മെയ് മധ്യത്തോടെ എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ പുനരാരംഭിച്ചേക്കും

ന്യൂഡല്‍ഹി: മെയ് മധ്യത്തോടെ സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ലോക്ഡൗണിനു ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടതു സംബന്ധിച്ച്‌ എയര്‍ഇന്ത്യ പൈലറ്റുമാരോടും മറ്റ് ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ ലഭ്യതയും സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ചുമാണ് എയര്‍ഇന്ത്യ അധികൃതര്‍ വിശദീകരണം തേടിയത്. അടുത്തിടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര Read More …

മൂന്ന് പെണ്ണും രണ്ടാണും; ഒറ്റപ്രസവത്തില്‍ അഞ്ച് കുട്ടികള്‍

ലഖ്നോ: യു.പി സ്വദേശി യുവതിക്ക് ഒറ്റപ്രസവത്തില്‍ അഞ്ച് കുട്ടികള്‍. മൂന്ന് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് അനിത എന്ന യുവതി ബുധനാഴ്ച രാവിലെ ജന്മം നല്‍കിയത്. സൂറത്ഗഞ്ചിലെ ആരോഗ്യകേന്ദ്രത്തിലായിരുന്നു പ്രസവം. രണ്ടാം തവണയാണ് ഇവര്‍ അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ ആണ്‍കുട്ടിയാണ് ഇവര്‍ക്കുള്ളത്. അഞ്ച് കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായും അനിതയെ ബരാബാങ്കി ജില്ല ആശുപത്രിയില്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും ഭര്‍ത്താവ് Read More …

മെയ് മൂന്നിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി:മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സംസ്ഥാനത്ത് ബിവറേജസ് ഔട്ടലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സ്ഥാപനം തുറുന്നു പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ അതിനു മുമ്ബായി അത് തുറന്ന് വൃത്തിയാക്കി അവിടെ അണുവിമുക്തമാക്കി എല്ലാ ഒരുക്കുങ്ങളും നടത്തിയതിനു ശേഷം മാത്രമെ പ്രവര്‍ത്തനം ആരംഭിക്കാവുവെന്ന് സര്‍ക്കാര്‍ പൊതു Read More …

ദുബായിയില്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുന്നു

ദുബായ്-കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദുബായിലെ ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും വ്യാപാര നഷ്ടവും മൂര്‍ച്ഛിച്ചതാണ് കൈവശമുള്ള സ്വര്‍ണ്ണം വിറ്റ് പണമാക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. ദുബായിലെ സ്വര്‍ണക്കടകളില്‍ ഇപ്പോള്‍ വാങ്ങാനെത്തുന്നവരുടേതല്ല, മറിച്ച് വില്‍ക്കാനെത്തുന്നവരുടെ തിരക്കാണ്. വിവിധ ഏഷ്യക്കാര്‍ക്കിടയില്‍ ഈ പ്രവണത കൂടിവരുന്നതായും ഇന്ത്യക്കാരാണ് മുന്‍നിരയിലുള്ളതെന്നും പ്രമുഖ മിഡില്‍ ഈസ്റ്റ് Read More …

മലപ്പുറത്ത് പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; പോലീസ് ലാത്തി വീശി

മലപ്പുറം: ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികള്‍ ഡൗണ്‍ ലംഘിച്ച് റോഡില്‍ ഇറങ്ങി പ്രതിഷേധം നടത്തി. കഴിഞ്ഞ മാസം കോട്ടയം ജില്ലയിലും പെരുമ്പാവൂരിലും ഉണ്ടായതിന് സമാനമായ പ്രതിഷേധമാണ് ഇന്നലെ ചട്ടിപ്പറമ്പിലുണ്ടായത്. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാനും താമസസ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാനുമായി.ലോക്ക്ഡൗണ്‍ മൂലം ജോലിയില്ലാതെ ഇരിക്കുന്ന തൊഴിലാളികള്‍ നാട്ടില്‍ പോവണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.  വ്യാഴായ്ച  രാവിലെയാണ് Read More …

സാലറി കട്ട്: ഗവര്‍ണര്‍ ഒപ്പിട്ടു, ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്ബളം പിടിക്കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സിന് അംഗീകാരമായി. ശമ്ബളം പിടിക്കല്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഓ൪ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം തിങ്കളാഴ്​ച മുതല്‍ നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ശമ്ബളം തിങ്കളാഴ്​ച മുതല്‍ നല്‍കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞു. നിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്ബളമാണ്​ നല്‍കുക.​ അഞ്ച്​ മാസംകൊണ്ട്​ 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത്തില്‍ മാറ്റിവെക്കുന്ന തുക​ ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. ഇൗ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നല്‍കും. ഹൈകോടതി ജഡ്​ജിമാരുടെ ശമ്ബളം പിടിക്കാന്‍ സര്‍ക്കാറിന്​ ഉദ്ദേശമില്ല. Read More …

പശുവളര്‍ത്തല്‍ ലാഭകരം: സര്‍ക്കാര്‍ സഹായം കൈനിറയെ

കേരളത്തില്‍ പശുവളര്‍ത്തല്‍ ഇന്ന് ലാഭകരമായ ബിസിനസാണ്. ജനങ്ങളുടെ നിത്യഭക്ഷണത്തില്‍ പാലിന്റെ സ്ഥാനം കൂടി വരുന്നതും പാല്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതും മൂലം അല്‍പ്പം അധ്വാനിച്ചാല്‍ വരുമാനമുണ്ടാക്കാവുന്ന മേഖലയായി പശുവളര്‍ത്തല്‍ മാറി. പാല്‍ വില്‍പ്പനക്ക് ഇന്ന് മില്‍മയും അനുബന്ധ സൊസൈറ്റികളും ഉള്‍പ്പടെയുള്ള വലിയ ശൃംഖലയുണ്ട്. അടുത്തുള്ള വീടുകളിലേക്ക് പാല്‍ എത്തിച്ച് പണം നേടാം. മറ്റ് പല Read More …