ഇരുപത്തി ഒന്നാം നുറ്റാണ്ടിലെ ചതിയുദ്ധങ്ങള്‍

‘ഭീകരവിരുദ്ധ യുദ്ധവും’ ‘മയക്കുമരുന്നുവിരുദ്ധ യുദ്ധവും’ വഞ്ചനയായിരുന്നു. രണ്ടും തമ്മില്‍ ബന്ധമുണ്ട്. അവ ശരിക്കും ‘ഭീകരതക്കുവേണ്ടിയുളള യുദ്ധവും’ ‘മയക്കുമരുന്നിനുവേണ്ടിയുളള യുദ്ധവും’ ആയി  നേര്‍വിപരീത രൂപങ്ങളുടെ ഉദാത്ത മാതൃകകളാവുകയായിരുന്നു. മനുഷ്യകുലത്തിന്റെ ശത്രുക്കളായ അന്താരാഷ്ട പ്രഭുവര്‍ഗ്ഗത്തിന് നിയമവിരുദ്ധയുദ്ധങ്ങള്‍ക്കായി പണവും ആസുത്രണവും സാധ്യമാക്കുന്നതിന് മയക്കുമരുന്നു മാഫിയയും ഭീകരതയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ചും ഹെറോയിന്‍.
എല്ലാം പരസ്യപ്പെടുത്തിയിട്ടും. എല്ലാറ്റിന്റേയും ശ്രേതാക്കളായ സ്വന്തം ജനതയുടെ ഭാവനക്കതീതമായ ബാര്‍ബേറിയന്‍ നടപടികളാണ് പടിഞ്ഞാറ് നടത്തുന്ന സൈനിക നടപടികള്‍.

02

ഒരു ലളിതമായ സൂത്രം ഉപയോഗിച്ച് സെപ്റ്റംബര്‍ 11 ഭീകര യുദ്ധങ്ങളെ വ്യഖ്യാനിച്ച് വിശദമാക്കാം. പ്രശ്‌നം. (Prob-l-em),പ്രതിപ്രവര്‍ത്തനം. (Reaction),പരിഹാരം. (Solution) എന്നിവയാണ് ഈ സൂത്രത്തിന്റെ ആണിക്കല്ലുകള്‍.
്‌നാറ്റോ സാമ്രാജ്യത്വ ദുര്‍മോഹികള്‍ പ്രതിപ്രവര്‍ത്തനം (Reaction) സൃഷ്ടിക്കാനായി ഒരു പ്രശ്്‌നത്തെ (Problem ) ആസൂത്രണം ചെയ്യുകയായിരുന്നു. അവ മുന്നെ തന്നെ തയ്യാറാക്കിയ പരിഹാര നടപടികള്‍ക്കു വേണ്ടിയുമായിരുന്നു. (Solution ) സാധാരണ ചെയ്യാറുളളതുപോലെ സെപറ്റംബര്‍ 11 ഭീകരാക്രമണം ( Problem ) നിയമവിരുദ്ധമായ കടന്നുകയറ്റത്തിനായി (Solution) പൊതുസമ്മതം (Reaction) സൃഷ്ടിച്ചെടുക്കാന്‍ മെനഞ്ഞെടുത്ത പദ്ധതിയായിരുന്നു.
ഒടുവില്‍, പൊതുജനതക്കുമുന്നില്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമായാണ് അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, സിറിയ എന്നീരാജ്യങ്ങളിലേക്കുളള കടന്നകയറ്റവും യുക്രയെിനെതിരെ നടത്തിയ യുദ്ധവുമെല്ലാം. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ അധിനിവേശം നടത്തി ആ നാഗരികതകളെ തന്നെ ഇല്ലാതാക്കി അവിടങ്ങളില്‍ തങ്ങളുടെ സൈന്യത്തിന്റെ ആധിപത്യമുറപ്പിക്കുകയെന്നതായിരുന്നു പരിണിതഫലം. മാനുഷികപ്രവര്‍ത്തനങ്ങളായുളള യുദ്ധങ്ങളെന്ന പ്രമേയം ശുദ്ധ അസംബന്ധമായിരുന്നു.

