പത്തനംതിട്ടയില്‍ 16കാരനെ വെട്ടിക്കൊന്നു

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണില്‍ 16കാരനെ വെട്ടിക്കൊന്നു. കളിക്കിടയിലെ തര്‍ക്കമാണ്​ കൊലക്ക്​ കാരണമെന്നാണ്​ വിവരം. സംഭവത്തില്‍ രണ്ട്​ പേര്‍ പിടിയിലായിട്ടുണ്ട്​.

കോവിഡ് 19 ; സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളില്‍ സംശയമുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കൊവിഡ് 19 സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകളില്‍ സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിമാനത്താവളങ്ങള്‍ അടച്ചിട്ട് ഒരു മാസം പിന്നിട്ടു . എന്നിട്ടും വിദേശത്ത് നിന്ന് വന്നവര്‍ക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുകയാണ് . തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരെ പറ്റി സംസ്ഥാന സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. Read More …

ദാഹിച്ച കുരുന്നിന് പോലീസിന്റെ കരുതല്‍

മലപ്പുറം: കോവിഡ് കാലത്ത് കേരള പോലീസിന്റെ ജോലി യാന്ത്രികമായല്ല മുന്നോട്ടു പോകുന്നത്. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും നിറഞ്ഞ മനസുമായാണ് ഓരോ മനുഷ്യനെയും ആപത്ത് കാലത്ത് പോലീസുകാര്‍ പരിഗണിക്കുന്നത്. നിയമലംഘകരെ ഉപദേശിച്ച് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ലോക്ഡൗണിന്റെ കെടുതി മൂലം വലയുന്നവര്‍ക്ക് അവര്‍ സഹായ ഹസ്തവുമാകുന്നു.മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പൂക്കോട്ടുപാടത്തെ ജനമൈത്രി പോലീസിലെ സിവില്‍ പോലീസ് ഓഫീസറായ ദിനേശ് കരുളായിയിലെ Read More …

ഖലീൽ ബുഖാരി തങ്ങളുടെ സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു

മലപ്പുറം: കുടുംബ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്ന സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 12 ദിവസങ്ങളായി നടന്ന് വരുന്ന പ്രസ്തുത പരിപാടി ഓൺലൈനിലൂടെ ആയിരങ്ങളാണ് ശ്രവിക്കുന്നത്. ഉച്ചക്ക് 2.30 മുതൽ 3 വരെ നടക്കുന്ന എപ്പിസോഡിൽ മാതാപിതാക്കൾ, കലഹങ്ങളില്ലാത്ത ദാമ്പത്യ ജീവിതം, Read More …

കൊവിഡ്-19: സഊദിയില്‍ വൈറസ് ബാധിതര്‍ പതിനായിരം കവിഞ്ഞു; ഇന്ന് ആറു മരണം , 1122 വൈറസ് ബാധിതര്‍

റിയാദ്: സഊദിയില്‍ കൊവിഡ്-19 വൈറസ് ബാധിതര്‍ പതിനായിരം കവിഞ്ഞു. വൈറസ് ബാധ കണക്കുകള്‍ പുറത്ത് വിടുന്നതിനു മുമ്ബ് സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍ റബീഹയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആറു മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 103 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1122 പുതിയ വൈറസ് ബാധ കേസുകളും Read More …

ജനങ്ങളുടെ സുരക്ഷിതത്വം കടമ; പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല യോഗി

ന്യൂഡല്‍ഹി: പിതാവിന്‍െറ സംസ്കാര ചടങ്ങില്‍ പ​ങ്കെടുക്കില്ലെന്ന്​ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ലോക്​ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാലും കോവിഡിനെ തുരത്തേണ്ടതിന്‍െറ ഉത്തരവാദിത്തമുള്ളതിനാലുമാണ്​ പിതാവിന്‍െറ സംസ്​കാര ചടങ്ങില്‍ പ​െങ്കടുക്കാന്‍ കഴിയാത്തതെന്ന്​​ യോഗി അറിയിച്ചു. തിങ്കളാഴ്​ച രാവിലെയാണ്​ യോഗിയുടെ പിതാവ്​ ആനന്ദ്​ സിങ് ബിഷ്​ട്​ ഡല്‍ഹിയിലെ എയിംസില്‍ മരിച്ചത്​. ”പിതാവിന്‍െറ മരണത്തില്‍ അതിയായ ദുഃഖമുണ്ട്​. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ Read More …

53 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

മും​ബൈ: 53 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. മും​ബൈ​യി​ല്‍ പ​ത്ര, ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍​മാ​ര്‍​ക്കും ഫോട്ടോഗ്രാ​ഫ​ര്‍​മാ​ര്‍​ക്കും കാ​മ​റാ​മാ​ന്‍​മാ​ര്‍​ക്കു​മാ​ണ് രോഗം ബാധിച്ചത്. ബ്രി​ഹ​ന്‍​മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈറസ് ബാധിതരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏ​പ്രി​ല്‍ 16, 17 തീ​യ​തി​ക​ളി​ല്‍ പരിശോധനക്കായി ശേഖരിച്ച 171 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​മ്ബി​ളു​കളുടെ ഫലം ഇന്നാണ് പുറത്തു വന്നത്. 53 Read More …

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ച അഞ്ചു പേര്‍ വിദേശത്തു നിന്നു വന്നവരും ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയുമാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 21 പേരാണ് സംസ്ഥനത്ത് രോഗമുക്തി നേടിയത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയില്‍ പ്രവേശിപ്പിച്ചു.