മലപ്പുറത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി

മലപ്പുറം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ നീട്ടി. മെയ് മൂന്ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ ഭരണകൂടം ഇറക്കി. ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രിയോടെ അവസാനിരിക്കെയാണ് ജില്ലാ ഭരണകൂടം പുതിയ ഉത്തരവ് ഇറക്കിയത്. കൊവിഡ് Read More …

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ വിവാഹച്ചടങ്ങ്; വരന്‍ അറസ്റ്റില്‍

ലോക്ഡൗണ്‍ ലംഘിച്ച്‌ വിവാഹം നടത്താന്‍ ശ്രമിച്ചതിന് വരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുറാദ്‌നഗര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വീട്ടിലാണ് വിവാഹം സംഘടിപ്പിച്ചിരുന്നത്. ഏപ്രില്‍ 12, 13 തീയതികളില്‍ ദേശീയപാത 58ന് Read More …

ലോക്ക് ഡൗണ്‍ : മെയ് മൂന്നുവരെ ആഭ്യന്തര,വിദേശ വിമാന സര്‍വീസും ഇല്ല

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് വിദേശ,ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.രാജ്യത്ത് മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി ഇന്നു പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര,ിവിദേശ വിമാന സര്‍വീസും നിര്‍ത്തിയത്.എന്നാല്‍ ഡിജിസിഎയുടെ പ്രത്യേക അനുവാദത്തോടെ കാര്‍ഗോ സര്‍വീസ് നടക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.നേരത്തെ Read More …

ബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്തും, 1200 കോടിയുടെ ആയുധങ്ങള്‍ ഇന്ത്യയ്‌ക്ക്, കരാറിന് അംഗീകാരം നല്‍കി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: 1200 കോടിയോളം വിലവരുന്ന ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാറിന് അമേരിക്ക അംഗീകാരം നല്‍കി. പത്ത് മിസൈലുകള്‍, 16 എം.കെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്‌സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യയ്‌ക്ക് നല്‍കുക എന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് വൈറ്റ് Read More …

കോവിഡ് -19 ; സൗദി അറേബ്യയില്‍ 472 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ 472 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 4,934 ആയി എന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 44 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ മൊത്തം 805 പേര്‍ രോഗമുക്തരായെന്ന് മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 65 ആയി. തിരക്കേറിയ അയല്‍പ്രദേശങ്ങളില്‍ Read More …

നാളെ മുതല്‍ രാജ്യത്ത് കടുത്ത നിയന്ത്രണം, ലോക്ക് ഡൗണില്‍ ഏഴ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രധാനമന്ത്രി. നാളെ മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. ഏപ്രില്‍ 20 ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20ന് Read More …

കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ എല്ലാവര്‍ക്കും ഒരുപോലെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, ദിവസവേതനക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് സൃഷ്ടച്ചിരിക്കുന്നത്. ലോക്കഡൗണില്‍ സമര്‍ഥമായ ഒരു Read More …

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ഭി​ന​ന്ദ​നം മാ​ത്രം പോ​രാ, പ​ണ​വും വേ​ണം: കേ​ന്ദ്ര​ത്തോ​ട് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​നു​സ​രി​ക്കാ​നും പാ​ലി​ക്കാ​നും ത​യാ​റാ​ണ്. എ​ന്നാ​ല്‍ വീ​ട്ടി​ലി​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഉ​പ​ജീ​വ​നം കൂ​ടി ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ട്. സംസ്ഥാനങ്ങള്‍ക്ക് വേണ്ടത് അ​ഭി​ന​ന്ദ​ന​മ​ല്ല മറിച്ച്‌ പ​ണ​മാ​ണ്. അ​ത് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.