അഫ്ഗാനിസ്ഥാന്‍
03

ഉദാഹരണത്തിന് അഫ്ഗാനിസ്ഥാന്‍ എടുക്കാം. അവിടെ മയക്കുമരുന്ന കടത്തുകാരനായ സര്‍വ്വ സൈനാധിപന്‍ ഗുല്‍ബുദ്ധീന്‍ ഹെക്കുമത്ത്യാര്‍ സോവിയറ്റ് യുണിയനെ നശിപ്പിക്കുന്നതിനായി മുജാഹീദ്ദീനായി ഉപയോഗിക്കുകയായിരുന്നു. മയക്കുമരുന്നുകടത്തിലില്‍ നിന്നും പണം കൊയ്യുന്നതിനായി നേരത്തെ തന്നെ അമേരിക്കയുടെ രഹസ്യന്വേഷണ ഏജന്‍സിയായ സി.ഐ.എയും മേഖലയിലെ ഭീകരവാദസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. അമേരിക്കന്‍ വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പറയുന്നത് ഹെറോയിന്‍ എന്ന മുന്തിയ ഇനം മയക്കുമരുന്നുണ്ടാക്കുന്ന സംരക്ഷിത ഒപ്പിയം (കറുപ്പ്) അമേരിക്കയുടേയും സഖ്യസേനയുടേയും കടുന്നുവരവിനുശേഷം 40 മടങ്ങ് വര്‍ധിച്ചെന്നാണ്.
അങ്ങനെ യുറോ -അമ്മേരിക്കന്‍ സേന തിരഞ്ഞെടുക്കപെട്ട മതേതര സോഷ്യലിസറ്റ് ഭരണകൂടങ്ങളെ നശിപ്പിച്ച് തീവ്രവാദികളായ, മയക്കുമരുന്നു കടത്തുസംഘങ്ങളായ ഭീകരസംഘങ്ങളുടെ കരങ്ങളിലേക്ക് ആ നാടിനെ സമ്മാനിച്ചു. പകരം അവരുടെ സാമ്രാജിത്വ സേന അവിടെ ചവിട്ടുറപ്പിക്കുകയും ചെയ്തു.

ഇറാഖ്
05

നമ്മുക്കെല്ലാവര്‍ക്കും അറിയാം. ആള്‍ക്കൂട്ട നശീകരണശേഷിയുളള ആയുധങ്ങള്‍ ‘The wepon of mass destruction’ ഉണ്ടെന്ന ചതി ആയുധമാക്കിയാണ് അമേരിക്കയും സഖ്യശക്തികളും ഇറാഖിലേക്ക് കടന്നുകടയറിയത്. മുന്‍കൂട്ടി ആസുത്രണം ചെയ്ത ആ പ്രശ്‌നത്തിന് (Problem) എളുപ്പത്തില്‍ പറ്റിക്കാവുന്ന ജനത്തില്‍നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ്ടായിരുന്നത്. പക്ഷെ കടന്നാക്രമണം (Solution) കൂട്ടകുരുതിയിലേക്കാണ് നയിച്ചതെന്നത് വ്യക്തം.
യു.എസിന്റെ മരണസ്‌ക്വാഡ് ഇറാഖില്‍ അഭ്യന്തര യുദ്ധങ്ങള്‍ ആസുത്രണം ചെയ്തത് ആ രാജ്യം ഇല്ലാതാക്കിയതിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നത് മറച്ചുവെക്കാനായിരുന്നവെന്നാണ് ജോയ് ക്വിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖിലെ ഗ്രാമപ്രദേശങ്ങളിലെ ജനകീയ പ്രതിരോധങ്ങളെ നശിപ്പിക്കാന്‍ 10,000 പേരടങ്ങുന്ന ഷിയാ പോരാളികളെയാണ്  അമേരിക്ക യുദ്ധസമയത്ത് രംഗത്തിറക്കിയിത്. പലപ്പോഴും അമേരിക്ക തന്നെ ബോംബിട്ട ശേഷം ഇറാഖിലെ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പാണ് ബോംബാക്രമണം നടത്തിയെന്ന് പ്രചരിപ്പിക്കുകയും ആ ഗ്രൂപ്പിനെ ഇതരഗ്രൂപ്പുകളുടെ ശത്രവാക്കുന്ന പതിവുമുണ്ടായിരുന്നു. അങ്ങനെ തമ്മിലടിപ്പിച്ച് കൊന്നു തീര്‍ക്കുകയായിരുന്നു അമേരിക്ക ഇറാഖി ജനതയെ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിഐഎ ആയിരുന്നു. തത്ഫലമായി, അമേരിക്കന്‍ അധിനിവേശത്തിനുമുമ്പ് തിരിച്ചറിയാവുന്ന ഒരു ഭീകരസംഘടനയുമില്ലാത്ത ആധുനികവും വികസിതവുമായ ഒരു രാജ്യമായിരുന്ന ഇറാഖ് ഭീകരപ്രവര്‍ത്തനങ്ങളുടെ ചതുപ്പ് നിലമായി മാറി.

