കടല്‍ക്കൊലകേസ് : ഇന്ത്യക്കാരോട് ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വലതുപക്ഷം.

കേരളാ ലൈവ് ദില്ലി: രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നടപടി നേരിടുന്ന സല്‍വാത്തോര്‍, ലാത്തോര്‍ എന്നീ നാവികര്‍ സ്വന്തം നാടായ ഇറ്റലിയില്‍ ഹീറോകളായി മാറുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് നാവികരെ ആരാധിക്കുന്നതും ഇന്ത്യന്‍ ജനതയെ അധിഷേപിക്കുന്നതുമായ തീവ്രദേശീയവാദ പ്രവണതകള്‍ക്ക് അരങ്ങേറ്റമുണ്ടായി മുസ്സോളിനിക്കു ശേഷം അസ്തമിച്ചുപോയ ദേശീയവാദ ഫാഷിസറ്റ് പ്രവണതകളാണ് ഈ സംഭവത്തിലൂടെ പ്രതിഫലിക്കുന്നതെന്നാണ് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ വ്യക്്തമാക്കിയത്. ഒരു മാസം മുമ്പുവരെ ഇറ്റലിയുടെ ദേശീയ നായകരായി മുദ്രകുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ഇറ്റാലിയന്‍ നാവികര്‍ വൈറലാവുകയായിരുന്നു. ഇറ്റാലിയന്‍ വലുതപക്ഷപാര്‍ടിയുടെ നേതാവ് ജിയോര്‍ജിയ മെലാണി ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ നാവികരെ വിശുദ്ധരായി വാഴ്ത്തുന്ന രീതിയിലേക്കു വരെ ആ പ്രവണത പ്രകടമായി.

pqfanrpcii-1452789713

ഇത്തരം ദേശിയ വികാരപ്രകടനങ്ങള്‍ ഇന്ത്യന്‍ എംമ്പസിയുടെ മുന്നിലെ ഇന്ത്യന്‍ പതാക നശിപ്പിക്കണമെന്ന ആഹ്വാനം വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കി. അതിനിടയിലാണ് ഇറ്റാലിയന്‍ തീവ്ര വലതുപക്ഷ പാര്‍ടിയായ ‘ന്യു ഫോര്‍സ്’ വൈസ് പ്രസിഡണ്ട് ഡി സറ്റെഫാനോയുടെ ഭീഷണി ഇറ്റാലിയന്‍ രാഷ്ടീയത്തില്‍ മുഴുങ്ങി കേട്ടത്. സറ്റെഫാനോവിന്റെ പ്രസ്ഥാവന: ” ഇന്ത്യന്‍ ദേശീയപതാക റോമില്‍ ഇനി പറക്കില്ല. അത് ഏതുതരത്തിലുളള നയതന്ത്ര പ്രശ്‌നമുണ്ടാക്കിയാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല.”

ഈ പ്രസ്ഥാവന ഇറ്റാലിയന്‍ ജനതയെ തന്നെ ആശങ്ക പെടുത്തിയതായിട്ടാണ് വിലയിരുത്തലുകള്‍. അടിച്ചമര്‍ത്തപെട്ട മുസോളിനിയുടെ ഫാസിസം ഇടുങ്ങിയ വഴികള്‍ പിളര്‍ത്തി തിരിച്ചെത്തുമോയെന്ന് ചിലര്‍ ഭയപെടുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത രാജ്യമായ ജര്‍മ്മനിയില്‍ ഹിറ്റലറിന്റെ ഫാഷിസറ്റ് മാനിഫസറ്റോ പുതുക്കി പ്രസിദ്ധികരിച്ച പശ്ചാതലത്തില്‍. കടല്‍കൊല കേസില്‍ ജയിലില്‍ കഴിയേണ്ടവരില്‍ ഒരാളായ മാസിമിലോനോ ലാത്തോറിന് പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് സ്വരാജ്യത്തേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കിയിരുന്നു. അവധിക്കു ശേഷം തിരിച്ചത്തേണ്ടത് ഈ മാസം 15 നായിരുന്നു. എന്നാല്‍ തിരിച്ചുപുറപ്പാടനാരുങ്ങുമ്പോഴാണ് ഇറ്റാലിയന്‍ തീവ്രവലതുപക്ഷപാര്‍ടികള്‍ ഈ തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ”മാസിലോനോ നീ ആ വൃത്തികെട്ടവരുടെ ഇന്ത്യയിലേക്ക് പോകരുത്” എന്ന് ഇറ്റലിക്കാര്‍ മുഴക്കി തുടങ്ങിയത്.

അതിനെതുടര്‍ന്ന് ഇറ്റാലിയന്‍ സെനറ്റര്‍ ലാത്തോറിനെ തിരിച്ച് ഇന്ത്യയിലേക്കയക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആ പ്രഖ്യാപനം ഉണ്ടായപ്പോഴേക്കും ഇന്ത്യന്‍ സുപ്രീകോടതി ലാത്തോറിന് ഏപ്രില്‍ 30 വരെ സമയം നീട്ടികൊടുത്തു. എന്നാല്‍ ഈ നടപടി കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളെയും മത്സ്യതൊഴിലാളി യുണിയന്‍ നേതാക്കളേയും വേദനിപ്പിച്ച നടപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷിക്കപെട്ട് രണ്ടു ഇറ്റാലി പൗരന്മാരില്‍ മറ്റെയാള്‍ സല്‍വാത്തോര്‍ ഇപ്പോഴും ദില്ലിയിലെ ഇറ്റാലിയന്‍ എംമ്പസിയില്‍ തടങ്കലിലാണ്. കേസില്‍ ഇരുവര്‍ക്കും ലഭിക്കുന്ന ഇളവ് ആനുകൂലിക്കുന്ന കാര്യത്തില്‍ കേരളത്തിലെ മത്സ്യതൊഴിലാളികള്‍ അതൃപ്തരാണ്.

Leave a Reply

Your email address will not be published. Required fields are marked *