളുടെ സമ്ബത്തിക സ്രോതസാണ് ഫൈസല്‍ കാരാട്ട്. ഫൈസലിനെ ഒഴിവാക്കാന്‍ സിപിഎമ്മിനു കഴിയില്ല. ഇത് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. കേന്ദ്ര Read More …

നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന പഠിക്കാന്‍ Read More …

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച്‌ അമിത് ഷാ

ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ വീണ്ടും രൂക്ഷമായതോടെ സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ദില്ലി ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നീതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് Read More …

മദീന സന്ദര്‍ശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് ഏറെ ആശ്വാസമാവുന്നു

മദീന: കൊവിഡ് സാഹചര്യത്തില്‍ മദീന സന്ദര്‍ശനത്തിന് ഹറം അധികൃതര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസമാവുന്നു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിശ്ചയിക്കപ്പെട്ട സമയം ക്രമീകരിച്ച്‌ തിക്കും തിരക്കും ഉണ്ടാക്കാതെ സമാധാനത്തോടെ സന്ദര്‍ശനം നടത്താന്‍ ഇപ്പോള്‍ കഴിയുന്നതാണ് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നത്. ‘ഇഅ്തമര്‍നാ’ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് റൗദ ശരീഫ് സന്ദര്‍ശിക്കാനും പ്രവാചകന്റെ ഖബര്‍ Read More …

എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ കേസ്

പൂനെ: എട്ടുവയസുകാരിയായ മകളെ ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദത്താവഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അമ്മയായ 36കാരി ആദ്യം പരാതിയുമായി കോടതിയെയാണ് സമീപിച്ചത്. സ്വര്‍ണ്ണപണിക്കാരിയാണ് ഈ യുവതി. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനും. പൊലീസ് പറയുന്നതനുസരിച്ച്‌ Read More …

ജോസ് കെ മാണി വിഭാഗത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സിപിഐയോട് ഏറ്റുമുട്ടാന്‍ ജോസ് വിഭാഗം വളര്‍ന്നിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തര്‍ക്കം രൂക്ഷമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഐഎം-സിപിഐ Read More …

കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും

കാസര്‍കോട് : കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും എന്ന നിഗമനത്തിലേക്ക് പൊലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും കാമുകനും സംശയമുനയിലേക്ക് വരുന്നത്. അപകടമരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ച്‌ ഹനുമന്തയെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച്‌ Read More …

കോഴിക്കോട് അനധികൃതമായി കരിങ്കല്ല് കടത്താന്‍ ശ്രമിച്ച പതിനേഴ് ടിപ്പര്‍ ലോറികള്‍ പിടികൂടി

കോഴിക്കോട്: കൊയിലാണ്ടിയില്‍ അനധികൃതമായി കരിങ്കല്ല് കടത്താന്‍ ശ്രമിച്ച പതിനേഴ് ടിപ്പര്‍ ലോറികള്‍ പിടികൂടി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. പാറമടയ്ക്ക് അനുമതിയുണ്ടെങ്കിലും പാസില്ലാതെയാണ് കല്ല് കടത്തിയത്. അവധി ദിനത്തില്‍ നിയമം ലംഘിച്ച്‌ കല്ല് കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചാണ് കലക്ടര്‍ സ്ഥലത്തെത്തി ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. കല്ലു നിറച്ച പതിനേഴ് ലോറികളും Read More …