മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നാടകം: മാമുക്കോയ

നിലമ്പൂര്‍: ജാതിയും മതവും നോക്കാതെ മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നാടകമെന്ന് സിനിമാതാരം മാമുക്കോയ. പരസ്പരം ഭിന്നിപ്പിച്ച് നാട്ടില്‍ വിഷം കലക്കാന്‍ ചിലര്‍ ഇറങ്ങുമ്പോള്‍ എല്ലാവരെയും ഒരുമിപ്പിക്കുകയും  സന്തോപ്പിക്കുകയുമാണ്  നാടകം അടക്കമുള്ള കലകള്‍. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റത്തിന് കാരണമായത് നാടക പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാമുക്കോയ. നാടക നടനില്‍ നിന്നും സിനിമാ താരമായി വളര്‍ന്ന കഥയും നര്‍മ്മം കലര്‍ന്ന ഭാഷയില്‍ മാമുക്കോയ അവതരിപ്പിച്ചു. പാട്ടുത്സവം ജനറല്‍ കണ്‍വീനര്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.വി ഹംസ ആധ്യക്ഷം വഹിച്ചു. ഗോഗുലം ഗ്രൂപ്പ് എ.ജി.എം പി.സി വിശ്വകുമാര്‍, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ഗോപിനാഥ്,  പാലോളി മെഹബൂബ്, വ്യപാരി പ്രതിനിധി പി.വി സനല്‍കുമാര്‍, വിനോദ് പി. മേനോന്‍, യു.നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *