രക്താര്‍ബുദം ബാധിച്ച വീട്ടമ്മ സഹായം തേടുന്നു

മലപ്പുറം: രക്താര്‍ബുദം ബാധിച്ച മുപ്പതുവയസുകാരിയായ വീട്ടമ്മ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂര്‍ സ്വദേശിയും കോട്ടക്കല്‍ പാലത്തറയില്‍ സ്ഥിരം താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ സജീവന്റെ ഭാര്യ ശ്രീദേവി അഞ്ചുവര്‍ഷമായി ഗുരുതര രക്താര്‍ബുദത്തിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. 75 ദിവസം കൂടുമ്പോള്‍ രക്തം മുഴുവനായി മാറ്റുന്നതിനും മരുന്നുകള്‍ക്കുമായി മൂന്നരലക്ഷത്തോളം രൂപ ചിലവും വരും. വാടക വീട്ടില്‍ കഴിയുന്ന ഈ നിര്‍ധന കുടുംബത്തിന് ചികിത്സയ്ക്ക് മറ്റ് വഴികളില്ല. പുലിക്കോട് മുസ്ലീം ലീഗ് റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി ചെയര്‍മാനും കെ.എം ഖലീല്‍ കണ്‍വീനറും കാലൊടി മുഹമ്മദ് ട്രഷററുമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എസ്.ബി.ഐ കോട്ടക്കല്‍ ബ്രാഞ്ചില്‍ 35427652986 എന്ന നമ്പറില്‍ ഇതിനായി ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ റിലീഫ് സെല്‍ ഭാരവാഹികളായ കല്ലിങ്ങല്‍ മുഹമ്മദ് കുട്ടി, മങ്ങാടന്‍ അബ്ദു, അഹമ്മദ് മണ്ടായപ്പുറം, കാലൊടി മുഹമ്മദ്, കെ.എം. ഖലീല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *