മഞ്ചേരി: ജില്ലാ കോടതി കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്), ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവ മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലേക്ക് മാറ്റാന്‍ തീരൂമാനം. നിലവില്‍ ഈ കോടതികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ജില്ലാ കോടതിക്കു വേണ്ടി ആറു നില കെട്ടിടം പണി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണിത്. ഈമാസം 31നകം കോടതികള്‍ ഐ ജി ബി ടിയിലേക്ക് മാറ്റാനാണ് തീരുമാനം. ഇതു സംബന്ധിച്ച് നഗരസഭക്ക് ജില്ലാ ജഡ്ജി നല്കിയ കത്ത് പരിഗണിച്ച കൗണ്‍സില്‍ ഇന്നലെ കെട്ടിടം രണ്ടുവര്‍ഷത്തേക്ക് കോടതിക്ക് വാടകക്ക് നല്കാന് തീരുമാനിച്ചു. ഐജിബിടിയില്‍ ഒന്നാം നിലയിലെ 2,3,17 നമ്പര്‍ മുറികളും രണ്ടാം നിലയിലെ 11ാം നമ്പര്‍ ഹാളുമാണ് വാടകക്ക് നല്‍കുന്നത്. ഇതിലേക്ക് ആവശ്യമായ മൂത്രപ്പുരകളും മറ്റും സജ്ജീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരൂമാനിച്ചു.
Featured
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്കി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