ലിബിയ
libiya

നാറ്റോ കടന്നു കയറുന്നതിന് മുമ്പെ ആഫ്രിക്കയിലെ ഒരു സമ്പന്ന രാജ്യമായിരുന്ന ലിബിയ. ഇന്ന് ആ രാജ്യവും പടിഞ്ഞാറിന്റെ ആവര്‍ത്തിച്ചുളള നുണകളുടെ ഇരയായിത്തീര്‍ന്നിരിക്കുന്നു. ലിബിയയും ഭീകരവാദത്തിന്റെ വിളയിടവും ദുര്‍മാര്‍ഗ്ഗികളുടെ തലസ്ഥാനവും മയക്കുമരുന്ന കടത്തലിന്റെ കേന്ദ്രവുമായിരിക്കുന്നു.  നിയമങ്ങളിലാത്ത ലിബിയയില്‍ ഇന്ന് മയക്കുമരുന്നും മനുഷ്യകടത്തും വ്യാപകമായിരിക്കുന്നുവെന്നും ഐഎസിന്റെ ധനസഹായത്തോടെയാണിതല്ലൊം നടക്കുന്നതെന്നും എറിന്‍ ബന്‍സോ റിപ്പോര്‍ട്ട് ചെയ്യുന്നു.” പടിഞ്ഞാറിന്റ ദീര്‍ഘവീക്ഷണമില്ലായ്മ ആ രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഗ്രൂപ്പ് തിരിഞ്ഞുളള ഭീകരപോരാട്ടങ്ങളിലേക്കാണ്. ലിബിയിലുടനീളം ആയുധവും മയക്കുമരുന്നു മനുഷ്യകടത്തും വ്യാപകമായിരിക്കുന്നു.” ബന്‍സോ പറയുന്നു.

സിറിയ

siriya
സിറിയയുടെ കാര്യത്തിലും ആ പാറ്റേണ്‍ ഉചിതമാണ്. ഭീകരവാദികളുടെ കൂട്ടവും കൂലിപടയാളികളുടെ ഭീകരസേനകളും പടിഞ്ഞാറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐ എസ് അടക്കമുളള  ഗ്രൂപ്പുകളും സിറിയ എന്ന രാജ്യത്തെ ഇല്ലാതാക്കാനുളള നിരന്തര പരിശ്രമത്തിലാണ്. മയക്കുമരുന്നുകടത്തിയും എണ്ണയും കരകൗശലവസ്തുക്കളും മോഷ്ടിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ചും ജനങ്ങളെ കൂട്ടത്തോടെ വധിക്കുകുയും ഡത്ത് സ്‌ക്വോഡുകള്‍ നടത്തുകയും ചെയ്തുവരുന്നു. പലപ്പോഴും സിറിയന്‍ സേനയുടെ പേരില്‍ ആഭ്യന്തരകലഹങ്ങളുണ്ടാക്കുന്നു. അങ്ങനെ പ്രസിഡണ്ട് അസദിന്റെ സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു.  ജനങ്ങളെ കൂട്ടകുരുതിനടത്തിയും ഭീകരത നടപ്പിലാക്കിയും, ബാര്‍ബേറിയനിസത്തിനും സാമ്രാജിത്വസേനക്കും വഹാബിസത്തിനും സാന്നിധ്യം മുറപ്പിക്കാനുളള ബോധപൂര്‍വ്വമായ പദ്ധതിയാണ് ഇപ്പോള്‍ ആ രാജ്യത്ത്് നടക്കുന്നത്.

വിക്കിലീക്ക്‌സ് ഒരിക്കല്‍ വെളിപെടുത്തിയത് ഇങ്ങിനെ- 2011 മുതല്‍ 230,000 പേരാണ് കൊല്ലപെട്ടത് അതില്‍ കൂടുതല്‍ ദശലകണക്കിനുപേര്‍ക്ക് ഗുരുതരമായ പരിക്കും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ ഉണ്ടെന്നു പറയപെടുന്ന സിറിയും റഷ്യയും ഇറാനും ചേര്‍ന്നുളള സഖ്യം ഒരു പരിധിവരെ കൂലിപട്ടാളക്കാരെ നേരിടുന്നതില്‍ ചെറിയതോതില്‍ വിജയം കണ്ടുവരുന്നുണ്ടെങ്കിലും  രാജ്യത്ത് നേരത്തെ തന്നെ അമേരിക്കന്‍ സൈനിത്തിന് താവളമുറപ്പിക്കാനായെന്നത് പടിഞ്ഞാറിന് തെല്ല് ആശ്വാസമാണ്. ഇല്ലെന്നു പറയുന്നവരുണ്ടെങ്കിലും നാറ്റോവിന്റെ ഈ ഹോളോക്കാസറ്റ് പദ്ധതികള്‍ ഒരു നിയോ-കോണ്‍ വിജയഗാഥയാണ് : സ്വതന്ത്രപരമാധികാരരാജ്യങ്ങളെ നശിപ്പിച്ച് നാറ്റോ സേനയുടെ താവളമുറപ്പിക്കുന്നതിന്റെ പിന്തുടര്‍ച്ച.  ചില ഒറ്റപെട്ട തിരിച്ചടികളുണ്ടായെതൊഴിച്ചാല്‍ ഭീകരതക്കുവേണ്ടിയുളള യുദ്ധവും മയക്കുമരുന്നിനുവേണ്ടിയുളള യുദ്ധവും വിജയിച്ചുകൊണ്ടിരിക്കുകയാണ്. കൊലയുടേയും നശീകരണത്തിന്റേയും ഈ പ്രക്രിയ യുക്തിസഹമോ ധാര്‍മ്മികമോ അല്ല. സകല പൈശാചികതയുടെയും അപ്പുറത്താണ് ഈ അധപതനം. വിമര്‍ശകര്‍ ഇതിനെ വിളിക്കുക സാമ്രാജ്യത്വമെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *