ലോക്ഡൗണ്‍ ലംഘിച്ച്‌ മത്സ്യ ബന്ധനം നടത്തിയ അഞ്ച് ബോട്ടുകള്‍ പിടികൂടി

കോഴിക്കോട് : ലോക്ഡൗണില്‍ പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ലഭിച്ച ഇളവ് ദുരുപയോഗപ്പെടുത്തി മത്സ്യ ബന്ധനം നടത്തിയ അഞ്ച് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെ പുതിയാപ്പ, കൊയിലാണ്ടി മേഖലകളില്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടത്. ചൈതന്യ, സുദാം, സീ സ്റ്റാര്‍, ശ്രീഭദ്ര, അദ്വിക മോള്‍ എന്നീ ബോട്ടുകളാണ് ഫിഷറീസ് Read More …

റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. റെഡ് സോണിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെയാണ് സര്‍വ്വീസ് നടത്തുക. കൂടാതെ, ഓറഞ്ച് എ, ബി സോണുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുണ്ട്. ഓറഞ്ച് എ സോണിലെ Read More …

കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയും അവസരവുമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി; കൊറോണ വൈറസ് മഹാമാരി വലിയ വെല്ലുവിളിയും അതേസമയം അവസരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ വിദഗ്ദരെ അണിനിരത്താനും പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുമുള്ള അവസരം കൂടിയാണിതെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. അതുപോലെ തന്നെ അവസരവും. നമ്മുടെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡാറ്റാ വിദഗ്ധര്‍ എന്നിവരെ കൂട്ടിച്ചേര്‍ത്ത് ഈ Read More …

ഒമാനില്‍ 111 പേര്‍ക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനില്‍ 111 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1180 ആയി. ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 78 പേരും വിദേശികളാണ്​. 176 പേര്‍ക്കാണ്​ ഇതുവരെ അസുഖം സുഖപ്പെട്ടത്​. മലയാളിയടക്കം ആറു പേര്‍ മരണപ്പെടുകയും ചെയ്​തു.പുതുതായി അസുഖ ബാധിതരായവരില്‍ 74 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നാണ്​. ഇവിടെ Read More …

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും; വാര്‍ത്ത സമ്മേളനം ഒന്നിടവിട്ട ദിവസങ്ങളില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി വന്ന വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച്‌ ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച്‌ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി ദിവസേന കൊവിഡ് അവലോകന Read More …

തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു

തിരൂര്‍: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. പുറത്തൂര്‍ പുളളിക്കല്‍ കുഞ്ഞിമോന്‍ (55) ആണ് മരിച്ചത്. മൃതദേഹം അബൂദബിയില്‍ സംസ്‌കരിച്ചു. അബൂദബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. 30 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. മൂന്നുമാസം മുമ്ബാണ് കുഞ്ഞിമോന്‍ അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: വസന്ത. മക്കള്‍: Read More …

പ്രവാസികള്‍ക്ക് മരുന്നെത്തിക്കാന്‍ നോര്‍ക്ക സംവിധാനം

തിരുവനന്തപരം: പ്രവാസികള്‍ക്ക് നാട്ടില്‍നിന്നും ജീവന്‍രക്ഷാമരുന്നുകള്‍ വിദേശത്ത് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വഴിയൊരുക്കി. കാര്‍ഗോ സര്‍വിസ് വഴിയാണ് മരുന്നുകള്‍ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങള്‍, മരുന്നുകള്‍ എന്നിവ നിശ്ചയിക്കുക. മരുന്നുകള്‍ അയക്കാന്‍ പ്രവാസിയുടെ ബന്ധുക്കള്‍ കസ്റ്റംസ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ എന്‍.ഒ.സി വാങ്ങണം. എന്‍.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, ഡോക്ടറുടെ Read More …

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31 കാരന്; രോഗബാധ സമ്ബര്‍ക്കം മൂലം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത് കോഴിക്കോട് സ്വദേശിക്ക്. അഴിയൂരില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്ബര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 കാരനായ ഇദ്ദേഹവും അഴിയൂര്‍ സ്വദേശിയാണ്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അഴിയൂരില്‍ ഏപ്രില്‍ 14 ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ Read More …