പി കെ കുഞ്ഞാലികുട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഒരുകോളം ഒഴിച്ചിട്ടെന്നു കാണിച്ച് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.  സൂക്ഷ്മ പരിശോധനാസമയത്ത് പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയത് ബഹളത്തിനിടയാക്കി. പിഴവ് ചൂണ്ടിക്കാണിച്ചാണ് റിട്ടേണിങ് ഓഫിസര്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചത്.

നാമനിര്‍ദേശ പത്രികയിലെ പേജ് നമ്പര്‍ 13 ലെ സ്വത്ത് വിവരം സംബന്ധിച്ചുള്ള വിവരങ്ങളിലെ ഒരുകോളമാണ് വിട്ടുപോയത്. ഭാര്യയുടെ പേരിലുള്ള ഈ ഭൂമിയുടെ മൂല്യം കാണിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവൃത്തികള്‍ നടന്നതിന്റെ വിവരങ്ങളില്ല. എന്നാല്‍ ഒരു കോളവും ഒഴിച്ചിട്ടിട്ടില്ലെന്ന് കലക്ടര്‍ പത്രിക സ്വീകരിച്ച സമയത്ത് രസിത്് നല്‍കിയിരുന്നു. കോളം ഒഴിച്ചിട്ടത് കാണിച്ച് റിട്ടേണിങ് ഓഫിസര്‍ നോട്ടിസും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പിഴവു ചൂണ്ടിക്കാണിച്ച് പത്രിക സ്വീകരിക്കുകയായിരുന്നു.

ഏഴുകോളം ഒഴിച്ചിട്ട യൂസഫ് എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക സൂക്ഷ്മ പരിശോധനാ സമയത്ത് തള്ളിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *