പ്രവാസി ധനസഹായത്തിനുള്ള അപേക്ഷാത്തീയതി നീട്ടി

തിരുവനന്തപുരം > പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷാത്തീയതി മെയ് 5വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റായ www.norkaroots.org വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍നിന്നും മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം Read More …

കുരങ്ങുപനി; വയനാട്ടില്‍ മരണം മൂന്നായി, നാലുപേര്‍ ചികിത്സയില്‍

കല്‍പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച്‌ ഒരു മരണം കൂടി. കാട്ടിക്കുളം കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച്‌ ഈ വര്‍ഷം മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേയാണ് തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം കോളനിയിലെ കേളു കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ ചികിത്സയിലുള്ള നാലുപേര്‍ക്ക് Read More …

മസ്‌കിന് അമിത വില ഈടാക്കരുതെന്ന നിര്‍ദേശം ലംഘിച്ചു; പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് 15000 രൂപ പിഴ

പത്തനംതിട്ട: മാസ്‌കിന് അമിത വില ഈടാക്കരുതെന്ന നിര്‍ദേശം ലംഘിച്ച ഹോസ്പിറ്റലിന് 15000രൂപ പിഴ. പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിനാണ് ജില്ലാ കളക്ടര്‍ നിയോഗിച്ച സ്‌ക്വാഡാണ് 15000 രൂപ പിഴ ഈടാക്കിയത്. നിയമപ്രകാരം ത്രീ പ്ലൈ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപയാണ് ഹോസ്പിറ്റല്‍ ഈടാക്കിയത്. കളക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് Read More …

കണ്ണീരോടെ മടക്കം, ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട 56,114 മലയാളികള്‍ നാട്ടിലേക്ക്

ദുബായ്: ഗള്‍ഫില്‍ കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട 56,114 മലയാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷത്തോളം മലയാളികളാണ് മൊത്തത്തില്‍ നാട്ടിലെത്താന്‍ ബുധനാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്തത്. തൊഴില്‍ അല്ലെങ്കില്‍ താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലെ 57,436 പേരും ആശ്രിത വിസയിലെ 20,219 പേരും Read More …

ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു: കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 3,000 രൂപയില്‍ നിന്നും 4,000 രൂപയായും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഹോണറേറിയം 1,500 രൂപയില്‍ നിന്നും 2,000 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, നിലവിലെ 60: 30: 10 രീതിയില്‍ കേന്ദ്ര Read More …

പോലീസിനെ വെട്ടിച്ച്‌ ബൈക്ക് മോഷ്ടാക്കള്‍ പുഴയില്‍ ചാടി; നീന്തി കയറിയത് പോലീസ് സംഘത്തിന് മുന്നിലേക്ക്; പ്രായപൂര്‍ത്തിയാകാത്ത കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച്‌ പോലീസും നാട്ടുകാരും

കോഴിക്കോട്: മുക്കത്ത് ബൈക്ക് മോഷ്ടാക്കള്‍ പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനായി ഇരുവഞ്ഞിപ്പുഴയിലേക്ക് ചാടിയെങ്കിലും നീന്തി കയറിയത് പോലീസിന് മുന്നിലേക്ക്. കഴിഞ്ഞദിവസമാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരാണ് പിടിയിലായത്. ഇവര്‍ അന്തര്‍ ജില്ലാ ബൈക്ക് മോഷ്ടാക്കളാണെന്ന് മുക്കം പോലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു ജില്ലയുടെ അകത്തും പുറത്തുമായി നിരവധി ബൈക്കുകള്‍ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. Read More …

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് അ​ടൂ​ര്‍ പ്ര​കാ​ശി​നെ​തി​രെ കേ​സ്

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ അ​ടൂ​ര്‍ പ്ര​കാ​ശി​നെ​തി​രെ കേ​സ്. നെ​ടു​മ​ങ്ങാ​ട് കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ഭ​ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കേ​സ്. അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ട​രു​തെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നാ​ണ് കേ​സ്. കി​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ല്‍ ഇ​രു​നൂ​റി​ല​ധി​കം പേ​ര്‍ ഒ​ത്തു​കൂ​ടി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ച​ട​ങ്ങ് ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. Read More …

കോഴിക്കോട് കലക്ടറുടെ എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജം

കോഴിക്കോട്: കലക്ടര്‍ നല്‍കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ് വാട്‌സാപ്പിലൂടെ വളരെ വ്യാപകമായി ഷെയര്‍ ചെയ്യപെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ സാംബ ശിവ റാവു അറിയിച്ചു. ഈ വാര്‍ത്തയുടെ ഉറവിടം മനസിലാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ കൊറോണ നിര്‍വ്യാപന പ്രവര്‍ത്തികളില്‍ Read More …