കാലികറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍

ട്രാന്‍സാക്ഷണല്‍ അനാലിസിസ് സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസില്‍ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 16-ന് രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും.
ബി.ആര്‍ക് സപ്ലിമെന്ററി പരീക്ഷ: തിസീസ് സമര്‍പ്പിക്കണം
കാലിക്കറ്റ് സര്‍വകലാശാല ബി.ആര്‍ക് പത്താം സെമസ്റ്റര്‍ (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഭാഗമായ തിസീസ് സമര്‍പ്പിക്കുന്നതിനുള്ള തിയതി ഫെബ്രുവരി ഒന്ന് വരെ നീട്ടി.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2015 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം ആന്റ് ടി.വി. പ്രൊഡക്ഷന്‍ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഡി.എസ്.യു ഇലക്ഷന്‍ ആലോചനായോഗം
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റുഡന്റ് യൂണിയന്‍ (ഡി.എസ്.യു) തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ജനുവരി 16-ന് ഉച്ചക്ക് രണ്ട് മണിക്ക് സിന്റിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സിന്റിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ പങ്കെടുക്കും. കാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ രണ്ട് വീതം പ്രതിനിധികളെ യോഗത്തിലേക്കയക്കണമെന്ന് വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ അറിയിച്ചു.

കലോല്‍സവമാന്വല്‍ പരിഷ്‌കരണം: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ കലോത്സവമാന്വല്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, കലാകാരന്‍മാര്‍ തുടങ്ങിയവരില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. വിദ്യാര്‍ത്ഥി ക്ഷേമവിഭാഗത്തില്‍ ജനുവരി 20-നകം ലഭിക്കണം.

ഓഡിറ്റോറിയം റിപ്പയര്‍: നാടക പ്രദര്‍ശനം ഇനി അടുത്തമാസം
സര്‍വകലാശാലാ ഓഡിറ്റോറിയം നവീകരണത്തിനായി അടച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത് കാരണം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ പ്രതിവാര നാടക പ്രദര്‍ശനം ജനുവരിയില്‍ ഉണ്ടായിരിക്കുന്നതല്ല. ഫെബ്രുവരിയില്‍ പ്രദര്‍ശനം പുനരാരംഭിക്കും.

ഓവര്‍സിയര്‍ (സിവില്‍) അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓവര്‍സിയര്‍ (സിവില്‍) കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 16-ന് രാവിലെ 11 മണിക്ക് ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എം.ബി.എ പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ജനുവരി 15-ന് ആരംഭിക്കാനിരുന്ന എം.ബി.എ (സിയുസിഎസ്എസ്) മൂന്നാം സെമസ്റ്റര്‍ (ഫുള്‍ടൈം, പാര്‍ട്ട്‌ടൈം), അഞ്ചാം സെമസ്റ്റര്‍ (പാര്‍ട്ട്‌ടൈം) പരീക്ഷകള്‍ ജനുവരി 22-നും, 18-ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റര്‍ (ഫുള്‍ടൈം, പാര്‍ട്ട്‌ടൈം) പരീക്ഷകള്‍ 25-നും ആരംഭിക്കും.

അഫ്‌സല്‍-ഉല്‍-ഉലമ പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ട്, നാല് സെമസ്റ്റര്‍ ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സിസിഎസ്എസ്) പരീക്ഷകളുടെ (ഏപ്രില്‍ 2015) പുനര്‍മൂല്യനിര്‍ണയത്തിന് സാധാരണ ഫോമില്‍ ജനുവരി 28 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലശാല ആറാം സെമസ്റ്റര്‍ ബി.ടെക് (09 പ്രവേശനം)/ബി.ആര്‍ക് (04 സ്‌കീം) പരീക്ഷാഫലം (ഏപ്രില്‍ 2015) വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 30 വരെ

ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹ്യൂമന്‍ ഫിസിയോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി (സിസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാലിക്കറ്റ് സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടെക് പവര്‍ ഇലക്‌ട്രോണിക്‌സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.  കാലിക്കറ്റ് സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *