കോവിഡ് 19: മലപ്പുറം ജില്ലയില്‍ 268 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 14,136 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 08) മുതല്‍ 268 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,136 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ (ഏപ്രില്‍ 08) 118 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. Read More …

മതവും വിശ്വാസവും നോക്കിയല്ല വൈറസ് പകരുന്നത്; യാതൊരു വിധത്തിലുള്ള വേര്‍തിരിവുമില്ലാതെ പോരാടണമെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോണ്‍ഫറന്‍സിം​ഗിലൂടെ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോ​ഗമാണ്. മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നത്. യാതൊരു വിധത്തിലുള്ള വേര്‍തിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോ​ഗത്തിനെതിരെ പോരാടണമെന്നും യോഗി ആദിത്യനാഥ്‌ പറയുകയുണ്ടായി. പ്രധാനമന്ത്രി മോദിയുടെ Read More …

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ത്തെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് പ​ക​രം പി​ഴ ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെ ആക്രമണം: കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലുള്ള നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തെഅപലപിച്ച്‌ മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. കോയമ്ബത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് Read More …

മാ​വേ​ലി​ക്ക​ര​യി​ല്‍ പ​ള്ളി​യി​ല്‍ മോ​ഷ​ണം; വീ​ഞ്ഞും നേ​ര്‍​ച്ച​പ്പ​ണ​വും ക​വ​ര്‍​ന്നു

മാ​വേ​ലി​ക്ക​ര: പു​ന്ന​മ്മൂ​ട് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ മോ​ഷ​ണം. പ​ള്ളി​യി​ലെ നേ​ര്‍​ച്ച​പ്പ​ണ​വും വീ​ഞ്ഞും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചു. പ​ള്ളി​ക്കു​ള്ളി​ലെ ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി അ​പ​ഹ​രി​ച്ച്‌ പ​ണ​മെ​ടു​ത്ത ശേ​ഷം ഇ​വ സെ​മി​ത്തേ​രി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ള്ളി​ക്കു​ള്ളി​ല്‍ ഉ​റ​പ്പി​ച്ച്‌ വ​ച്ചി​രി​ക്കു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യി​ലെ പ​ണ​വും അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ പ​ള്ളി​യി​ല്‍ ലൈ​റ്റ് ഓ​ഫ് ചെ​യ്യാ​നെ​ത്തി​യ ആ​ളാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് Read More …

സൗദിയില്‍ 137 പേര്‍ക്ക് കൂടി​ കോവിഡ്​

റിയാദ്​: സൗദി അറേബ്യയില്‍ പുതുതായി 137 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2932 ആയി. ബുധനാഴ്​ച​ മരണമൊന്നും രേഖപ്പെടുത്താത്തത്​ കൊണ്ട്​ തന്നെ ആശ്വാസ ദിനമാണ്​. ചൊവ്വാഴ്​ച വരെ 41 മരണങ്ങളാണ്​ രജിസ്​റ്റര്‍ ചെയ്​തത്​. പുതുതായി 16 പേര്‍ ഇന്ന്​ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം ഇതോടെ 631 ആയി. നിലവില്‍ Read More …

ഒരു ഫോണ്‍ കോളില്‍ മദ്യം വീട്ടിലെത്തും; ബംഗാളില്‍ മദ്യം ഹോം ഡെലിവറിയായി ലഭ്യമാക്കാന്‍ തീരുമാനം

കൊല്‍ക്കത്ത: ലോക്ക്ഡൗണ്‍ കാലത്ത് മദ്യം ഹോം ഡെലിവറിയിലൂടെ ലഭ്യമാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന എക്‌സൈസ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച്‌ വിവിധ ദേശീയ മാധ്യമങ്ങളാണ് ബംഗാള്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിച്ച്‌ നല്‍കുന്നതാണ് പുതിയ പദ്ധതി. ഇതിനായി ഓരോ മദ്യവില്‍പ്പനശാലകള്‍ക്കും പ്രദേശത്തെ പോലീസ് Read More …

സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്; അനാവശ്യമായി വാങ്ങിക്കൂട്ടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അനാവശ്യമായി മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകള്‍ രണ്ട് മാസത്തേക്കുള്ള സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോള് വിഭാഗം അറിയിച്ചതായി മന്ത്രി പറയുന്നു. മന്ത്രിയുടെ വാക്കുകള്‍; പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 Read More …