സംസ്​ഥാനത്ത്​ വ്യാഴാഴ്​ച മുതല്‍ മാസ്​ക്​ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്​ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും മാസ്​ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാര്‍ജ്​ ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. തുണികൊണ്ടുള്ള മാസ്​ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാം.

സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍ വിതരണം ട്രഷറികളില്‍ മെയ് നാലു​ മുതല്‍ എട്ട് വരെ നടത്തും. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കൗണ്ട് നമ്ബറുകള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത സമയം നിശ്ചയിച്ചായിരിക്കും പെന്‍ഷന്‍ വിതരണം. കൗണ്ടറിന് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍ക്കാണ് അനുവാദം നല്‍കുക. നേരി​ട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ Read More …

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ച് ആയി

സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.ഇതുവരെ 17 ഇന്ത്യക്കാരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ചത് 1266 പേര്‍ക്കാണ്. ഒരാഴ്ചക്കിടെ മൂന്നു മലയാളികള്‍ കൂടി മരിച്ചതോടെയാണ് സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായത്. മലയാളികളെ Read More …

പരാതി നല്‍കിയാല്‍ ഇനി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി നടക്കേണ്ട; വിവരം ഇ മെയിലായും എസ്‌എംഎസായും എത്തും

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ ഇമെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി ലോക്‌നാഥ് ബഹ്‌റ പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കി. സര്‍വീസ് സംബന്ധമായി പരാതി നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ മറുപടി ലഭിക്കും. അപേക്ഷയില്‍ സ്വീകരിച്ച Read More …

കൊല്ലത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട് നിന്നും കണ്ടെത്തി

പാലക്കാട്: കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട്ടെ വാടക വീട്ടിന് സമീപത്ത് നിന്ന് കുഴിച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാര്‍ച്ച്‌ 17 മുതലാണ് യുവതിയെ കാണാതാവുന്നത് . കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു . കേസന്വേഷിക്കുന്ന കൊല്ലം Read More …

‘ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നില്ല’; എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നീറ്റ് പ്രവേശനം ശരിവെച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ , ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയത് ശരിവെച്ച്‌ സുപ്രീംകോടതി. മെഡിക്കല്‍, ഡെന്റല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കുന്നത് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ Read More …

വാര്‍ഡ്​ വിഭജനം ഒഴിവാക്കാര ഓര്‍ഡിനന്‍സിന്​ മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് ബുധനാഴ്​ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബറിലെ തെരഞ്ഞെടുപ്പിന്​ മുമ്ബ്​ വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ Read More …

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും: കളക്ടര്‍ പി ബി നൂഹ്

പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിട്ടതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു . നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു . ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവരെ മാത്രമേ ജില്ലാ അതിര്‍ത്തി വഴി Read More …